തിരുവനന്തപുരം: കേരളീയത്തിനുള്ള ചെലവ് ധൂര്‍ത്തല്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തെ ബ്രാന്‍ഡ് ചെയ്യാന്‍ പരിപാടി സഹായിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. കലാപരമായ മഹാമഹമൊന്നുമല്ല സംസ്ഥാനത്ത് നടത്തിയത്. കേരളത്തിന്റെ പൊതുവിലുള്ള നേട്ടങ്ങള്‍, വ്യവസായ രംഗത്തെ സാധ്യകള്‍ തുടങ്ങിയവ പുറത്തെത്തിക്കാന്‍ ഇത് സഹായിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഇത് കേരളത്തോട് മാത്രമുള്ള അനീതിയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്ഷന് ഉടന്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ക്രിസ്മസ് വരെ പെന്ഷന് നീളില്ല. 18 മാസം വരെ ക്ഷേമപെന്ഷന് മുടങ്ങിയ കാലമുണ്ട്. അടുത്ത ഗഡു ഉടന്‍തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read MoreTag: keraleeyam-2023
സൂപ്പര്‍താരങ്ങളുടെ ഫേസ്ബുക്ക് പേജിലും ‘കേരളീയം’; ധൂര്‍ത്തെന്ന ആക്ഷേപത്തിനിടയിലും സര്‍ക്കാരിന് ആശ്വാസം
സ്വന്തം ലേഖകന്‍ കോഴിക്കോട്: പ്രതിപക്ഷപാര്‍ട്ടികളുടെ ബഹിഷ്കരണത്തിനിടയിലും കേരളീയം പരിപാടിക്ക് ദേശീയ ശ്രദ്ധലഭിച്ച സന്തോഷത്തില്‍ ഇടതുസര്‍ക്കാര്‍. കമല്ഹാസന്, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും ടിറ്റ്വറുകളിലും കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട ഫോട്ടോകളും ആശംസകളും പങ്കുവച്ചതോടെ വിവാദങ്ങള്‍ക്കിടയിലും കേരളീയം സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് സിപിഎം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിനേ നേരിട്ടുകൊണ്ടിരിക്കേ കോടികള്‍ ചെലവഴിച്ച് കേരളീയം പരിപാടി നടത്തുന്നത് ധൂര്‍ത്താണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. തുടര്‍ന്ന് ഇവര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കേരളീയം പരിപാടിയുമായി മുന്നോട്ടുപേകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചെത്തിയതും ചടങ്ങില്‍ മോഹന്‍ലാല്‍ സെല്‍ഫിയും എല്ലാം കേരളീയത്തിന് വലിയ മൈലേജുണ്ടാക്കി. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെകുറിച്ച് സര്ക്കാസര്ക്കാര് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയതും തുടര്‍ന്ന് സത്യവാങ്മൂലം സംസ്ഥാനത്തെ അപമാനിക്കലാണെന്ന് കോടതിയുടെ പരമര്‍ശവും സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയ സന്ദര്‍ഭത്തിലാണ് ‘കേരളീയം’ സര്‍ക്കാരിന് തെല്ലൊരാശ്വാസം പകരുന്നത്. പ്രതിപക്ഷത്തിന്റെ ധൂര്‍ത്ത്…
Read Moreകേരളീയമല്ല ‘രാക്ഷസീയം’…!സർക്കാർ പരിപാടിയിലേക്ക് സിനിമാതാരങ്ങളെ വിളിച്ചത് മുഖ്യമന്ത്രിയുടെ മുഖം കണ്ടുമടുത്തിട്ടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാരിന്റെ കേരളീയം പരിപാടിയെ പരിഹസിച്ച് രമേശ് ചെന്നിത്തല.അഴിമതിക്ക് നേതൃത്വം കൊടുക്കുന്ന, അഴിമതി മാത്രം നടത്തുന്ന, കേരളജനതയെ വഞ്ചിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി നടത്തുന്ന കേരളീയം നൂറു ശതമാനം രാക്ഷസീയം ആണെന്നാണ് ചെന്നിത്തല പരിഹസിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കണ്ട് മടുത്തിട്ടാണ് കേരളീയം പരിപാടിയിലേക്ക് സിനിമാതാരങ്ങളെ വിളിച്ചതെന്ന് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നിൽ ആർഎസ്പിയുടെ രാപ്പകൽ സമരപ്രഖ്യാപന സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തുന്ന രാഷ്ട്രീയപ്രചാരണമാണെന്ന് പറഞ്ഞ ചെന്നിത്തല ഇത്തരമൊരു പരിപാടി നടത്തേണ്ട ആവശ്യമെന്താണെന്നും ചോദിച്ചു. സുപ്രീം കോടതിയിൽ ലാവലിൻ കേസ് വീണ്ടും മാറ്റിവച്ചത് ബിജെപി- സിപിഎം അന്തർധാര മൂലമാണെന്നും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കാൻ ഇഡി തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 69 മണ്ഡലങ്ങളിൽ സിപിഎമ്മിന് ബിജെപി വോട്ട് മറിച്ച് നൽകിയെന്നും ചെന്നിത്തല…
Read Moreകേരളീയം പരിപാടി ബഹിഷ്കരിച്ച് പ്രതിപക്ഷം; ധൂർത്തിനെതിരെ ബിജെപി മാർച്ച്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയ്ക്കെതിരെ ബഹിഷ്കരണവും പ്രതിഷേധവുമായി പ്രതിപക്ഷം. കോണ്‍ഗ്രസും യുഡിഎഫും കേരളീയം പരിപാടി ബഹിഷ്കരിച്ചു. കേരളീയം പരിപാടിയോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും നേരത്തെ വ്യക്തമാക്കിയിരുന്നു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുന്പോൾ സർക്കാർ വലിയ ധൂർത്ത് നടത്തി ജനങ്ങളുടെ മേൽ അധിക നികുതിഭാരം ചുമത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തലസ്ഥാനത്തെ റോഡുകളിലും ജനവാസമേഖലകളിലും വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ യാതൊരു നടപടിയും സ്വീകരിക്കാതെ കേരളീയത്തിലൂടെ സർക്കാർ വൻ ധൂർത്ത് നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലർമാരും പ്രവർത്തകരും കേരളീയം പരിപാടി നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാർച്ച് നടത്തിയെങ്കിലും ഏജീസ് ഓഫീസിന് മുന്നിൽ വച്ച്പോലീസ് മാർച്ച് തടഞ്ഞു.
Read Moreകേരളീയത്തിനു വർണാഭ തുടക്കം; ഉത്സവത്തിമിർപ്പിൽ തലസ്ഥാനം; കേരളം ലോകത്തിനു മാതൃകയെന്ന മുഖ്യമന്ത്രി
തിരുവനന്തപുരം: ഐക്യകേരളം ജന്മമെടുത്തിട്ട് 67 വർഷങ്ങൾ പൂർത്തിയാക്കുന്ന ഇന്ന് മലയാളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കേരളീയം -2023 തലസ്ഥാനനഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവത്തിമിർപ്പിലാക്കി. ദിവസങ്ങൾക്കു മുന്നേ തന്നെ നഗരം ദീപാലംക-തമായി. കവടിയാർ മുതൽ കിഴക്കേക്കോട്ടവരെ അലങ്കാരവിളക്കുകളുടെ സ്വർണവെളിച്ചത്തിൽ നഗരം മുങ്ങി. 40 വേദികളിലായി ഏഴു ദിവസമാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്.കലാപരിപാടികൾ, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, വ്യാപാരമേള, ഭക്ഷ്യമേള, ഫ്ളവര്‍ഷോ, ചലച്ചിത്രമേള തുടങ്ങി വിവിധ തരം ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ മാറ്റുരയ്ക്കും. കനകക്കുന്നിൽ വിവിധ സെൽഫി പോയിന്റുകളും ഉണ്ട്. ചലച്ചിത്ര അക്കാദമി കേരളീയത്തിന്റെ ഭാഗമായി കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ 100 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് സൗജന്യ പ്രദർശനം. തിരുവനന്തപുരം സിറ്റി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാനവേദികളിൽ ആരോഗ്യവകുപ്പിന്റെയും, ഫയർ ഫോഴ്സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കേരളം ലോകത്തിനു…
Read More