കോട്ടയം: പ്രതികൾക്ക് ലഭിച്ച ഇരട്ട ജീവപര്യന്തം അർഹമായ ശിക്ഷാ തന്നെ. കെവിൻ കൊലക്കേസിൽ വിധി കേട്ട ശേഷം കെവിന്റെ പിതാവിന്റെ പ്രതികരണം ഇങ്ങനെ. മൂന്ന് പേർക്കെങ്കിലും വധശിക്ഷ വേണ്ടതായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നിലെല്ലാം നീനുവിന്റെ അച്ഛൻ ചാക്കോയാണ്. അയാൾക്കെതിരേ കേസ് തുടരുമെന്നും ജോസഫ് പറഞ്ഞു. കേസിന്റെ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഏറെ സഹായിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന് വധക്കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികൾക്കെല്ലാം 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കമുള്ള പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
Read MoreTag: kevin
കെവിൻ വധക്കേസ് ദുരഭിമാനക്കൊലതന്നെ; പത്ത് പ്രതികൾ കുറ്റക്കാർ; നീനുവിന്റെ അച്ഛൻ കുറ്റക്കാരനല്ലെന്ന് കോടതി
കോട്ടയം: കെവിൻ വധക്കേസ് ദുരഭിമാനക്കൊലയെന്ന് കോട്ടയം സെഷൻസ് കോടതി. പ്രധാനപ്രതിയായ ഷാനു ചാക്കോയടക്കം 10 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനാണ് ഷാനു. കേസിൽ ഒന്ന് മുതൽ 12 വരെയുള്ള 10 പ്രതികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷാനു ചാക്കോയടക്കം കേസിൽ 14 പ്രതികളാണ് ഉണ്ടായിരുന്നത്. നീനുവിന്റെ പിതാവ് ചാക്കോ ജോൺ ഉൾപ്പെടെ നാല് പ്രതികളെ കോടതി വെറുതെവിട്ടു. ചാക്കോ ജോൺ ഗൂഡാലോചന നടത്തിയതെന്ന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസിൽ അഞ്ചാം പ്രതിയാണ് ചാക്കോ ജോൺ. കുറ്റകൃത്യത്തിൽ ചാക്കോ ജോൺ നേരിട്ട് ഇടപെട്ടിരുന്നില്ല. പ്രതികൾ 364 എ, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇതു പ്രകാരം പ്രതികൾക്ക് പരമാവധി ശിക്ഷയായ തൂക്കുകയർവരെ ലഭിക്കാം. കേസിൽ ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റി.
Read Moreകെവിന് വധക്കേസിലെ മുഖ്യപ്രതി ചാക്കോയുടെ ഭാര്യ രഹ്നയെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു; ഭാര്യ രഹ്നയെ തറയിലിട്ടു ചവിട്ടിക്കൂട്ടിയത് ചാക്കോയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന്…
പുനലൂര്‍: കെവിന് വധക്കേസിലെ മുഖ്യപ്രതി ചാക്കോയുടെ ഭാര്യ രഹ്നയ്ക്ക് ബന്ധുക്കളുടെ വക ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ രഹ്ന പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.തെന്മല പോലീസ് സംഭവം രഹസ്യമാക്കി വക്കുവാന് ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സ്റ്റേഷന് ജി.ഡി.ചാര്‍ജിനോട് സംഭവം നടന്ന കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും അത്തരം സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. സ്വന്തം വീട്ടില്‍ വച്ചാണ് താന്‍ ആക്രമണത്തിനിരയായതെന്ന് രഹ്ന പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വീട്ടില്‍ ബന്ധുക്കളോടൊപ്പം ടി.വികാണുകയായിരുന്നു രഹ്നെയെ അജിയും ഭാര്യയും കതകു ചവിട്ടി തുറന്നു അകത്തു കടന്നു പുറത്തെത്തിച്ചു മര്‍ദിക്കുകയായിരുന്നു. അജിയുടെ കൈയില്‍ ഇരുമ്പു വടി ഉണ്ടായിരുന്നു എന്നും അതുപയോഗിച്ചു തലക്കടിക്കാന്‍ ശ്രമിക്കവേ താന്‍ കയറി പിടിച്ചു എന്നും ശേഷം തറയില്‍ ഇട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്ന് രഹ്നയുടെ ഒപ്പം വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു ചിന്നമ്മ പറയുന്നു. തന്നെ മര്‍ദിച്ചപ്പോള്‍ തന്റെ ബോധം പോയി എന്നും കുറച്ചു…
Read Moreമകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്ന രഹ്ന ഒളിവില്‍ നയിക്കുന്നത് സുഖജീവിതം; ഒറ്റക്കല്ലിലെ വീട്ടിലെത്തി മണിക്കൂറുകള്‍ ചെലവഴിച്ചു; നോക്കുകുത്തിയായി പോലീസ്
കോട്ടയം: മകളുടെ ഭര്‍ത്താവായ കെവിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നതിനു ശേഷം ഒളിവില്‍ പോയ രഹ്ന കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു.. കെവിന്റെ മണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ രഹനയുടെ ഭര്‍ത്താവ് ചാക്കോയെയും മകന് ഷെറിനെയും അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ വീട് പൂട്ടി സ്ഥലം വിട്ടത്.ഒളിവിലിരുന്ന് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇവരോട് അന്വേഷണ ഉദ്യോഗ്യഗസ്ഥന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വരുന്ന ചൊവ്വാഴ്ച വരെയാണ് ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. മൊഴി രേഖപ്പെടുത്തുന്നതിനായി ഇവരെ നോട്ടീസ് നല്കി വിളിപ്പിക്കാന്‍ പുനലൂര്‍ ഡിവൈഎസ്പി യെ ചുമതലപ്പെടുത്തിയിരുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറയുന്നു. നേരത്തെ കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത് ചാക്കോയുടെ ഒറ്റക്കല്ലിലെ വീട്ടില്‍ പലവട്ടം നടന്ന കൂടിയാലോചനയിലാണെന്നും ഇതേക്കുറിച്ച് രഹനയ്ക്ക് അറിയാമായിരുന്നെന്നുമാണ് പൊലീസിന്റെ അനുമാനം. അറസ്റ്റിലായ പ്രികളില്‍ ചിലരും…
Read Moreകെവിനെ കൊന്നതിനു പിന്നില്‍ അമ്മയെന്ന് നീനു; രഹ്നയ്ക്കെതിരേ ഒരു തെളിവുമില്ലെന്ന നിലപാടില്‍ ഉറച്ച് പോലീസ് നീനുവിന്റെ മൊഴി തള്ളി;കേസില്‍ അട്ടിമറിയോ ?
കോട്ടയം: കെവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന രഹ്നയെ പ്രതിപ്പട്ടികയില്‍ നിന്ന് രക്ഷിക്കാന്‍ പോലീസിന്റെ നീക്കം. മകള്‍ നീനുവിന്റെ മൊഴി പോലും പരിഗണിക്കാതെയാണ് പോലീസ് മുമ്പോട്ടു പോകുന്നത്. കൊല്ലപ്പെടുന്നതിന് തലേന്ന് കെവിനെ രഹ്ന നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന നീനുവിന്റെ മൊഴിയാണ് പോലീസ് അവഗണിച്ചിരിക്കുന്നത്. കെവിനെ കൊന്നത് രഹ്നയുടെ കൃത്യമായ നിര്‍ദേശപ്രകാരമാണെന്ന് നീനു പറഞ്ഞിരുന്നു. മേയ് 26 നാണ് കെവിനെ രഹ്ന ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസിലെ പ്രതികളില്‍ ഒരാളായ നിയാസിനൊപ്പമാണ് കെവിന് കൊല്ലപ്പെടുന്നതിന് തലേന്ന് രഹ്ന മന്നാനത്ത് എത്തിയത്. കെവിനെ താമസിപ്പിച്ചിരുന്ന അനീഷിന്റെ വീട് കണ്ടെത്തിയതും രഹ്നയുടെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ടു തന്നെ കെവിനെ തട്ടിക്കൊണ്ടുപോകാനും കൊല്ലാനും പദ്ധതിയിട്ടതില്‍ രഹ്നയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് നീനുവിന്റെ വിശ്വാസം. എന്നാല്‍, ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെയാണ് രഹ്നയെ അന്വേഷണ സംഘം പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയത്. രഹ്നയ്ക്കെതിരെ ഒരു തെളിവും ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്.…
Read Moreഉള്ളിലുള്ള സങ്കടക്കടലിനെ വകഞ്ഞുമാറ്റി നീനു വീണ്ടും കോളജിലേക്ക് ! ബൈക്കില്‍ കോളജില്‍ കൊണ്ടു വിട്ടത് കെവിന്റെ പിതാവ് ജോസഫ്; സിവില്‍ സര്‍വീസ് കോച്ചിംഗ് പുനരാരംഭിക്കണം…
ഉള്ളിലുള്ള സങ്കടങ്ങളെ വകഞ്ഞുമാറ്റി നീനു വീണ്ടും ജീവിതത്തിലേക്ക്. കെവിന്റെ മരണം സംഭവിച്ച് 17-ാം ദിവസമായിരുന്നു ഇന്ന്. രാവിലെ കെവിന്റെ അച്ഛന് ജോസഫ് ബൈക്കില്‍ നീനുവിനെ മാന്നാനം കോളജില്‍ കൊണ്ടു പോയി വിടുകയായിരുന്നു. രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ചു, പിന്നെ കെവിന്റെ ചിത്രത്തിനു മുന്നില്‍ ഇത്തിരിനേരം. കോളേജിലേക്കു പൊയ്ക്കോട്ടെ എന്നൊന്നും അവനോട് ചോദിക്കാനുണ്ടായിരുന്നില്ല. കാരണം പഠിക്കാനും സ്വന്തം കാലില്‍നിന്ന ശേഷം കല്യാണം കഴിക്കാം എന്നുമൊക്കെയുള്ള സ്വപ്നം അവള്‍ക്കു നല്കിയതു തന്നെ കെവിനായിരുന്നല്ലോ. നിറഞ്ഞ സന്തോഷത്തോടെ അവന് തന്റെ യാത്ര കാണുന്നുണ്ടെന്ന് നീനു പറഞ്ഞു. കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സ് ധരിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ മേരി പൊതിച്ചോറുമായെത്തി. അതു വാങ്ങുമ്പോഴും എന്തിനെന്നറിയാതെ ഒന്നു വിതുമ്പി. അച്ഛന്റെ ബൈക്കിനു പിന്നില്‍ കയറി ആദ്യമായി പുറംലോകത്തേക്ക്.. കെവിന്റെ മരണം കഴിഞ്ഞ ശേഷം ആദ്യമായാണ് നീനു പുറം ലോകത്തേക്കു ഇറങ്ങുന്നത്. ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനിലോട്ടായിരുന്നു.…
Read Moreനീനുവിന്റെ അമ്മ രഹ്ന രക്ഷപ്പെട്ടേക്കും ! കെവിന്റെ വധത്തില്‍ അമ്മയ്ക്ക് പങ്കുണ്ടെന്ന് മകള്‍ ആണയിട്ടിട്ടും പോലീസ് വിശ്വസിക്കുന്നത് പ്രതികളുടെ വാക്കുകള്‍; കെവിന് വധക്കേസില്‍ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഇങ്ങനെ…
കോട്ടയം: കെവിന് വധക്കേസില്‍ നീനുവിന്റെ മാതാവ് രഹ് ന കുറ്റവിമുക്തയായേക്കുമെന്ന് സൂചന. കൊലപാതകത്തിലേക്ക നയിച്ച ഗൂഢാലോചനയിലോ തുടര്‍ സംഭവങ്ങളിലോ രഹ് നയ്ക്ക് യാതൊരു പങ്കുമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം എന്ന സൂചനയാണ് ലഭിക്കുന്നത്. തന്റെ ജീവിതത്തിലുണ്ടായ ദുരനുഭങ്ങള്‍ക്കു കാരണം വീട്ടിലെ അന്തരീക്ഷമാണെന്നും അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും സ്നേഹം അനുഭവിച്ചിട്ടില്ലെന്നും നീനു പറയുന്നു. ‘മാതാപിതാക്കള്‍ തമ്മില്‍ കലഹം പതിവായിരുന്നു. ആ അന്തരീക്ഷത്തില്‍ നിന്നു രക്ഷതേടിയാണ് കോട്ടയത്ത് പഠിക്കാനെത്തിയത്. അമ്മയ്ക്ക് പപ്പായുടെ വീട്ടുകാരോട് ഇന്നും കടുത്ത ശത്രുതയാണ്. എന്നിട്ടും വല്യമ്മച്ചിയും അപ്പച്ചനും ഞങ്ങളെ വലിയ സ്നേഹത്തോടെ വളര്‍ത്തി. അമ്മയുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയുമാണ് വല്യമ്മച്ചിയെ ഞാന്‍ പോയി കാണുന്നതും മിണ്ടുന്നതും’. നീനു പറയുന്നു. മാതാപിതാക്കള്‍ ഗള്ഫിലായിരുന്നപ്പോള് കുട്ടികള്‍ ചാക്കോയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ആറേഴുവര്‍ഷം കഴിഞ്ഞ് രഹന നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് കുട്ടികള്‍ അവര്‍ക്കൊപ്പം താമസമാക്കിയത്. ഈ സമയത്ത് താന്‍ ആറാം…
Read Moreസ്വന്തം വീട്ടില്‍ നിന്ന് കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍; കൗണ്‍സിലിംഗിന് കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ചികിത്സവേണ്ടത് മാതാപിതാക്കള്‍ക്കെന്ന്; ചാക്കോയുടെ വാക്കുകളെ പൊളിച്ചടുക്കി നീനു…
കോട്ടയം: കെവിന് കൊലപാതകക്കേസിലെ പ്രതി ചാക്കോയുടെ വാക്കുകള്‍ പൊളിച്ചടുക്കി കെവിന്റെ ഭാര്യയും ചാക്കോയുടെ മകളുമായ നീനു. തനിക്കു മാനസികപ്രശ്നമുണ്ട് എന്നു വരുത്തി കെവിന്റെ വീട്ടില്‍ നിന്നു പുറത്താക്കാനാണു തന്റെ അച്ഛന് ശ്രമിക്കുന്നത് എന്നു നീനു തുറന്നു പറഞ്ഞു. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്. കെവിന്റെ മാതാപിതാക്കള്‍ പറയും വരെ ഇവിടെ തുടരുമെന്ന് നീനു വ്യക്തമാക്കി. പണ്ടു തന്നെ കൗണ്‍സിലിംഗിന് കൊണ്ടു പോയിട്ടുണ്ട്. അന്നു ഡോക്ടര്‍ പറഞ്ഞതു മാതാപിതാക്കള്‍ക്കു ചികിത്സ വേണം എന്നാണെന്നും നീനു പറയുന്നു. സ്വന്തം വീട്ടില്‍ കുട്ടിക്കാലം മുതല്‍ ക്രൂരമര്‍ദ്ദനവും മാനസീക പീഡനവുമാണു നേരിടേണ്ടി വന്നത്. കെവിനെ ഇല്ലാതാക്കാനുള്ള ഗുഢലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിന്റെ വീട്ടില്‍ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കുമെന്നും സ്വന്തം വീട്ടിലേയ്ക്കു തിരിച്ചുപോകില്ല എന്നും നീനു തറപ്പിച്ചു പറയുന്നു.
Read Moreഓരോ മാതാപിതാക്കളും ആലോചിച്ചു കൂട്ടുന്ന ഒരു ലിസ്റ്റ് ഉണ്ടല്ലോ ? അത് ആദ്യം എടുത്ത് അങ്ങ് കത്തിച്ചു കളയുക ! പ്രണയത്തിനും പെണ്‍കുട്ടികള്‍ക്കുമിടയിലെ മതിലുകള്‍ പൊളിഞ്ഞു വീണിട്ടില്ല; കെവിന് കൊലപാതകക്കേസില്‍ സയനോര പറയുന്നതിങ്ങനെ…
മകളെ പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ വരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായികയും സംഗീതസംവിധായകയുമായ സയനോര. ആണ്‍സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ പേരില്‍ അച്ഛന്റെയും ആങ്ങളയുടെയും മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്ന ഒരു കൂട്ടുകാരി തനിക്കുണ്ടായിരുന്നെന്നും പ്രണയത്തിനും പെണ്‍കുട്ടികള്‍ക്കുമിടയിലെ മതിലുകള്‍ പൊളിഞ്ഞുവീണിട്ടില്ലെന്നും സയനോര പറയുന്നു. സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഏതാനും നാളുകള്‍ക്ക് മുന്നേ ഒരു വാട്ട്സാപ്പ് ഫോര്‍വേഡ് കിട്ടി. ആദ്യം ഒരു തമാശ ആണെന്നാണ് തോന്നിയത്. മുഴുവന്‍ വായിച്ചു നോക്കിയപ്പോള്‍ ആണ് മനസ്സിലായത് അതിലെ നിഗൂഢത. നമ്മുടെ കുട്ടികള്‍ പ്രണയ ബന്ധത്തില്‍ അകപ്പെടാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് കുറേ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഒരു മെസ്സേജ് ആണത്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നോ മറ്റോ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒന്ന്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ? കുഞ്ഞുങ്ങള്‍ ജനിക്കുന്നത് മുതല്‍ അവര്‍ എന്ത് കഴിക്കണം, എന്ത് ഉടുക്കണം, എന്ത് പഠിക്കണം, ആരോട് കൂട്ട്…
Read Moreഇല്ലായ്മകളില്‍ നട്ടം തിരിഞ്ഞ കുടുംബം കരകയറിയത് രഹനയെ ഗള്‍ഫിലേക്കയച്ച ശേഷം; ഭാര്യയ്ക്കു പിന്നാലെ ഗള്‍ഫിലെത്തിയ ചാക്കോ വസ്ത്ര വ്യാപാരത്തിലൂടെ കൊയ്തത് കോടികള്‍… നീനുവിന്റെ കുടുംബത്തിന്റെ കഥ ഇങ്ങനെ…
മകളെ പ്രേമിച്ച പാവപ്പെട്ടവനായ യുവാവിനെ കൊല്ലാന്‍ തന്ത്രങ്ങളൊരുക്കിയ നീനുവിന്റെ ചാക്കോയുടെ ഭൂതകാലം ദാരിദ്ര്യം നിറഞ്ഞത്. എന്നിട്ടും മകന് സാനുവിനൊപ്പം ചേര്‍ന്ന് ഇയാള്‍ കെവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. അയല്‍വാസിയായ മുസ്ലിം സമുദായാഗം രഹനയെ വിവാഹം കഴിച്ചതോടെയാണ് ചാക്കോയുടെ ജീവിതം മാറുന്നത്. ബന്ധുക്കളുടെ എതിര്‍പ്പുകളെ അവഗണിച്ച് നടന്ന വിവാഹത്തിനു ശേഷം ജീവിതത്തില്‍ ആകെയുണ്ടായിരുന്നത് ദാരിദ്ര്യം മാത്രം. ഇങ്ങനെയാണ് ഭാര്യയെ ഗള്‍ഫിലേക്കയ്ക്കാന്‍ ചാക്കോ തീരുമാനിക്കുന്നത്. ഇവര്‍ക്ക് പിന്നാലെ ചാക്കോയും ഗള്‍ഫിലെത്തി. കോടികളുടെ സമ്പാദ്യവുമായി ഗള്‍ഫില്‍ നിന്നു മടങ്ങിയ ചാക്കോയും ഭാര്യയും നാട്ടിലെത്തി വസ്ത്രവ്യാപാര ശാലയും മറ്റും തുടങ്ങുകയായിരുന്നു. ഇതിനിടയ്ക്ക് മകന് സാനുവിനെ ഗള്‍ഫിലേക്കയയ്ക്കുകയും ചെയ്തു. കോട്ടയത്ത് ഡിഗ്രി പഠനത്തിനിടെയാണ് നീനു കെവിനുമായി അടുപ്പത്തിലായത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രണയിച്ചു വിവാഹം കഴിച്ച ചാക്കോയ്ക്കും ഭാര്യയ്ക്കും ആയില്ല. ദരിദ്രനും പരമോപരി ദളിതനുമായ കെവിനൊപ്പം മകളെ അയയ്ക്കാന്‍ ദുരഭിമാനക്കാരായ മാതാപിതാക്കള്‍ മടിച്ചു. ഇവരുടെ ബന്ധം…
Read More