സംസ്ഥാനത്തെ എല്ലാവര്ക്കും ഇനി സൗജന്യ വാക്സിന്. ഇതു പ്രകാരം സംസ്ഥാനത്ത് 18നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് കോവിഡ് വാക്്സിന് തികച്ചും സൗജന്യമായിരിക്കും. ഇതു സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.സര്‍ക്കാര്‍ മേഖലയിലാണ് വാക്സിന് സൗജന്യമായി നല്‍കുക. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്സിന് സൗജന്യമായി ലഭിക്കും. കഴിഞ്ഞ ദിവസം മുതല്‍ കോവിന്‍ ആപ്പ് വഴി 18 കഴിഞ്ഞവര്‍ക്കുള്ള വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചിരുന്നു. 18 നും 45 നും ഇടയിലുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിന് സൗജന്യമായി തന്നെ നല്കാന് ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കേരളം ഒരു കോടി ഡോസ് വാക്സിന് വില കൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
Read MoreTag: kerala
ലോകത്തെ നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ചുവന്ന ചെവിയന്‍ ആമകള്‍ കേരളത്തിലും; ചെല്ലുന്നിടത്തെ ആവാസവ്യവസ്ഥയെ തകിടം മറിക്കും; വിവരങ്ങള്‍ ഇങ്ങനെ…
ആമകളെ പലരും വീടുകളില്‍ വളര്‍ത്താറുണ്ട്. എന്നാല്‍ ഈ പറയാന്‍ പോകുന്ന ആമ ചില്ലറപ്പുള്ളിയല്ല. ഈ ആമകളെ കൂട്ടമായി കണ്ടാല്‍ വെടിവെച്ചു കൊല്ലാനാണ് ഓസ്ട്രേലിയ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ചുവന്ന ചെവിയുള്ള ആമയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചെല്ലുന്നിടത്തെ ആവാസ വ്യവസ്ഥയെയാകെ തകിടം മറിക്കുന്ന ഒരു ഭീകരജീവിയാണ് ഈ കുഞ്ഞന്‍ ആമ. മാത്രമല്ല കുട്ടികളില്‍ പലവിധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും. ചെഞ്ചെവിയന്‍ ആമ എന്ന് പേരുള്ള ഈ ആമയുടെ യഥാര്‍ത്ഥ പേര് റെഡ് ഇയേഡ് സ്ലൈഡര്‍ ടര്‍ട്ടില്‍. Trachemys scripta elegans എന്നാണ് ശാസ്ത്രീയനാമം. മിസിസിപ്പി നദി, ഗള്‍ഫ് ഓഫ് മെക്സിക്കോ എന്നിവിടങ്ങളാണ് ജന്മദേശം. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ദ കണ്‍സേര്‍വേഷന്‍ ഓഫ് ദ നേച്ചര്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും അധിനിവേശകാരികളായ 100 ജീവികളുടെ പട്ടികയില്‍ ഒന്ന് ഈ ആമയാണ്. വടക്കന്‍ മെക്സിക്കോയിലും തെക്കന്‍ അമേരിക്കയിലും കാണുന്ന ഈ ഇനം ആമകള്‍ അരുമമൃഗ…
Read Moreകേരളം കടുത്ത വാരാന്ത്യ നിയന്ത്രണത്തിലേക്ക് ! സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം പ്രാത്സാഹിപ്പിക്കും; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഈ ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ഇതുപ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു ദിവസം പകുതി ജീവനക്കാര്‍ മാത്രം മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും,ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കൂ,24ാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കു തടസമില്ല. വേനല്‍ക്കാല ക്യാംപുകള്‍ നടത്താന്‍ അനുവാദമില്ല. ഹോസ്റ്റലുകളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം, കോവിഡ് നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് തല കമ്മിറ്റികള്‍ക്ക് ചുമതല,സിഎസ്എല്‍ടിസികള്‍ വര്‍ധിപ്പിക്കും അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക വാക്സിന് വിതരണ ക്യാംപുകള്‍, എന്നും വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന…
Read Moreസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ! സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണം;സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്…
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേരള സര്‍ക്കാര്‍. പൊതുഇടങ്ങളിലെ തിരക്കു കുറയ്ക്കാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പോലീസ് ചീഫ് സെക്രട്ടറിക്കു മുമ്പാകെ വച്ചു. ഇന്നു വൈകിട്ട് ചേരുന്ന ഉന്നത തല യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നതാണ് മുഖ്യ നിര്‍ദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് മൂന്നരയ്ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരും. വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ മാസം 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന…
Read Moreഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് പത്തു സംസ്ഥാനങ്ങളില്‍; കേരളത്തിലും പുതിയ വൈറസ് എത്തിയിട്ടുണ്ടെന്ന് സൂചന; വ്യാപന ശേഷി അതിമാരകം…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയില്‍ ആശങ്കയേറ്റി പുതിയവാര്‍ത്ത. ഇതിനോടകം പത്തു സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനനിരക്ക് ഉയരാനും രോഗികളുടെ എണ്ണം വര്‍ധിക്കാനും കാരണം ഇതാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്കി. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമംബംഗാള്‍, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് അടക്കമുള്ള പത്തു സംസ്ഥാനങ്ങളിലാണ് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ കണ്ടെത്തിയത്. പഞ്ചാബിന് പുറമേ ഡല്‍ഹിയിലും യുകെ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബില്‍ കോവിഡ് കേസുകളില്‍ 80 ശതമാനവും യുകെ കോവിഡ് വകഭേദമാണ് ഹേതു. മഹാരാഷ്ട്രയില്‍ അടുത്തിടെ ഉണ്ടായ കോവിഡ് കേസുകളില്‍ 60 ശതമാനത്തിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല. നിലവില്‍ 10 സംസ്ഥാനങ്ങളില്‍ യുകെ…
Read Moreഎനിക്ക് മലയാളികളെ ഭയങ്കര ഇഷ്ടമാണ്…അവര്‍ക്ക് ഞാന്‍ ജീവനാണ് ! വൈറലായി സണ്ണി ലിയോണിന്റെ വാക്കുകള്‍…
മലയാളികള്‍ക്ക് സ്വന്തം സണ്ണിച്ചേച്ചിയാണ് നടി സണ്ണി ലിയോണ്‍. പോണ്‍ചിത്രങ്ങളിലൂടെ പ്രശസ്തയായ താരം ഇപ്പോള്‍ ആ രംഗം വിട്ട് മുഖ്യധാര സിനിമകളില്‍ സജീവമാണ്. ഇന്ന് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ് സണ്ണി.കേരളത്തിലെ കാലാവസ്ഥയും ജനങ്ങളെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സണ്ണിലിയോണ്‍ ഇപ്രാവശ്യം അവധി ആഘോഷിച്ചത് കേരളത്തിലാണ്. അന്ന് അവധി ആഘോഷത്തിനിടയില്‍ നിന്ന് ഫോട്ടോയെടുത്ത് പങ്കുവെച്ചത് വളരെപ്പെട്ടെന്നു തന്നെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിനെ 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളും കൂടിയാണ് സണ്ണി ലിയോണ്‍. കരണ്‍ജിത് കൗര്‍ വോഹ്റ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുകയാണ് ചെയ്തത്. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം താരത്തിനുണ്ട്. ഡാനിയല്‍ വെബര്‍ ആണ് താരത്തിന്റെ ജീവിതപങ്കാളി. 2012ല്‍ പുറത്തിറങ്ങിയ…
Read Moreഎന്നാലും എന്റെ ഇന്നച്ചോ…ഇത് കുറച്ചു കടന്ന കൈയ്യായിപ്പോയി ! കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ ഒട്ടും താല്പര്യമില്ലെന്ന് ഇന്നസെന്റ് ;കാരണമായി താരം പറയുന്നതിങ്ങനെ…
കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ തനിക്ക് അത്ര താല്പര്യമില്ലെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും തുടര്‍ഭരണം ഉണ്ടായാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്ത് നിന്നും തന്നെ അപ്രത്യക്ഷമാകും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ താത്പര്യമില്ലാത്തതെന്നും ഇന്നസെന്റ് പറഞ്ഞു. ‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവെക്കണം, മുഖ്യമന്ത്രി രാജിവെക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’-ഇന്നസെന്റ് പറഞ്ഞു. ‘എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാല്‍…
Read Moreകൊടുംചൂടില്‍ ചുട്ടുപൊള്ളി കേരളം ! മാര്‍ച്ചിലെ അസാധാരണ ചൂടിന്റെ കാരണമായി കാലാവസ്ഥാ കേന്ദ്രം പറയുന്നത്…
വേനല്‍ചൂടില്‍ കേരളം ചുട്ടുപൊള്ളുകയാണ്. മാര്‍ച്ചില്‍ സാധാരണ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇപ്പോള്‍ ഈ ചൂടാണെങ്കില്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ എന്താവും അവസ്ഥയെന്ന ആശങ്കയിലാണ് ജനങ്ങള്‍. താപനിലയുടെ കാര്യത്തില്‍ കോട്ടയവും പത്തനംതിട്ടയുമാണ് റെക്കോര്‍ഡിട്ട് മുന്നേറുന്നത്. ലഭിക്കേണ്ടതില്‍ കൂടുതല്‍ മഴ ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. അ സമയത്തെ തന്നെയാണ് ചൂട് ക്രമാതീതമായി ഉയരുന്നതെന്നതാണ് വിരോധാഭാസം. ഈയാഴ്ച അവസാനത്തോടെ വേനല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കില്‍ കടുത്ത വേനലും ജലക്ഷാമവും ഇക്കുറി ഉണ്ടാവില്ലെന്നും പ്രത്യാശിക്കാം. കിഴക്കന്‍ വനമേഖലയില്‍ കാട്ടുതീ ഭീഷണിയും ഒഴിവായേക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും നിലവിലെ ചൂടിന് കാലാവസ്ഥ നിരീക്ഷകര്‍ നിരത്തുന്ന കാരണങ്ങള്‍ അനവധിയാണ്. സൂര്യന്റെ ഉത്തരയാന യാത്രയാണ് ഇതിന് പ്രധാനകാരണമായി പറയപ്പെടുന്നത്.സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള വരവാണ് ചൂട് കൂടാന്‍ പ്രധാന കാരണം. ഏകദേശം മാര്‍ച്ച് 22 നാണ് സൂര്യന് ഭൂമധ്യരേഖയ്ക്കു മുകളിലെത്തുന്നത്. അവിടെ…
Read Moreസംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ വരുന്നു ! സ്വകാര്യ കമ്പനിയ്ക്ക് ടെണ്ടര്‍; പരിശോധനാ ചിലവ് കുത്തനെ കുറയും…
കേരളത്തില്‍ കോവിഡ് രൂക്ഷമായതോടെ ഇവിടെ നിന്നുള്ള സഞ്ചാരികള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കാനാണ് സംസ്ഥാനത്തിന്റെ പദ്ധതി. ഇതിനായി സ്വകാര്യ കമ്പനിയായ സാന്‍ഡോര്‍ മെഡിക്കല്‍സിന് ടെന്‍ഡര്‍ നല്കി. ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകള്‍ തുടങ്ങാനും ആലോചനയുണ്ട്. 448 രൂപ മാത്രമായിരിക്കും ഇവിടെ പരിശോധന നിരക്ക്. ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. സ്വകാര്യ ലാബുകളില്‍ പിസിആര്‍ പരിശോധക്ക് 1700 രൂപ ഈടാക്കുമ്പോള്‍ മൊബൈല്‍ ലാബില്‍ ചെലവ് വെറും 448 രൂപ മാത്രമെന്നത് കൂടുതല്‍ പേര്‍ക്ക് സൌകര്യമായിരിക്കും. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ഇതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍…
Read Moreസംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന് തുടക്കമായി ! ഏറ്റവും കൂടുതൽ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ എറണാകുളത്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന് തുടക്കമായി. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും മറ്റ് ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളിൽ വീതമാണ് വാക്സിനേഷൻ നടന്ന് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്സിൻ 4.35 ലക്ഷം ഡോസാണ് എത്തിയത്. ഇന്ന് ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർക്കാണ് വാക്സിനേഷൻ നടന്നു കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെയും അന്താരാഷ്ട്ര ഏജൻസികളായ ലോകാരോഗ്യസംഘടന, യൂണിസെഫ് , യുഎൻഡിപി എന്നിവരുടെ സഹകരണവും വാക്സിനേഷനുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏകോപനം നൽകി. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ കണ്ണൂർ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തിരുവനന്തപുരം ജില്ലയിൽ ഗോകുലം മെഡിക്കൽ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലുക്കാശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി വർക്കല, മണന്പൂർ സാമുഹ്യ ആരോഗ്യ കേന്ദ്രം,…
Read More