അഞ്ച് പെണ്‍കുട്ടികള്‍ പതിവായി ശല്യപ്പെടുത്തുന്നു ! സഹികെട്ട് പോലീസില്‍ പരാതി നല്‍കി മൂന്നാംക്ലാസുകാരന്‍;സംഭവം അന്വേഷിച്ച് എത്തിയ ജനമൈത്രി പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാണ് കേരളാ പോലീസിന്റെ മുഖമുദ്ര. ഏതു കൊച്ചു കുഞ്ഞിനു പോലും പരാതിയുമായി കയറിച്ചെല്ലാവുന്ന ഇടമാണ് പോലീസ് സ്റ്റേഷന്‍ എന്ന് പറയുന്നത് ഇത്രയും നാള്‍ ഒരു അതിശയോക്തിയായിരുന്നുവെങ്കിലും ഇപ്പോള്‍ അത്തരമൊരു കാര്യം നടന്നിരിക്കുകയാണ്. അഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്നും എത്രയും പെട്ടെന്ന് അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി കസബ പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാര്‍ക്ക് മുന്നിലെത്തിയത് എട്ടുവയസ്സുകാരന്‍ ആണ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയ ഭാഗത്ത് താമസിക്കുന്ന ഉമര്‍ ദിനാര്‍ എന്ന മൂന്നാം ക്ലാസ്സുകാരന്‍ എഴുതിത്തയ്യാറാക്കിയ വിചിത്ര പരാതിയുമായി ജനമൈത്രി പോലീസിനെ സമീപിച്ചത്. എന്നാല്‍ പയ്യന്റെ പരാതി കേട്ട് പോലീസുകാരുടെ കണ്ണ് തള്ളി. ഇംഗ്ലീഷിലാണ് പരാതി എഴുതുയിന്നത്. തന്റെ അയല്‍വാസികളായ അഞ്ച് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണം എന്നതായിരുന്നു പരാതിയിലെ ആവശ്യം. പെണ്‍കുട്ടികളുടെ പേരും…

Read More

പ്രേമം മൂത്തതോടെ കാര്യങ്ങള്‍ ലിവിംഗ് ടുഗദറിലെത്തി ! എന്നാല്‍ ഒരുമിച്ചു കഴിഞ്ഞതോടെ കാര്യങ്ങള്‍ മനസ്സിലായ യുവതി കാമുകനെ ഉപേക്ഷിച്ചു പോയി; കാമുകിയോടു പ്രതികാരം ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി…

മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് കുടുങ്ങി. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുടെ പരാതിയിന്‍മേലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുമായി ഇയാള്‍ വളരെ നാളായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇവര്‍ മാസങ്ങളോളം ലിവിംഗ് ടുഗദറില്‍ താമസിക്കുകയും ചെയ്ത ഇവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ യുവതി ഇയാളെ വിട്ടുപോവുകയായിരുന്നു. തിരിച്ചുവരാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി എങ്കിലും ഇനിയൊരു മടക്കം ഇല്ല എന്ന് യുവതി തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. ഇതോടെയാണ് അനില്‍ പ്രതികാരം ചെയ്യാനുറച്ച് രംഗത്തെത്തിയത്. ആദ്യം പെണ്‍കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാം എന്ന ചിന്ത കടന്നു വരികയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ചിത്രങ്ങള്‍ ഇയാള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി പ്രചരിപ്പിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏട്ട്…

Read More

കോവിഡ് സംസ്ഥാനത്തെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും ! ഒരു ലക്ഷം പ്രവാസികളുടെ തൊഴില്‍ നഷ്ടമാക്കും; കൊറോണ കേരളത്തെ ദോഷകരമായി ബാധിക്കുന്നതിങ്ങനെ…

കോവിഡ് ബാധ ഒന്നേകാല്‍ ലക്ഷം മലയാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തല്‍. ഒരു ലക്ഷം പ്രവാസികള്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഇത് കനത്ത തിരിച്ചടിയാവും. പ്രവാസി വരുമാനത്തില്‍ ഈ വര്‍ഷം 20 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പ്രവാസികളില്‍ 20 ശതമാനം മടങ്ങിയാല്‍ പോലും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. സംസ്ഥാനത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ പ്രവാസികളില്‍ 89 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസിപ്പണത്തിന്റെ 19 ശതമാനവും വരുന്നതാവട്ടെ കേരളത്തിലേക്കും. ഇതില്‍ സൗദി അറേബ്യയ്ക്കാണ് ഒന്നാം സ്ഥാനം. 39 ശതമാനവും വരുന്നത് സൗദിയില്‍ നിന്നാണ്. തൊട്ടു പിന്നിലുള്ളത് 23 ശതമാനവുമായി യുഎഇയും. മുമ്പ് 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടിയായിരുന്നു. 2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38,085 കോടിയും 2015 -16 കാലത്ത് 1,85,161…

Read More

കേരളത്തില്‍ നിന്ന് മടങ്ങിയ ‘അതിഥികള്‍’ നാട്ടില്‍ പട്ടിണിയില്‍ ! ക്യാമ്പുകളില്‍ നിന്ന് കേരളത്തിലെ മുതലാളിമാരെ വിളിച്ച് കദനകഥ പറയുന്നവരുടെ എണ്ണം കൂടുന്നു…

കേരള സര്‍ക്കാര്‍ മലയാളികളേക്കാള്‍ കരുതല്‍ നല്‍കിയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പരിചരിച്ചിരുന്നത്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. എന്നാല്‍ ഇങ്ങനെ നാട്ടിലെത്താന്‍ തിടുക്കം കാട്ടിയ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നാട്ടിലെ ക്യാമ്പുകളില്‍ കഴിയുകയാണ്. വേണ്ടത്ര ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഒന്നും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. പലരും തങ്ങളുടെ ദുരവസ്ഥ കേരളത്തിലെ സുഹൃത്തുക്കളെയും മറ്റും അറിയിക്കുന്നുണ്ട്. കേരളത്തില്‍നിന്നു ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്. ബിഹാറിലെ കടിഹാര്‍ ജില്ലയിലെ ഒരു ക്യാംപില്‍ കഴിയുന്ന കേരളത്തില്‍നിന്നു പോയവരുള്‍പ്പെടെയുള്ള 90 നടുത്ത് തൊഴിലാളികള്‍ നേരത്തിന് ഭക്ഷണമോ കുടിവെള്ളമോ പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ്. കേരളത്തില്‍ തിരൂരില്‍നിന്നു പുറപ്പെട്ടവരുള്‍പ്പെടെ 34 പേരാണ് കടിഹാറിലെ നൗറസിയ സ്‌കൂളിലെ ക്യാംപിലുള്ളത്. ഡല്‍ഹിയില്‍നിന്നു വന്നവരും ഈ ക്യാംപിലുണ്ട്. നേരത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങള്‍ കുടിക്കുന്നത് കുഴല്‍ കിണറിലെ മലിനജലമാണെന്നും ഇവര്‍…

Read More

ചൈനയില്‍ നിന്നു പുറപ്പെട്ട വൈറസേയല്ല ഇപ്പോഴത്തെ വൈറസ് ! അമേരിക്കയിലും ബ്രിട്ടനിലും നാശം വിതച്ചത് കൊടുംഭീകരന്‍ വൈറസ്;കേരളത്തില്‍ വന്നത് 12 ഇനം കോവിഡ് വൈറസുകളില്‍ ഏറ്റവും പാവവും…

കോവിഡ് വൈറസിനെ തുരത്താനുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് ലോകം മുഴുവന്‍. എന്നാല്‍ വൈറസിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മ്യൂട്ടേഷന്‍(ജനിതക ഘടനയില്‍ ഉണ്ടാവുന്ന മാറ്റം) ഇതിന് വിലങ്ങു തടിയാവുകയാണ്. ഓരോ മ്യൂട്ടേഷനു ശേഷവും പുതിയ ഇനത്തില്‍പ്പെട്ട വൈറസുകളുടെ സ്വഭാവത്തിനും പ്രഹരശേഷിയ്ക്കും വ്യത്യാസമുണ്ടാവും. വ്യാപനശേഷി വളരെ അധികമുള്ള ഇനത്തില്‍ പെട്ട വൈറസുകളാണ് യുകെയിലും യൂറോപ്പിലും വ്യാപിച്ചതെന്ന് ഇപ്പോള്‍ പല ശാസ്ത്രകാരന്മാരും പറയുന്നത്. വിവിധ രോഗികളില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ പഠിച്ചശേഷമാണ് ഇവര്‍ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. വുഹാനില്‍ നാശം വിതച്ച വൈറസിന് മ്യുട്ടേഷന്‍ സംഭവിച്ച്, വ്യാപന ശക്തിയും പ്രഹരശേഷിയും വര്‍ദ്ധിച്ച ഇനമാണ് യൂറോപ്പിലും അമേരിക്കയിലും ആഞ്ഞടിച്ചതെന്നാണ് നിഗമനം. ഓരോ മേഖലകളിലേയും മനുഷ്യരുടെ സ്വാഭാവിക പ്രതിരോധ ശേഷിയേയും അതുപോലെ കണ്ടുപിടിക്കാനിരിക്കുന്ന വാക്‌സിന്റേയും ശക്തികളെ അതിജീവിക്കുവാനായി എളുപ്പത്തില്‍ മ്യുട്ടേഷന് വിധേയമാകാന്‍ ഇത്തരം വൈറസുകള്‍ക്കാകും എന്നാണ് ഇവര്‍ പറയുന്നത്. ജി 614 എന്ന വൈറസാണ് ഇപ്പോള്‍…

Read More

സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസില്ല; ഒരാള്‍ക്ക് രോഗമുക്തി;നിലവിലെ കണക്കുകള്‍ ഇങ്ങനെ…

സംസ്ഥാനത്ത് ഞായറാഴ്ച ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിള്‍ ഉള്‍പ്പെടെ) സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സന്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 2391 സാന്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാന്പിളുകള്‍ നെഗറ്റീവ് ആയി.…

Read More

കേരളത്തില്‍ സമൂഹവ്യാപന ആശങ്ക ! 10 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് ഒരു വിവരവുമില്ല; സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുന്നു

സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്കയുയരുന്നു. ഒരാഴ്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ആകെ 25ലേറെപ്പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നെന്നും കണ്ടെത്തിയിട്ടില്ല. 10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുന്നു. കോവിഡ് ബാധ എവിടെ നിന്നെന്ന് വ്യക്തമാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് രോഗവ്യാപനം മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നതിന്റെ സൂചനയായാണ് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരില്‍, തിരുവനന്തപുരത്തു നിന്നെത്തിയ ആര്‍സിസിയിലേയും എസ്.കെ. ആശുപത്രിയിലേയും നഴ്‌സുമാര്‍, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാര്‍ഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി, ഇടുക്കി വണ്ടന്‍ മേട്ടിലെയും പാലക്കാട് വിളയൂരിലേയും വിദ്യാര്‍ഥികള്‍, കോഴിക്കോട്ടെ അഗതി, കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മരിച്ച രോഗികളില്‍ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി, പോത്തന്‍കോട്ടെ പൊലീസുകാരന്‍, കണ്ണൂരില്‍ ചികിത്സ തേടിയ…

Read More

എന്നും പായസം വയ്ക്കും അതാ സാറേ…അല്ലാതെ ! മദ്യശാലകള്‍ അടച്ചതോടെ ശര്‍ക്കര വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നു; ശര്‍ക്കരപ്രിയരെ നീരിക്ഷിച്ച് എക്‌സൈസും

ലോക്ക് ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ ഡിമാന്‍ഡ് വന്നത് ശര്‍ക്കരയ്ക്കാണ്. ഗ്രാമീണ മേഖലയിലടക്കം വന്‍ ഡിമാന്‍ഡാണ് ഇപ്പോള്‍ ശര്‍ക്കരയ്ക്ക്. വാറ്റുചാരായമുണ്ടാക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുവാണ് ശര്‍ക്കര എന്നതാണ് ഈ ഡിമാന്‍ഡ് വര്‍ധനവിന് കാരണം. മദ്യശാലകള്‍ അടച്ചതോടെ പലരും വലിയ തോതില്‍ ശര്‍ക്കര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. വീടുകളില്‍ ചാരായമുണ്ടാക്കാനാണ് ചിലര്‍ ശര്‍ക്കര വ്യാപകമായി ശേഖരിക്കുന്നതെന്നാണ് എക്‌സസൈസിന്റെ നിരീക്ഷണം. മൂന്നാഴ്ചയ്ക്കിടെ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജവാറ്റ് കേസുകള്‍ ഇതിന് തെളിവാണെന്നാണ് നിരീക്ഷണം. തമിഴ്നാട്ടില്‍ നിന്നാണ് പ്രധാനമായും വയനാട്ടിലേക്ക് ശര്‍ക്കരയെത്തുന്നത്. വെള്ള, കാപ്പി, കറുപ്പ് എന്നീ മൂന്നിനം ശര്‍ക്കരയാണ് വിപണിയിലുള്ളത്. ലോക്ക്‌ഡൌണ്‍ സമയത്ത് വെള്ള, കാപ്പി ഇനങ്ങള്‍ക്ക് കിലോക്ക് 65 മുതല്‍ 70 രൂപ വരെ വിലയെത്തി. മാത്തവിപണിയില്‍ അറുപത് രൂപയ്ക്ക് മുകളിലാണ് വില. കറുപ്പ് ശര്‍ക്കരയ്ക്ക് മൂന്നുമുതല്‍ അഞ്ചുരൂപവരെ കുറവുണ്ടെങ്കിലും ലോക്ഡൗണിന് മുമ്പ് മേല്‍ത്തരത്തിന്…

Read More

കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമോ ? തമിഴ്‌നാട് വെതര്‍മാന്റെ വാക്കുകള്‍ ഞെട്ടിക്കുന്നത്; പ്രവചനങ്ങളും നിഗമനങ്ങളും ഇങ്ങനെ…

ലോകത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന മഹാമാരി കോവിഡിനെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ പ്രവര്‍ത്തികള്‍ വ്യാപകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോവിഡ് ഭീതി കേരളത്തില്‍ നിന്ന് പതിയെ അകന്നു കൊണ്ടിരിക്കുമ്പോള്‍ പുറത്തുവരുന്ന മറ്റൊരു വിവരം മലയാളികളുടെയാകെ ഉറക്കം കെടുത്തുകയാണ്. 2020ല്‍ ഹാട്രിക് പ്രളയ സാധ്യതയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് പറയുകയാണ് തമിഴ്‌നാട് വെതര്‍മാന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിഗമനം പങ്കുവെച്ചത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് ശ്രദ്ധേയനായ ആര്‍. പ്രദീപ് ജോണാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. 20ാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമുണ്ടായ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തെ പ്രളയ വര്‍ഷങ്ങള്‍ ഈ നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. 1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കേരളത്തില്‍ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതല്‍ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടില്‍ സമാനമായ മഴയാണ് 2018ല്‍…

Read More

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കുട്ടികളുടെ നഗ്നത തിരഞ്ഞു ! 150 പേരുടെ പട്ടിക തയ്യാറാക്കി കേരള പോലീസ്; വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങും…

ബാലലൈംഗികത അന്വേഷിച്ചു നടക്കുന്ന ഞരമ്പുരോഗികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്തും പഞ്ഞമില്ല. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരഞ്ഞ 150 ആളുകളെ തിരിച്ചറിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി തുടങ്ങി. കേരളാ പോലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നത അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയതായി കണ്ടെത്തിയത്. കുട്ടികളെ പലതും പറഞ്ഞ് പാട്ടിലാക്കി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഡാര്‍ക്ക്‌നെറ്റുകളിലും ടെലഗ്രാം, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈബര്‍ ഡോം നിരീക്ഷണം നടത്തിയത്. തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില…

Read More