തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ നിരവധി പേരുണ്ടായിരുന്നെങ്കിലും പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ സ്ഥാനാര്‍ഥി ജ്യോതി ഇവരില്‍ വേറിട്ട ഒരാളായിരുന്നു. കേരളം പ്രതീക്ഷയോടെ നോക്കിക്കണ്ട കേരളത്തിന്റെ മരുമകള്‍. തന്റെ വലതു കൈ ത്യജിച്ച് ജവാനെ രക്ഷിക്കുകയും പിന്നീട് ആ ജവാന്റെ ഭാര്യയായി കേരളത്തിലെത്തുകയും ചെയ്ത ഛത്തീസ്ഗഡുകാരി ജ്യോതിയുടെ വിജയം ഏവരും കൊതിച്ചിരുന്നു. ജീവിത പരീക്ഷണത്തില്‍ വിജയിച്ച ജ്യോതിയ്ക്ക് പക്ഷെ തെരഞ്ഞെടുപ്പ് പരീക്ഷയില്‍ വിജയിക്കാനായില്ല. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ജ്യോതിയ്ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചതെങ്കിലും 1600ലേറെ വോട്ടുകള്‍ പിടിക്കാനായി. തോല്‍വിയില്‍ മനംമടുത്ത് ഇരിക്കാനില്ലെന്നും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നുമാണ് ജ്യോതി പറയുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ജ്യോതിയ്ക്ക് ഇവിടുത്തെ ബിജെപിയുടെ നില മെച്ചപ്പെടുത്താനായി. തനിക്ക് വോട്ടു ചെയ്തവരോടും തന്നെ പിന്തുണച്ചവരോടും ജ്യോതി നന്ദി പറയുന്നു. ഒരു ബസ് യാത്രയായിരുന്നു നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്ന ജ്യോതിയുടെ ജീവിതം…
Read MoreTag: kerala
പുതുച്ചേരി രജിസ്‌ട്രേഷന് പൂട്ടുവീഴുന്നു ! വ്യാജരേഖയുടെ അടിസ്ഥാനത്തിലാണെന്ന് ബോധ്യപ്പെട്ടാല്‍ കേരളത്തിന് രജിട്രേഷന്‍ റദ്ദാക്കാം…
പുതുച്ചേരിയില്‍ ആഡംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇനി കിടിലന്‍ പണികിട്ടും.സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആഡംബര കാറുകളുടെ മറ്റു സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ കേരളത്തിന് റദ്ദാക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പുതുച്ചേരി രജിസ്‌ട്രേഷന്‍ ആഡംബര കാറുകളുടെ കാര്യത്തില്‍ സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ നാല്‍പ്പതോളം അപ്പീലുകളിലാണ് ജസ്റ്റിസ് എ.എം. ഷഫീഖും ജസ്റ്റിസ് പി. ഗോപിനാഥും ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. കേരളത്തിന് അന്വേഷിക്കാനും വ്യാജരേഖയെന്ന വിവരം ആദ്യ രജിസ്റ്ററിങ് അധികാരിയെ അറിയിക്കാനുമേ അധികാരമുള്ളൂ എന്ന സിംഗിള്‍ബെഞ്ചിന്റെ നിഗമനം ശരിയല്ലെന്ന് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. വ്യാജ വിലാസമോ വിവരമോ നല്‍കിയാണ് ആദ്യ രജിസ്‌ട്രേഷന്‍ എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ രാജ്യത്തെ ഏത് രജിസ്റ്ററിങ് അതോറിറ്റിക്കും അത് റദ്ദാക്കാനധികാരമുണ്ട്. റദ്ദാക്കിയ ശേഷം അക്കാര്യം ആദ്യ രജിസ്‌ട്രേഷന്‍ അതോറിറ്റിയെ അറിയിക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും രജിസ്റ്ററിലെ എന്‍ട്രിയും റദ്ദാക്കേണ്ടത് ആദ്യ രജിസ്‌ട്രേഷന്‍ അതോറിറ്റിയാണെന്ന് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. വിലാസമുള്‍പ്പെടെ…
Read Moreകേരളത്തിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി ബിബിസി ! കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1996 അല്ല 3,356 എന്ന് ബിബിസി; യഥാര്‍ഥ മരണക്കണക്കുകള്‍ മറച്ചുവെച്ചെന്ന് ലേഖനത്തില്‍ ആരോപണം…
കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം ശ്രദ്ധയാകര്‍ഷിക്കുമ്പോഴും ബിബിസിയില്‍ കേരളത്തെക്കുറിച്ചു വന്ന ലേഖനം ചര്‍ച്ചയാകുകയാണ്. യഥാര്‍ഥ കോവിഡ് കണക്കുകള്‍ കേരളം മറച്ചു വെച്ചെന്നാണ് ബിബിസിയില്‍ ലേഖനം. കേരളത്തിലെ കോവിഡ് മരണങ്ങളേക്കുറിച്ച് പഠനം നടത്തിയ സന്നദ്ധ സംഘടനയെ ഉദ്ധരിച്ചാണ് ലേഖനം. വ്യാഴാഴ്ച വരെ കേരളത്തിലെ യഥാര്‍ത്ഥ മരണ നിരക്ക് 3,356 ആകുമ്പോള്‍ ഔദ്യോഗിക കണക്കുകളില്‍ ഇത് 1,969 ആയിട്ടാണ് കാണിച്ചിരിക്കുന്നത്. കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി മുതലാണ് മാര്‍ച്ചിലായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ നടന്ന പഠനത്തില്‍ കേരളത്തിലെ ഏഴു പത്രങ്ങളുടെ എല്ലാ ജില്ലകളിലെയും എല്ലാ എഡീഷന്‍ പത്രങ്ങളിലും ഏഴു ചാനലുകള്‍ എല്ലാ ദിവസവും നല്‍കിയ റിപ്പോര്‍ട്ടുകളും പരിശോധന നടത്തി മരണം രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ജനറല്‍ മെഡിസിനിലെ ഫിസീഷ്യനായ ഡോ. അരുണ്‍ എന്‍ മാധവന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. ഔദ്യോഗിക…
Read Moreകോവിഡ് വ്യാപനത്തില്‍ കേരളം അതിവേഗം ബഹുദൂരം ! തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 36 ഇരട്ടിവരെയെന്ന് ഐഎംഎ; കേരളത്തില്‍ രോഗംബാധിച്ചുവെന്ന് കരുതപ്പെടുന്നവരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്…
രാജ്യത്ത് കോവിഡ് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന സംസ്ഥാനമായി കേരളം. തിരിച്ചറിയുന്ന കോവിഡ് രോഗികളുടെ 36 ഇരട്ടി തിരിച്ചറിയാത്ത രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കേരളത്തിലെ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നാല്‍ ഈ കണക്കില്‍ മാറ്റങ്ങളുണ്ടാകാം. അണ്‍ലോക്കിങ് പ്രക്രിയയും മലയാളിയുടെ ഓണ ആഘോഷങ്ങള്‍ക്ക് പിന്നാലെയുമാണ് രോഗബാധിതര്‍ ഇരട്ടിയായി കുതിച്ചുയരുന്നത്. ഓണത്തിന് മുന്‍പ് വരെ ആയിരം രോഗികള്‍ റിപ്പോര്‍ട്ട ചെയ്ത കേരളത്തില്‍ ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിന് അടുത്തെത്തി നില്‍ക്കുകയാണ്. ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തില്‍ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതര്‍ 59,640 ആയിരുന്നു. ടെസ്റ്റുകള്‍…
Read Moreഇനി ഗതാഗത നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കീശ കാലിയാകും ! വളവില്‍ ഒളിച്ചിരുന്ന് വാഹനയാത്രക്കാരെ പിടിക്കുന്ന പരിപാടി അവസാനിച്ചു; പുതിയ ‘പിഴയീടാക്കല്‍ പദ്ധതി’ ഇങ്ങനെ…
ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വാഹനപരിശോധന ഓണ്‍ലൈനായതോടെ നിയമം ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന സ്ഥിതിയാണുള്ളത്. പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈല്‍ഫോണില്‍ വരുമ്പോള്‍ മാത്രമാകും പെട്ടകാര്യം തിരിച്ചറിയുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാന്‍ സംവിധാനം വ്യാപകമായതോടെയാണ് ഈ മാറ്റം. റോഡിലെ വളവുകളില്‍ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടിവീണ് പിടികൂടുന്ന പഴയ ശൈലിക്കുപകരം സ്മാര്‍ട്ട് ഫോണില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള 900 എന്‍ഫോഴ്‌സ്‌മെന്‍് ഓഫീസര്‍മാരുടെയും മൊബൈല്‍ഫോണുകളില്‍ ഇ-ചെലാന്‍ പ്രവര്‍ത്തിക്കും. യൂണിഫോമിട്ട് ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, ഗതാഗത നിയമലംഘനങ്ങള്‍ എവിടെവെച്ച് കണ്ണില്‍പ്പെട്ടാലും പിഴചുമത്താം. മൊബൈല്‍ഫോണില്‍ ചിത്രമെടുത്താല്‍ മതി. പരിവാഹന്‍ വെബ്‌സൈറ്റുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈല്‍ഫോണിലേക്ക് എസ്.എം.എസ്. എത്തും. ഹെല്‍മെറ്റ്,…
Read Moreവിവാഹ വാഗ്ദാനം നല്‍കി ദുബായില്‍ യുവതിയെ ഒപ്പം താമസിപ്പിച്ചു ! യുവതി ഗര്‍ഭിണിയായപ്പോള്‍ നാട്ടിലേക്ക് മുങ്ങി വേറെ വിവാഹം കഴിച്ചു; ഒടുവില്‍ കുടുങ്ങി…
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെരിങ്ങാല ആലിന്‍ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ്(29) ആണ് അറസ്റ്റിലായത്. ദുബായില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അടുത്തിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനിടെ നാട്ടിലെത്തിയ സൂരജ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെങ്ങന്നൂര്‍ സി.ഐ ജോസ്മാത്യുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
Read Moreപ്ലസ്ടു റിസല്‍ട്ട് അറിയാമെന്നു പറഞ്ഞ് വാട്‌സ് ആപ്പില്‍ വന്നത് 10 സൈറ്റുകളുടെ ലിങ്ക് ! കിട്ടിയ പാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തു; ലിങ്ക് തുറന്നപ്പോള്‍ ‘എ ക്ലാസ്’ അശ്ലീല വീഡിയോകള്‍ കണ്ട് ഞെട്ടി വിദ്യാര്‍ഥികളും രക്ഷിതാക്കളും…
പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുമ്പ് ഫലമറിയാം എന്നു പറഞ്ഞു വന്ന വാട്‌സ് ആപ്പ് ലിങ്ക് തുറന്നു നോക്കിയ അധ്യാപകരും വിദ്യാര്‍ഥികളും കണ്ടത് നല്ല ‘എ ക്ലാസ്’ പോണ്‍വീഡിയോകള്‍. അശ്ലീല വെബ്സൈറ്റിന്റെ ലിങ്കാണ് വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടത്. ‘വാര്‍ത്താജാലകം’ എന്ന പേരിലാണ് പത്ത് അശ്ലീല വെബ്സൈറ്റുകളുടെ ലിങ്ക് പ്രചരിച്ചത്. ഉച്ചയ്ക്ക് രണ്ടിന് ഫലപ്രഖ്യാപനം നടക്കുന്നതിനു തൊട്ടുമുന്‍പാണ് ഈ സന്ദേശം പലര്‍ക്കും ലഭിച്ചത്. തുടര്‍ന്ന് ഈ ലിങ്ക് തുറന്ന് നോക്കിയ അദ്ധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും കണ്ടത് ഉഗ്രന്‍ പോണ്‍ വീഡിയോകളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമാണ് പത്തുലിങ്കുകളും ഉള്‍പ്പെടുത്തിയിരുന്നത്. ഒറ്റനോട്ടത്തില്‍ വ്യാജലിങ്കാണെന്നു തോന്നാത്ത തരത്തിലാണ് ലിങ്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാഭവന്‍ എന്നതിന് ‘paressabhavan’ എന്നാണ് പേരുനല്‍കിയത്. ഇത്തരത്തില്‍ പത്തു ലിങ്കുകളും വിദഗ്ധമായി അക്ഷരങ്ങള്‍ മാറ്റിയെഴുതിയാണ് സന്ദേശം പ്രചചരിപ്പിച്ചത്. ലിങ്ക് കിട്ടിയപാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുകയും…
Read Moreവിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന്‍ കാല്‍വഴുതി തോട്ടില്‍ വീണു മരിച്ചു; ദാരുണ സംഭവം ഇങ്ങനെ…
വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസ് ഗണിതം ഓണ്‍ലൈന്‍ ക്ലാസ് എടുത്ത വിതുര യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനു കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു. നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ്. നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നെന്നാണ് വിവരം. രണ്ടു കിലോമീറ്റര്‍ അകലെ പാലോട് ആശുപത്രി ജംക്ഷന്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് മികച്ച അഭിപ്രായമുണ്ടായിരുന്നു. അടുത്ത ദിവസവും ഇദ്ദേഹത്തിന്റെ ഒരു വീഡിയോ സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.
Read Moreമോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാവ് അടുത്തു കണ്ട വീടിന്റെ മുറ്റത്തേക്ക് കയറി ! അവിടെ കിടന്ന ബൈക്കുമെടുത്ത് സ്ഥലം വിട്ടു…
മോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാവ് അടുത്തു കണ്ട വീട്ടുമുറ്റത്തു കിടന്ന ബൈക്കുമായി സ്ഥലംവിട്ടു. ഒറ്റക്കല്‍ റെയില്‍വേ സ്‌റ്റേഷന്‍ ചരുവിള പുത്തന്‍ വീട്ടില്‍ ഷെഫീക്കിന്റെ ബൈക്കാണ് മോഷ്ടാവ് ആദ്യം കടത്താന്‍ ശ്രമിച്ചത്. ഹാന്‍ഡില്‍ ലോക്ക് തകര്‍ത്താണ് ബൈക്ക് കൈക്കലാക്കിയത്.എന്നാല്‍ വേണ്ടത്ര പെട്രോള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍നിന്ന് കുറച്ചുദൂരംവരെമാത്രമേ ബൈക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് ഷഫീഖിന്റെ ബൈക്ക് വഴിയോരത്ത് വെച്ചശേഷം സമീപത്തുതന്നെയുള്ള ആര്യാഭവനില്‍ ബിനുകുമാറിന്റെ ബൈക്കുമായി മോഷ്ടാവ് കടക്കുകയായിരുന്നു. ബിനുകുമാറിന്റെ ബൈക്ക് കാര്‍ പോര്‍ച്ചിലാണ് സൂക്ഷിച്ചിരുന്നത്. തെന്മല പോലീസില്‍ പരാതി നല്‍കി. മോഷ്ടാവിനെ പിടിക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Read Moreകേരളത്തില്‍ ഇത്തവണയും വന്‍ പ്രളയത്തിനു സാധ്യത ! വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ പണിപാളും; ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ…
കേരളത്തില്‍ ഇത്തവണയും വന്‍ പ്രളയത്തിനു സാധ്യതയെന്ന് സൂചന.ഭൗമശാസ്ത്ര മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. എം രാജീവന്‍ പറയുന്നു. എം രാജീവന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇത്തവണയും അത് പ്രതീക്ഷിക്കണം. സര്‍ക്കാര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്. എപ്പോള്‍ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസത്തിനു മുന്‍പായി അറിയിക്കും. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണം. രാജീവന്‍ പറയുന്നു. പല വിദഗ്ധരും കേരളത്തില്‍ ഹാട്രിക് പ്രളയത്തിന് സാധ്യതയുണ്ടെന്ന്…
Read More