അതിഥി തൊഴിലാളികളെ അവരവരുടെ സ്വന്തം നാട്ടിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് കേരള സര്‍ക്കാര്‍. എന്നാല്‍ ഈ ജാഗ്രതയും ഈ കരുതലുമൊന്നും ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളോടില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു. ഇതിനു വേണ്ടതെല്ലാം ചെയ്തത് തങ്ങളാണെന്ന് പിണറായി വിജയന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മടക്കയാത്രയില്‍ നിര്‍ണ്ണായകമായത് ഇതരസംസ്ഥാന തൊഴിലാളികളുടെ സംസ്ഥാന നിലപാടാണ്. അത് പരിഗണിച്ചായിരുന്നു എല്ലാ സ്ഥലത്തു നിന്നും നോണ്‍ സ്റ്റോപ് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചത്. എന്നാല്‍ അത്തരമൊരു ആവശ്യം തുടക്കത്തില്‍ കേരളം ഉന്നയിച്ചില്ല. സ്വന്തമായി വാഹന സൗകര്യം ഉള്ളവര്‍ മാത്രം മടങ്ങിയെത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു കേരളം. കഴിഞ്ഞ ദിവസം അത് മാറ്റി. തീവണ്ടികള്‍ അനുവദിക്കണമെന്ന കത്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നല്കി. ഇതില്‍ ഒരു തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഇതരസംസ്ഥാനങ്ങളിലെ മലയാളികള്‍ കഷ്ടത്തിലാകും. ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കി മടങ്ങുന്ന…
Read More