ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് (ടൂള്‍ കിറ്റ്) സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഡല്‍ഹി പോലീസ്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍’ എന്നു വിശദീകരിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന്റെ പിന്നില്‍ കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനയെന്ന നിഗമനത്തിലാണ് ഡല്‍ഹി പോലീസ് എത്തിയിരിക്കുന്നത്. കാനഡയിലെ സിഖ് സംഘടനയായ പോയറ്റിക്ക് ജസ്റ്റിസ് ഫൗണ്ടേഷന്‍, അവിടെയുള്ള ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റംഗം ജഗ്മീത് സിങ്, സ്‌കൈ റോക്കറ്റ് എന്ന പിആര്‍ ഏജന്‍സി എന്നിവയാണു കുറിപ്പ് തയാറാക്കാന്‍ മുന്‍കയ്യെടുത്തതെന്നാണു നിഗമനം. കുറിപ്പിന്റെ ഉറവിടം കണ്ടെത്താന്‍ ഗൂഗിളിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ ഖലിസ്ഥാന്‍ അനുകൂല സംഘടന പോപ്പ് ഗായിക റിയാനയ്ക്കു കോടികള്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇതു വ്യക്തമാക്കുന്ന…
Read MoreTag: khalisthan relation
ചെങ്കോട്ടയില്‍ സിഖ് പതാക കെട്ടിയ ആളെ തിരിച്ചറിഞ്ഞു ! ഇന്ത്യഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് വാഗ്ദാനം ചെയ്തത് രണ്ടു ലക്ഷം ഡോളര്‍…
കര്‍ഷകരുടെ ട്രാക്ടര്‍ റാലിയ്ക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ ആളെ തിരിച്ചറിഞ്ഞുവെന്ന് ഡല്‍ഹി പോലീസ്. പഞ്ചാബിലെ തരന്‍ ജില്ലയിലുള്ള ജുഗ്രാജ് സിങാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കയറി പതാക ഉയര്‍ത്തിയതെന്നാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ചെങ്കോട്ടയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ആളുകള്‍ക്കായും പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. ചെങ്കോട്ടയിലെ അതിക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞ ദീപ് സിദ്ദുവിനായും പൊലീസ് തിരച്ചില്‍ തുടങ്ങി. ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ ഇരച്ചുകയറുന്നതിന്റെ ലൈവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചെങ്കോട്ടയില്‍ സിഖ് കൊടി ഉയര്‍ത്തിയതില്‍ ഖാലിസ്ഥാന്‍ സംഘടനയുടെ പങ്കാളിത്തമുണ്ടോയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ജനുവരി 26 ന് ഇന്ത്യാഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നയാള്‍ക്ക് രണ്ടു ലക്ഷം ഡോളര്‍ പാരിതോഷികം ഖാലിസ്ഥാന്‍ വിഭാഗങ്ങളുമായി ബന്ധമുള്ള സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന വാര്‍ത്താക്കുറിപ്പ്…
Read More