കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഇന്നു രാവിലെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ 11.30നാണ് കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി സി. ജയചന്ദ്രൻ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. തുടർന്ന് കോട്ടയം ജില്ലാ ജയിലിലേക്ക് പ്രതികളെ മാറ്റി. ഇന്നു രാവിലെ എട്ടിന് പോലീസ് അകന്പടിയോടെ പ്രതികളെ തിരുവനന്തപുരത്തേക്ക് മാറ്റി. രാവിലെ കോട്ടയം ജയിലിലെ പ്രഭാത ഭക്ഷണം പ്രതികൾക്ക് നല്കി. 2018 മേയ് 27ന് പുലർച്ചെ നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി. ജോസഫിനെ (23) മാന്നാനത്തുനിന്നും തട്ടിക്കൊണ്ടുപോയി തെൻമല ചാലിയേക്കരയിൽ പുഴയിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ദളിത് വിഭാഗത്തിൽപ്പെട്ട കെവിനെ പുനലൂർ തെന്മല ഷാനുഭവനിൽ നീനു ചാക്കോ (21) പ്രണയിച്ചു വിവാഹം നടത്തിയതിലെ അമർഷമാണു നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ…
Read MoreTag: kevin case
പ്രതികൾക്കെല്ലാം കിട്ടിയത് അർഹമായ ശിക്ഷാ; നീനുവിന്റെ അച്ഛൻ ചാക്കോയ്ക്കെതിരേ കേസ് തുടരും; കെവിന്റെ അച്ഛൻ ജോസഫിന്റെ പ്രതികരണം ഇങ്ങനെ…
കോട്ടയം: പ്രതികൾക്ക് ലഭിച്ച ഇരട്ട ജീവപര്യന്തം അർഹമായ ശിക്ഷാ തന്നെ. കെവിൻ കൊലക്കേസിൽ വിധി കേട്ട ശേഷം കെവിന്റെ പിതാവിന്റെ പ്രതികരണം ഇങ്ങനെ. മൂന്ന് പേർക്കെങ്കിലും വധശിക്ഷ വേണ്ടതായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നിലെല്ലാം നീനുവിന്റെ അച്ഛൻ ചാക്കോയാണ്. അയാൾക്കെതിരേ കേസ് തുടരുമെന്നും ജോസഫ് പറഞ്ഞു. കേസിന്റെ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഏറെ സഹായിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന് വധക്കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികൾക്കെല്ലാം 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കമുള്ള പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
Read Moreകെവിൻ കേസിൽ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം; 25000 രൂപ പിഴയും വിധിച്ചു കോടതി
കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന് വധക്കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികൾക്കെല്ലാം 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കമുള്ള പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവുമായുള്ള അടുപ്പത്തിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ, പ്രതികൾ ഈ കേസിനു മുൻപ് മറ്റൊരു കേസുകളിലും പ്രതികളായിരുന്നില്ല എന്നത് വധശിക്ഷ ഒഴിവാകുന്നതിനു കാരണമായി.
Read Moreദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്താൻ; കെവിൻ വധക്കേസിൽ വിധി പറയുന്നത് 22ലേക്ക് മാറ്റി
കോട്ടയം: കെവിൻ വധക്കേസിൽ വിധി പറയുന്നത് കോട്ടയം സെഷൻസ് കോടതി ഈ മാസം 22ലേക്ക് മാറ്റി. സംഭവം ദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്തുന്നതിനാണ് കോടതി വിധി പറയുന്നത് മാറ്റിയത്. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസിൽ മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കെവിന്റെ പ്രണയിനി നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വര്‍ഷം മേയ് 27നാണ് കെവിന് ജോസഫ് കൊല്ലപ്പെട്ടത്.
Read Moreകെവിൻ കേസ്; വാട്സ് ആപ്പ് സന്ദേശവും മൊബൈൽ ഫോണ്‍ സംഭാഷണവും ഒരു തെളിവല്ല; പ്രതിഭാഗത്തിന്റെ വാദങ്ങൾ ഇങ്ങനെയൊക്കെ…
കോട്ടയം: കെവിൻ കേസിൽ വാട്സ്ആപ്പ് സന്ദേശവും മൊബൈൽഫോണ്‍ സംഭാഷണങ്ങളും തെളിവായി സ്വീകരിക്കരുതെന്ന് പ്രതിഭാഗം. ഇതിനൊന്നും നിയമ സാധുതയില്ല എന്നാണ് പ്രതി ഭാഗം കോടതിയിൽ വാദിച്ചത്. ഇതടക്കം പ്രോസിക്യൂഷൻ മുന്നോട്ടുവച്ച തെളിവുകൾ പ്രതിഭാഗം നിരാകരിച്ചു. കെവിനെ കൊലപ്പെടുത്തുമെന്ന രീതിയിൽ ഒന്നാംപ്രതി ഷാനു ചാക്കോ അയച്ചുവെന്നു പറയുന്ന വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയ സന്ദേശങ്ങൾ ആധികാരികമല്ല. ഷാനു സന്ദേശം അയച്ചെങ്കിൽ തന്നെ അത് സ്വീകരിച്ച അക്കൗണ്ട് പരിശോധിക്കേണ്ടതായിരുന്നു. അത് പരിശോധിച്ചില്ല. പപ്പ കുവൈറ്റ് എന്ന അക്കൗണ്ടിലേക്കാണ് സന്ദേശം പോയതെങ്കിൽ ആ അക്കൗണ്ട് പരിശോധിക്കേണ്ടതായിരുന്നു. കേസിലെ സാക്ഷിയായ ലിജോയുടെ ഫോണ്‍ പരിശോധിക്കുന്ന കാര്യത്തിലും വീഴ്ച പറ്റി. ഫോണ്‍ പാറ്റേണ്‍ ലോക്കാണെന്ന് അന്വേഷണസംഘം കോടതിയിൽ പറഞ്ഞു. ഫോണ്‍ കണ്ടെടുത്ത് തൊണ്ടി മഹസർ എഴുതിയപ്പോൾ ഫോണ്‍ ഫ്ലൈറ്റ് മോഡിലാക്കിയെന്ന് രേഖപ്പെടുത്തിയിരുന്നു. ലോക്ക് തുറക്കാൻ കഴിയാത്ത ഫോണ്‍…
Read Moreആ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ചത്; കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഷാനു ചാക്കോയ്ക്കു പങ്കില്ല;കോടതിയിൽ വിചിത്ര വാദവുമായി പ്രതിഭാഗം വക്കിൽ
കോട്ടയം: കെവിൻ കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോ എത്തിയത് നീനുവിനെ കാണാനും കൂട്ടിക്കൊണ്ടു പോകാനുമായിരുന്നുവെന്നും കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടു പോയതിൽ ഷാനു ചാക്കോയുടെ അറിവോ സമ്മതമോ ഇല്ലെന്നും പ്രതിഭാഗം ഇന്നലെ കോടതിയിൽ വാദിച്ചു. പോലീസിന്റെ രാത്രികാല പരിശോധനസംഘത്തിന്റെ പിടിയിലായതോടെ നീനുവിനെ കാണാൻ സാധിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ രണ്ടാമത്തെ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ചതാണന്ന് പ്രതിഭാഗം പറഞ്ഞു. ആദ്യം നൽകിയ റിപ്പോട്ടിൽ ഇല്ലാത്ത കാര്യങ്ങളാണ് രണ്ടാമത്തതിൽ പറയുന്നത്. സംഭവദിവസം പുലർച്ചെ 5.13നു മുൻ എഎസ്ഐ ബിജു, പ്രതി ഷാനു ചാക്കോയെ ഫോണിൽ വിളിച്ചു. ഈ സമയം ഷാനു പത്തനാപുരത്താണ്. ഇത് മറ്റു പ്രതികൾക്കൊപ്പമില്ലായിരുന്നു എന്നതിനു തെളിവാണ്. അനീഷിന്റെ വീട് ആക്രമിക്കുന്പോൾ ഷാനു സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. പത്തനാപുരത്ത് നിന്നു പ്രതികൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷന് മുന്പിൽ കൊണ്ടുവിട്ട അനീഷിന്റെ ആദ്യമൊഴി പിന്നീട്…
Read More