മുല്ലപ്പെരിയാറിനു പിന്നാലെ രാമക്കല്‍മേട്ടിലും അവകാശം സ്ഥാപിക്കാന്‍ തമിഴ്നാടിന്റെ ഊര്‍ജിത ശ്രമം. അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ വിനോദസഞ്ചാര മേഖലകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ തമിഴ്നാട് നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി തമിഴ്നാട് റവന്യു, വനം വകുപ്പുകള്‍ മാസങ്ങളായി സര്‍വേ നടത്തിവരികയാണ്. സര്‍വേ പൂര്‍ത്തിയായാല്‍ രാമക്കല്‍മേടിനു മേല്‍ അവകാശമുന്നയിക്കാനാണ് തമിഴ്നാടിന്റെ നീക്കമെന്നു സൂചനയുണ്ട്. കഴിഞ്ഞവര്‍ഷം രാമക്കല്‍മേട് മലനിരകളിലെത്തിയ സഞ്ചാരികളെ തമിഴ്നാട് വനം വകുപ്പ് അധികൃതര്‍ തടഞ്ഞിരുന്നു. അന്ന്ഉടുമ്പന്‍ചോല റവന്യു അധികൃതര്‍ സ്ഥലത്തെത്തിയാണ് താല്‍ക്കാലികമായി പ്രശ്നം പരിഹരിച്ചത്. പിന്നീട് സര്‍വേ ഡയറക്ടര്‍ രാമക്കല്‍മേട്ടിലെത്തിയെങ്കിലും അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുത്തില്ല. വിദൂരക്കാഴ്ചകള്‍ കാണാന്‍ പറ്റുന്ന മേഖലകള്‍ പലതും തമിഴ്നാടിന്റെ അധീനതയിലാണ്.എന്നാല്‍ ഈ പ്രദേശങ്ങളിലേക്കു കേരളത്തില്‍ക്കൂടി മാത്രമേ പ്രവേശിക്കാന്‍ കഴിയൂ. രാമക്കല്ല്, ചതുരംഗപാറയിലെ കാറ്റാടികള്‍ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് തമിഴ്നാടിന്റെ സ്ഥലങ്ങളിലാണ്. ചതുരംഗപ്പാറയില്‍ കാറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തി െവെദ്യുതി ഉല്പാദനത്തിനായി കാറ്റാടികളും തമിഴ്നാട് സ്ഥാപിച്ചിട്ടുണ്ട്.…
Read More