പാവം രഹ്ന ഒന്നും അറിഞ്ഞിരുന്നില്ല; കെവിനെ തട്ടിക്കൊണ്ടു പോയതിലും കൊലപ്പെടുത്തിയതിലുമൊന്നും രഹ്നയ്ക്ക് യാതൊരു പങ്കുമില്ലെന്ന് പോലീസ്; കെവിന്‍ കൊലപാതകക്കേസില്‍ രഹ്ന പ്രതിയാവില്ല ?

കോട്ടയം: കെവിന്‍ വധക്കേസില്‍ നിന്ന് കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്ന രക്ഷപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. ഇവരെ കേസില്‍ പ്രിതിയാക്കേണ്ട സാഹചര്യം നിലവിലില്ലന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു പോയതും മര്‍ദ്ദിച്ചതും താനറിഞ്ഞില്ലന്നും ഭര്‍ത്താവിനും മകനും മാത്രമേ വിവരങ്ങള്‍ അറിയാമായിരുന്നുള്ളു എന്നുമുള്ള ഇവരുടെ വാദത്തെ ഖണ്ഡിക്കാന്‍ കഴിയുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. കെവിന്റെ മരണത്തില്‍ രഹ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന തരത്തിലായിരുന്നു ആദ്യനാളുകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. മാന്നാനത്തെ കെവിന്റെ ബന്ധുവീടിനെക്കുറിച്ചുള്ള വിവരം അക്രമി സംഘത്തിന് കൈമാറിയത് രഹ്‌നയാണെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഭര്‍ത്താവ് ചാക്കോ അറസ്റ്റിലായിട്ടും ഇവര്‍ പൊലീസിനെ വെട്ടിച്ച് നടന്നതും ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതുമെല്ലാം ആരോപണങ്ങളുടെ ആക്കം കൂട്ടി. അയല്‍വീട്ടുകാരോട് ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞാണ് ചാക്കോയും രഹനയും കെവിന്റെ മൃതദ്ദേഹം കണ്ടെത്തിയതിന് പിന്നാലെ…

Read More