തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഭവ വികാസങ്ങള്‍ എസ്എഫ്ഐയ്ക്ക് കനത്ത തിരിച്ചടിയായെങ്കിലും മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് അത് ഗുണം ചെയ്തു. 18 വര്‍ഷത്തിനു ശേഷം കെഎസ് യു യൂണിറ്റ് രൂപീകരിച്ചതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എഐഎസ്എഫും കോളജില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി എഐഎസ്എഫിന്റെ ദേശീയ ആവേശമായ കനയ്യകുമാറിനെ കളത്തിലിറക്കാനുള്ള പദ്ധതിയിലാണ് സംഘടന. ഇന്ന് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസില്‍ യൂണിറ്റ് സമ്മേളനം നടത്തുന്നതിന്റെ തുടര്‍ച്ചയായി സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗവും യുവജന നേതാവുമായ കനയ്യകുമാറിനെ കോളേജില്‍ എത്തിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനാണ് എഐഎസ്എഫ് നേതൃത്വം പരിപാടിയിടുന്നത്. ഇതിന്റെ ഭാഗമായി എഐഎസ്എഫ് നേതൃത്വം കനയ്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കനയ്യകുമാര്‍ അനുകൂലമായി പ്രതികരിച്ചതായും വിവരമുണ്ട്. എന്നാല്‍, സിപിഎം നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന കനയ്യ തിരുവനന്തപുരത്ത് എത്തുമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. അതേസമയം വിദ്യാര്‍ത്ഥി സംഘടനയ്ക്ക് സ്വാതന്ത്ര്യം…
Read More