വിവാദ സിനിമ ‘ദി കേരളാ സ്റ്റോറി’യുടെ അഭിനേതാക്കളില്‍ ഒരാള്‍ക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് അഭിനേതാവിന് മുംബൈ പോലീസ് സുരക്ഷയൊരുക്കി. വീട്ടില്‍ നിന്നും, ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ വധിക്കും. നല്ലൊരു കാര്യമല്ല ചെയ്തതെന്നുമായിരുന്നു അജ്ഞാത നമ്പരില്‍ നിന്നുള്ള സന്ദേശം. ഭീഷണി സന്ദേശത്തെക്കുറിച്ച് ‘ദ് കേരളാ സ്റ്റോറി’ സംവിധായകന് സുദീപ്തോ സെന്‍ ആണ് പൊലീസില്‍ വിവരം അറിയിച്ചത്. പോലീസ് ഉടന്‍ സുരക്ഷയൊരുക്കിയെങ്കിലും ഭീഷണിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അഭിനേതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണിത്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബംഗാളില്‍ ‘ദി കേരളാ സ്റ്റോറി’യുടെ പ്രദര്‍ശനം നിരോധിച്ചിരുന്നു. രാജ്യത്ത് ആദ്യമായായിരുന്നു ദി കേരളാ സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. യുവതികളെ മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം ചിത്രം കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മധ്യപ്രദേശ് സര്‍ക്കാര്‍, ചിത്രത്തിന് നികുതി ഇളവ്…
Read MoreTag: kerala
ഗര്‍ഭിണികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം ! കുട്ടികളെ ഒരു കാരണവശാലും മുമ്പിലിരുത്താന്‍ പാടില്ല; ഇനി നിയമം ലംഘിക്കുന്നവര്‍ പാടുപെടും…
സംസ്ഥാനത്ത് നാളെ മുതല്‍ എഐ കാമറകള്‍ വരുന്നതില്‍ ആശങ്കാകുലരാണ് പല ആളുകളും. എന്നാല്‍ ഈ അവസരത്തില്‍ ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും വ്യക്തമാക്കുകയാണ് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്. നല്ലൊരു ഗതാഗത സംസ്കാരം വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. കാറിന്റെ മുന്‍വശത്തിരുന്ന് സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഗര്‍ഭിണികള്‍ യാത്ര നടത്തിയാലും പിഴ ഈടാക്കും. പിറകില്‍ ഉള്ളവര്‍ക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങളെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ 726 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 കാമറകളും സിഗ്നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 കാമറകളാണ് ഉള്ളത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറകളും അതിവേഗം കണ്ടെത്താന്‍ നാലു കാമറകള്‍ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി കാമറകള്‍ ഒപ്പിയെടുക്കും. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍…
Read Moreകേരളം കത്തുന്നു ! അള്‍ട്രാവയലറ്റ് വികിരണം അത്യന്തം അപകടകരമായ നിലയിലേക്ക്; ശരാശരി താപനില 38 ഡിഗ്രിയ്ക്ക് മുകളില്‍…
കേരളത്തില്‍ ചൂട് അപകടകരമായ നിലയിലേക്ക് ഉയരുന്നു. അന്തരീക്ഷത്തില്‍ അള്‍ട്രാവയലറ്റ് വികിരണസൂചിക അപകടനിലയ്ക്കു മുകളില്‍ (12) തുടരുകയാണ്. സൂചിക 11-ല്‍ കൂടുന്നതു ജീവികള്‍ക്ക് ഹാനികരമാണ്. സംസ്ഥാനത്തു ശരാശരി താപനില 38 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായതോടെ പകല്‍ച്ചൂട് അസഹ്യമായി. ചില ജില്ലകളില്‍ ചൂട് 40 ഡിഗ്രി കടന്നു. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതും ചൂട് വര്‍ധിപ്പിക്കുന്നു. 15 വരെ സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നതും ചൂട് വര്‍ധിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗസാധ്യതയുണ്ടെന്നു കുസാറ്റ് റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി. ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഈമാസം ഒടുവില്‍ ചൂട് വീണ്ടും കടുക്കും. മാര്‍ച്ചില്‍ കിട്ടേണ്ട മഴയുടെ അളവു കുറഞ്ഞതും അന്തരീക്ഷ ഊഷ്മാവ് ഉയരാന്‍ കാരണമാണ്. നിലവില്‍ ഒറ്റപ്പെട്ട മഴയാണു സംസ്ഥാനത്തു ലഭിക്കുന്നത്. പല ജില്ലകളിലും കാര്യമായി വേനല്മഴയുണ്ടായില്ല. ഈമാസം 119 മില്ലീമീറ്ററും…
Read Moreസംസ്ഥാനം വീണ്ടും കോവിഡ് ഭീതിയില്‍ ! പ്രായമായവരും കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശം…
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു, വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ 172 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരത്താണെന്നും മന്ത്രി പറഞ്ഞു. 111 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
Read Moreരാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു ! കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം…
രാജ്യത്ത്് കോവിഡ് കേസുകല്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. അണുബാധ തടയാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് എട്ടിന് 2,082 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ മാര്‍ച്ച് 15ന് 3,264 കേസുകളായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷന് എന്നിവ കര്‍ശനമാക്കണെമെന്നും കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ടെന്ന് കേന്ദ്രം പറഞ്ഞു.
Read Moreകടന്നുവരൂ…കേരളത്തേക്കാള്‍ എട്ടുരൂപ കുറവ് ! മലയാളികളെ ആകര്‍ഷിക്കാന്‍ ബോര്‍ഡുകളുമായി കര്‍ണാടകയിലെ പമ്പുടമകള്‍…
കേരള ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ വര്‍ധിപ്പിച്ചത് വന്‍ പ്രതിഷേധത്തിടയാക്കിയിരുന്നു.സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങിയത്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധനവില കേരളത്തേക്കാള്‍ കുറവാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകളാണ് മലയാളി വാഹനങ്ങളെ ഇപ്പോള്‍ അതിര്‍ത്തികളില്‍ വരവേല്‍ക്കുന്നത്. ഇത്തരത്തിലുള്ള ഒരു ഫ്ലക്സ് ബോര്‍ഡാണ് ഇപ്പോള്‍ വീണ്ടുംം സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ‘വെല്‍ക്കം ടു കര്‍ണാടക’ എന്നെഴുതിയ ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ ബോര്‍ഡാണ് വൈറലായ ചിത്രം. അക്ഷരപ്പിശകുകള്‍ നിറഞ്ഞ മലയാളത്തിലും കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഫ്ളക്സ് ബോര്‍ഡ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.60 രൂപയാണ് നിരക്ക് വരുന്നത്. കേരളത്തില്‍ 95.52 രൂപയാണ് ഡീസലിന്റെ വില. എന്നാല്‍ കര്‍ണാടകയിലെത്തുമ്പോള്‍ പെട്രോളിന് 102 രൂപയും ഡീസലിന് 87.36 രൂപയുമാണ് നിരക്ക്. നേരത്തെ…
Read Moreഏറ്റവും ഗുണനിലവാരം കുറഞ്ഞ ആയുര്‍വേദ മരുന്ന് വിറ്റഴിക്കുന്നത് കേരളത്തില്‍ ! ഇത്തരം മരുന്നുകളില്‍ കൂടുതലും എത്തുന്നത് പുറത്തുനിന്ന്…
ഇന്ത്യയില്‍ ഏറ്റവും ഗുണനിലവാരം കുറഞ്ഞ ആയുര്‍വേദ മരുന്നുകള്‍ വിറ്റഴിക്കുന്ന സ്ഥലം കേരളമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ വിറ്റഴിക്കുന്ന 113 ആയുര്‍വേദ മരുന്നുകള്‍ക്ക് യാതൊരു ഗുണനിലവാരവുമില്ലന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മഹാരാഷ്ട്രയ്ക്കാണ് രണ്ടാം സ്ഥാനം. രമ്യ ഹരിദാസ് എം പിയുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ നല്കിയ മറുപടിയില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാന്ദ സോനോവാളാണ് ഇക്ക്യാര്യം വെളിപ്പെടുത്തിയത്. കേരളത്തിലെ ഡ്രഗ് കണ്ട്രോള് വിഭാഗം കര്‍ശനമായി പരിശോധിക്കുന്നത് കൊണ്ടാണ് ഇത്രയും ആയുര്‍വേദ മരുന്നുകള്‍ക്ക് ഗുണനിലവാരം ഇല്ലന്ന് കണ്ടെത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ പരിശോധന ഇത്രയും ശക്തമല്ലാത്തത് കൊണ്ടാണ് അവിടുത്തെ ഗുണനിലവാരമില്ലാത്ത ആയുര്‍വേദ മരുന്നുകള്‍ കണ്ടെത്താതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍വേദ മരുന്നുകള്‍ ഉള്ള സ്ഥലങ്ങളിലൊന്നാണ് കേരളം. കേരളത്തിന് പുറത്ത് നിന്നെത്തുന്ന ആയുര്‍വേദ മരുന്നുകളിലാണ് ഗുണനിലവാരമില്ലാത്തവ കൂടുതല്‍ ഉള്ളതെന്നാണ് കേരളാ ഡ്രഗ് കണ്ട്രോള് വിഭാഗം പറയുന്നത്. പുറത്ത് നിന്നെത്തുന്ന…
Read Moreഗവ.ആയുര്‍വേദ കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്തവരില്‍ പാസാവാത്തവരും ! പരിപാടി സംഘടിപ്പിച്ചത് എസ്എഫ്ഐ…
തിരുവനന്തപുരത്തെ ഗവണ്മെന്റ് ആയുര്‍വേദ കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലര്‍ പരീക്ഷ പാസായിട്ടില്ലെന്ന് ആരോപണം. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പരിപാടി സംഘടിപ്പിച്ച ഹൗസ് സര്‍ജന്‍സ് അസോസിയേഷനോട് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തേടി. ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴുപേര്‍ രണ്ടാംവര്‍ഷ പരീക്ഷ പോലും പാസാകാത്തവരാണ് എന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ആയൂര്‍വേദ കോളേജില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ആരോഗ്യ സര്‍വകലാശാല വി.സി ഡോ. മോഹന്‍ കുന്നുമ്മല്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിന്നാലെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. പരീക്ഷകള്‍ പാസായി ഹൗസ് സര്‍ജന്‍സിയടക്കമുള്ളവ അഞ്ചര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയവര്‍ക്കു വേണ്ടിയാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. അതിലാണ് രണ്ടാംവര്‍ഷ പരീക്ഷപോലും പാസാകാത്ത ഏഴുപേര്‍ പങ്കെടുത്തത് എന്നാണ് ആരോപണം. പരീക്ഷ പാസാകാത്തവരടക്കം ഗൗണ്‍ അണിയുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍…
Read Moreകേരളത്തിലുള്ളവര്‍ക്ക് മാത്രം ഒരു മാറ്റവുമില്ല ! അവര്‍ എന്നെ അപമാനിച്ച് രസിക്കുന്നു; വേദനയോടെ ഷക്കീലയുടെ പ്രതികരണം…
കോഴിക്കോട് മാളില്‍ വെച്ച് നടത്താനിരുന്ന ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം മാറ്റിയ സംഭവം സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. നടി ഷക്കീല ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്നതിന്റെ പേരിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് ഒമര്‍ ലുലുവും മറ്റ് അണിയറ പ്രവര്‍ത്തകരും പ്രതികരിച്ചിരുന്നു. നടി ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് മാള്‍ അധികൃതര്‍ വാഗ്ദാനം ചെയ്തെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നാണ് പിന്നീട് ഒമര്‍ ലുലു അറിയിച്ചത്. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പ്രമുഖരടക്കം നിരവധി പേരാണ് സംഭവത്തില്‍ സോഷ്യല്‍മീഡിയയിലൂടെ ഷക്കീലയ്ക്ക് പിന്തുണയുമായി എത്തിയത്. ഇക്കാര്യം തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ വിഷയമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല ഇതിനോട് പ്രതികരിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷക്കീല. പരിപാടി റദ്ദാക്കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും…
Read Moreകേരളം എന്താ മറ്റൊരു രാജ്യമോ ? ഓള് ഇന്ത്യാ പെര്‍മിറ്റിന് നവംബര്‍ ഒന്നു മുതല്‍ കേരളം പ്രത്യേക നികുതിയേര്പ്പെടുത്തുന്നു; ടൂറിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കലെന്ന് ആക്ഷേപം…
ഓള് ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി കേരളം. നവംബര്‍ ഒന്നു മുതല്‍ ഇത്തരം പെര്‍മിറ്റിലുള്ള വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് കടക്കണമെങ്കില്‍ പ്രത്യേകം നികുതി നല്‍കേണ്ടിവരും. നികുതി നല്‍കിയില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. കേന്ദ്രീകൃത പെര്‍മിറ്റ് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 2021-ല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഓള് ഇന്ത്യാ പെര്‍മിറ്റ് സംവിധാനം കൊണ്ടുവന്നത്. വാഹന ഉടമകളില്‍നിന്ന് പണംവാങ്ങി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പെര്‍മിറ്റ് നല്‍കും. ഈ തുക പിന്നീട് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കും. ഇത് മൂലം സംസ്ഥാനങ്ങള്‍ക്ക് നികുതി നഷ്ടം ഉണ്ടാകുന്നു എന്ന വാദം സജീവമാണ്. സംസ്ഥാനത്തുള്ള ചില ഓപ്പറേറ്റര്‍മാര്‍ നാഗലാന്‍ഡ്, ഒഡിഷ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്തശേഷം ഓള് ഇന്ത്യാ പെര്‍മിറ്റ് എടുത്ത് കേരളത്തിലേക്ക് ഓടുന്നതായി മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് രജിസ്ട്രേഷന് മാറ്റണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ…
Read More