കോട്ടയം: പ്രതികൾക്ക് ലഭിച്ച ഇരട്ട ജീവപര്യന്തം അർഹമായ ശിക്ഷാ തന്നെ. കെവിൻ കൊലക്കേസിൽ വിധി കേട്ട ശേഷം കെവിന്റെ പിതാവിന്റെ പ്രതികരണം ഇങ്ങനെ. മൂന്ന് പേർക്കെങ്കിലും വധശിക്ഷ വേണ്ടതായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നിലെല്ലാം നീനുവിന്റെ അച്ഛൻ ചാക്കോയാണ്. അയാൾക്കെതിരേ കേസ് തുടരുമെന്നും ജോസഫ് പറഞ്ഞു. കേസിന്റെ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഏറെ സഹായിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന് വധക്കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികൾക്കെല്ലാം 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കമുള്ള പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
Read MoreTag: kevin murder case
ചാക്കോയ്ക്ക് ഹൃദ് രോഗത്തിന്റെ ലക്ഷണങ്ങളില്ല; കെവിൻ വധക്കേസിൽ ഇന്നു വാദം തുടങ്ങാനിരിക്കെ നീനുവിന്റെ അച്ഛന് നെഞ്ചുവേദന; കേസിലെ അഞ്ചാം പ്രതിയാണ് ചാക്കോ
കോട്ടയം: കെവിൻ വധക്കേസിലെ അഞ്ചാംപ്രതി കൊല്ലം തെന്മല സ്വദേശി ചാക്കോ ജോണിന്റെ ആരോഗ്യനില തൃപ്തികരം. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ചാക്കോയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ചാക്കോയ്ക്കു ഇസിജിയിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കു ഹൃദ്രോഗ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ഏറെക്കാലമായി ചാക്കോ നേരിയ ഹൃദ്രോഗപ്രശ്നം നേരിടുന്നുണ്ട്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സയ്ക്കു വിധേയമായിട്ടുള്ളയാളാണു ചാക്കോ. അതിനാൽ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി. പരിശോധനയിൽ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്ലെങ്കിലും ക്ഷീണമുള്ളതിനാൽ മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗുരുതര പ്രശ്നമില്ലെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവാണ് ചാക്കോ. കെവിൻ വധക്കേസിൽ ഇന്നു വാദം തുടങ്ങാനിരിക്കെയാണു ചാക്കോയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Read Moreകെവിന് കൊലപാതകക്കേസില്‍ അറസ്റ്റിലായവര്‍ക്ക് വ്യക്തമായ നിയമോപദേശം ലഭിച്ചു ? പ്രതികള്‍ നല്കുന്ന മൊഴി പഠിച്ചു പറയുന്നതു പോലെ; പ്രതികളുടെ മൊഴി ഇങ്ങനെ…
കോട്ടയം: കെവിന് കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും വ്യക്തമായ നിയമോപദേശം ലഭിച്ചതായി സൂചന. പഠിച്ചു പറയുന്നതു പോലുള്ള പ്രതികളുടെ മൊഴിയാണു പോലീസില്‍ സംശയം ജനിപ്പിക്കുന്നത്. തട്ടിക്കൊണ്ടുപോയ കെവിനെ തെന്മലയില് വാഹനത്തില്‍നിന്നു പുറത്തിറക്കുന്നതിനിടെ കുതറിഓടുകയായിരുന്നുവെന്നാണു അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്. കെവിന്റെ സുഹൃത്ത് അനീഷിന്റെ മൊഴിയും പ്രതികളുടെ മൊഴിയും ഒത്തു പോകാത്തതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ഒന്നിലേറെപേര്‍ രണ്ടു മണിക്കൂറിലേറെ ക്രൂരമായി മര്‍ദിച്ച യുവാവ് സംഘത്തിന്റെ പിടിയില്‍ നിന്നു കുതറിയോടിയെന്ന മൊഴി പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല. അബോധാവസ്ഥയിലുള്ള ഒരാളെ അല്പനേരം വെള്ളത്തില്‍ മുക്കിപ്പിടിച്ചാലും മുങ്ങിമരണം എന്ന റിപ്പോര്‍ട്ടേ ലഭിക്കു. അതിനാല്‍ സാധ്യത കൂടുതല്‍ അതാവുമെന്ന നിഗമനവുമുണ്ട്. നിലവിലെ രീതിയില്‍ അന്വേഷണ റിപ്പോര്‍ട്ടുമായി കോടതിയെ സമീപിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതായും പോലീസ് കരുതുന്നു. കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച പോലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് മേല്‍ക്കോടതിയെ സമീപിക്കും.…
Read More