കര്‍ണാടകയിലെ വനത്തില്‍ വെടിവയ്ക്കാന്‍ പോയ മലയാളിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; ഇയാള്‍ക്കൊപ്പം പോയവര്‍ കസ്റ്റഡിയില്‍…

കര്‍ണാടകയിലെ വനത്തിനുള്ളില്‍ മലയാളിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വനംവകുപ്പിന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന. കാസര്‍ഗോഡ് ചിറ്റാരയ്ക്കല്‍ സ്വദേശി ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നായാട്ടിനു വേണ്ടി വനത്തിലെത്തിയപ്പോഴുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി വനംവകുപ്പ് അധികൃതരുടെ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

Read More