നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകളില്‍ 70 ശതമാനവും കേരളത്തിലായിരിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയാന്‍ ലോക്ഡൗണ്‍ അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് റിപ്പാര്‍ട്ട്. കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മൂന്നുദിവസം മുമ്പ് 15 ശതമാനമായിരുന്നു ടിപിആര്‍. ഇപ്പോള്‍ അത് 19 ആയി. കേസുകള്‍ കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ലോക് ഡൗണ്‍ ആണ് ഉചിതമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്. ഡല്‍ഹിയില്‍ പയറ്റി വിജയിച്ച ലോക്ഡൗണ്‍ തന്ത്രം കേരളത്തിലും പ്രയോഗിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍ മെച്ചപ്പെടും.കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം. ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഉത്സവസീസണ്‍ കണക്കിലെടുത്ത് നൈറ്റ് കര്‍ഫ്യൂ പോലുള്ള മാര്‍ഗങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ ഇതിനകം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച…
Read MoreTag: kerala
കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ ! ഐസിഎംആര്‍ സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സംസ്ഥാനത്തിന് ആശങ്ക പകരുന്നത്…
ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ എന്ന് കണ്ടെത്തല്‍. 11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയത്. സര്‍വേ നടത്തിയ സംസ്ഥാനങ്ങളില്‍ ആകെ സര്‍വ്വേ നടത്തിയവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ആന്റിബോഡി സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണു സര്‍വേ നടത്തിയത്. ദേശീയതലത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വേണ്ടിയാണ് ഐസിഎംആര്‍ സിറോ സര്‍വ്വേ നടത്തുന്നത്. മധ്യപ്രദേശില്‍ 79% പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തി. കേരളത്തില്‍ ഇത് 44.4% മാത്രമാണ്. അസമില്‍ സിറോ പ്രിവലന്സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. രാജസ്ഥാന്‍ 76.2%, ബിഹാര്‍-75.9, ഗുജറാത്ത് 75.3, ഛത്തിസ്ഗഡ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തര്‍പ്രദേശ്-71, ആന്ധ്രാപ്രദേശ്-70.2, കര്‍ണാടക-69.8, തമിഴ്നാട്-69.2, ഒഡിഷ-68.1% എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ…
Read Moreവൃക്ക വേട്ടക്കാര്‍ വ്യാപകമാവുന്നു ! പണത്തിന്റെ പ്രലോഭനം മുതല്‍ വിവാഹവാഗ്ദാനം വരെ; ഇരകളെ വലയിലാക്കാന്‍ പയറ്റുന്നത് വിവിധ തന്ത്രങ്ങള്‍…
വൃക്ക തട്ടിപ്പ് മാഫിയകള്‍ എറണാകുളത്ത് വ്യാപകമാവുന്നു. ആവശ്യക്കാരില്‍ നിന്ന് വന്‍തുക പിരിച്ചെടുത്ത ശേഷം വൃക്ക ധാതാവിന് തുച്ഛമായ തുക നല്‍കുന്നതാണ് മാഫിയയുടെ രീതി. അവയവ മാഫിയയുടെ വലയില്‍ കുരുങ്ങുന്നവരിലധികവും നിര്‍ധനരാണ്. ഇടനിലക്കാരും അവരുടെ പ്രതിനിധികളും ചേര്‍ന്ന് ഇത്തരം കുടുംബങ്ങളെ കണ്ടെത്തിയാണ് വൃക്കവേട്ടയ്ക്കു കളമൊരുക്കുന്നത്. വലിയ പ്രലോഭനങ്ങള്‍ നല്‍കി വൃക്കകളിലൊന്ന് കൈക്കലാക്കുകയും തുച്ഛമായ പ്രതിഫലം നല്‍കി ഒഴിവാക്കുകയുമാണു പതിവ്. ഇങ്ങനെ കൈക്കലാക്കുന്ന വൃക്കകള്‍ 25 ലക്ഷം മുതല്‍ മുകളിലേക്ക് വിലപേശിയാണു വില്‍പ്പന. വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവര്‍ തങ്ങളുടെ ജീവിതപങ്കാളികള്‍, മക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരില്‍ നിന്നല്ലാതെ വൃക്ക സ്വീകരിക്കാന്‍ പാടില്ലെന്നാണ് പുതിയ മെഡിക്കല്‍ നിയമം. രക്തബന്ധം ഉറപ്പിക്കാനാണ് വിവാഹവാഗ്ദാനമടക്കമുള്ള ഇടനിലക്കാരുടെ പ്രലോഭനങ്ങള്‍. രക്തദാനത്തിന്റെ മറവില്‍പോലും പാവപ്പെട്ടവരെ വലയില്‍ വീഴ്ത്തിയാണ് വൃക്കറാഞ്ചികള്‍ കോടികള്‍ സമ്പാദിക്കുന്നത്. രക്തഗ്രൂപ്പിനനുസരിച്ചാണ് വൃക്കയ്ക്കു വിലയേറുന്നത്. അപൂര്‍വ ഗ്രൂപ്പുകളുള്ളവരുടെ വൃക്കയ്ക്ക് 25 ലക്ഷം മുതല്‍ ഒരു കോടി…
Read Moreഇത്തവണത്തെ കിറ്റ് ‘പൊളിക്കും’ ! ഭക്ഷ്യക്കിറ്റില്‍ ബിസ്‌ക്കറ്റും ശര്‍ക്കര വരട്ടിയും ഉറപ്പാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍; ഇതിന് കാരണമായത് ഏഴാംക്ലാസുകാരി അനറ്റിന്റെ കത്ത്…
സപ്ലൈകോയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇരട്ടിമധുരം. വിതരണത്തിനെത്തുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ ബിസ്‌ക്കറ്റും ശര്‍ക്കര വരട്ടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ ഇടപെടലിലാണ് ഇത്തരത്തില്‍ രണ്ട് ഐറ്റം മധുര പലഹാരങ്ങളുമായി വ്യത്യസ്തമായ കിറ്റ് തയ്യാറാകുന്നത്. പൂര്‍ണപിന്തുണയുമായി സ്പ്ലൈകോയും കൈകോര്‍ക്കുന്നതോടെ കേരളത്തിലെ ഓരോ കുടുംബത്തിലേയും കുട്ടികളുടെ കൈകളിലേക്ക് പലഹാരമെത്തുകയാണ്. മന്ത്രിയുടെ തീരുമാനത്തിന് പിന്നില്‍ അടൂരിലെ ഏഴാംക്ലാസുകാരി അനറ്റിന് നല്‍കിയ വാക്കിന്റെ മധുരവുമുണ്ട്. അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അനറ്റ് ഭക്ഷ്യക്കിറ്റില്‍ സ്നാക്സും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചന്‍ തോമസ്-ഷൈനി ചെറിയാന്‍ ദമ്പതികളുടെ ഇളയ മകളാണ് അനറ്റ്. അന്ന് വീട്ടുകാരെ പോലും അറിയിക്കാതെയാണ് ഈ ഏഴാംക്ലാസുകാരി കത്തെഴുതിയത്. കത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ അടുത്ത തവണ കിറ്റില്‍ സ്നാക്സ് പാക്കറ്റ് ഉണ്ടാവുമെന്ന ഉറപ്പ് നല്‍കുകയും…
Read Moreഡെല്‍റ്റ പ്ലസ് വകഭേദം ‘വെരി വെരി ഡേഞ്ചറസ് ‘ ! കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം…
കോവിഡിന്റെ ഡെല്‍റ്റാ വകഭേദം കേരളത്തില്‍ കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലാണ്. ഈ വകഭേദം മൂന്നാം തരംഗത്തിനു വഴിമരുന്നിടുമെന്നാണ് വിലയിരുത്തല്‍. ഡെല്‍റ്റാ വകഭേദം കൂടുതല്‍ ആശങ്ക ഉളവാക്കുന്നതാണെന്നും കേരളം, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സംസ്ഥാനത്ത് പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ മൂന്ന് ഡെല്‍റ്റ പ്ലസ് വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമാണ് ഇതെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. വകഭേദം കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കുന്നത് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകള്‍ ഇന്നുമുതല്‍ ഏഴുദിവസത്തേക്ക് അടച്ചിടും. കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് തിരുവല്ലയില്‍ നേരത്തേ കണ്ടെത്തിയ സാഹചര്യത്തില്‍ പത്തനംതിട്ടയിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കോവിഡിന്റെ ഡെല്‍റ്റാപ്ലസ് വകഭേദം ആദ്യം…
Read Moreസംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും ! കാരണമായി ബാറുടമകള്‍ പറയുന്നത്…
സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ തീരുമാനം. ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടര്‍ന്നാണ് തീരുമാനം. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷനാണ് ബാറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെച്ചേക്കുമെന്നാണ് വിവരം. കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവില്‍പ്പനയിലെ പ്രതിസന്ധി. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും റീടെയില്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ഇതു സംബന്ധിച്ച് ബാറുകള്‍ ഉള്‍പ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.…
Read Moreപണമെവിടെ സര്‍ക്കാരേ…! 20 രൂപയ്ക്ക് ഊണു നല്‍കിയ ജനകീയ ഹോട്ടലുകള്‍ സബ്‌സിഡി തുക കിട്ടാതെ കടുത്ത പ്രതിസന്ധിയില്‍…
ഏറെ കൊട്ടിഘോഷിച്ച് കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു 20 രൂപയ്ക്ക് ഊണു നല്‍കുന്ന ജനകീയ ഹോട്ടലുകള്‍. എന്നാല്‍ അടുത്ത ബഡ്ജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ ഇങ്ങനെ തുടങ്ങിയ ഹോട്ടലുകളെല്ലാം പൂട്ടേണ്ട അവസ്ഥയിലാണ്. 20 രൂപയ്ക്ക് ഊണു നല്‍കിയെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സബ്‌സിഡി തുക കി്ട്ടാത്തതാണ് ഹോട്ടലുകളെ പ്രതിസന്ധിയിലാക്കിയത്.ഹോട്ടലുകള്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മാസങ്ങളായി സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നില്ല. മുമ്പ് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് കാരണമെന്നും അഞ്ചുകോടി രൂപ കുടിശികതുക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. 1078 ജനകീയ ഹോട്ടലുകള്‍ സംസ്ഥാനത്തുണ്ട്. സബ്‌സിഡി നല്‍കാന്‍ പ്രതിദിനം ശരാശരി 15 ലക്ഷം രൂപ വേണ്ടിവരും. കഴിഞ്ഞ വര്‍ഷം പദ്ധതിക്കായി അനുവദിച്ച 24 കോടി രൂപ തീര്‍ന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. അഞ്ചു കോടിരൂപ കുടിശിക കൊടുത്തുതീര്‍ക്കാനുണ്ടെന്ന് കുടുംബശ്രീ അധികൃതര്‍ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീര്‍ന്നയുടന്‍ കുടിശികയുള്‍പ്പടെ 60 കോടി…
Read Moreകുട്ടികള്‍ രാജ്യത്തിന്റെ ഭാവി ! കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍; 10 ലക്ഷം രൂപ സാമ്പത്തിക സഹായവും സൗജന്യ വിദ്യാഭ്യാസവും
കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. പിഎം കെയേര്‍സ് ഫണ്ടിലൂടെ ഓരോ കുട്ടിയ്ക്കും 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കും. ഇവരുടെ വിദ്യാഭ്യാസത്തിന്റെ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയാണെന്നും അവരെ സംരക്ഷിക്കാന്‍ ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്യുമെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമെന്ന നിലയ്ക്ക് അത് നമ്മുടെ കടമയാണെന്നും വ്യക്തമാക്കി. പദ്ധതി ഇങ്ങനെ…കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരില്‍ സ്ഥിര നിക്ഷേമായി ബാങ്കില്‍ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നല്‍കും. ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് അധികൃതര്‍…
Read Moreന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ ! എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെനന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച വരെയാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഈ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തൃശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. മെയ് 26ന് ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍- ഒഡീഷ തീരങ്ങളിലൂടെ കടന്നുപോകുമെന്നാണ് നിഗമനം. ഇതോടെ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ എത്തിച്ചേരുമെന്നാണ് പ്രവചനം. ഇരു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര…
Read Moreമറ്റു സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 രൂപ വരെ !കുറഞ്ഞത് 1500 ആക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ലാബുകള്‍; ഇവിടുത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മാത്രം എന്താ പ്രത്യേകതയെന്ന് ആളുകള്‍…
സ്വകാര്യ മേഖലയിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കഴിഞ്ഞ ദിവസമാണ് 1700ല്‍ നിന്നും 500 രൂപയാക്കി നിജപ്പെടുത്തിയത്. എന്നാല്‍ ഒട്ടുമിക്ക സ്ഥലത്തും ഉത്തരവു നടപ്പായില്ല. തങ്ങളെ ആരും നിരക്ക് കുറയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം. ഇതിനു പിന്നാലെ നിരക്ക് കുറച്ചതില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍ രംഗത്തുവന്നിരിക്കുകയാണ്. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം. 500 രൂപയ്ക്ക് ആര്‍ടിപിആര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സ്വകാര്യ ലാബുകള്‍ അറിയിക്കുന്നു. നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ലാബുടമകള്‍ അറിയിച്ചു. അതേസമയം ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ 400 മുതല്‍ 500 രൂപ വരെ മാത്രം ഈടാക്കുമ്പോഴാണ് 1700 രൂപ ഈടാക്കി കേരളത്തിലെ സ്വകാര്യലാബുകളുടെ കൊള്ള. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഒരു ന്യായീകരണത്തിനും അവകാശമില്ലെന്നാണ്…
Read More