പിരമിഡുകള്‍ ചരിത്രകാരന്മാര്ക്ക് എന്നും ഒരു പ്രഹേളികയായിരുന്നു. പിരമിഡുകളില്‍ ഏറ്റവും പ്രശസ്തവും ലോകാദ്ഭുതങ്ങളില്‍ ഒന്നുമായ ഗിസയിലെ ഖുഫുവിന്റെ പിരമിഡ് ഒരു ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുകയാണ്. 4500 വര്‍ഷം പഴക്കമുള്ള പിരമിഡിന്റെ ഉള്ളറയില്‍ എന്തായിരിക്കും എന്ന് ചരിത്ര ഗവേഷകര്‍ക്കു പോലും യാതൊരു അറിവുമില്ല. എങ്ങനെയാണ് പിരമിഡ് നിര്‍മിച്ചതെന്നുള്ളതും ഇന്നും അജ്ഞാതമായി തുടരുന്നു. ഇതിനു പരിഹാരമായാണ് 2017ല്‍ ‘സ്കാന്‍ പിരമിഡ്സ്’ എന്ന പ്രോജക്ടിന് പാരിസ് ഹിപ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ജപ്പാനിലെ നഗോയ സര്‍വകലാശാലയിലെയും ഗവേഷകര്‍ തുടക്കമിട്ടത്. ‘കോസ്മിക് റേ ഇമേജിങ്’ ഉപയോഗിച്ച് പിരമിഡിന്റെ ഉള്‍ഭാഗത്തെ സ്കാനിങ്ങായിരുന്നു ലക്ഷ്യം. നവംബറില്‍ ഗിസയിലെ പിരമിഡിലും നടത്തി പരിശോധന. കണ്ടെത്തിയതാകട്ടെ ഞെട്ടിക്കുന്ന സത്യവും. പിരമിഡിന്റെ അടിത്തട്ടില്‍ 30 മീറ്റര്‍ നീളമുള്ള രഹസ്യ അറയുള്ളതായി അവര്‍ കണ്ടെത്തി. എന്നാല്‍ ആ അറയില്‍ എന്താണുള്ളതെന്നു മാത്രം ഇനിയും വെളിവായിട്ടില്ല. 4500 വര്‍ഷമായി ആരും തൊടാത്ത പിരമിഡിലെ രഹസ്യ അറയില്‍ മനുഷ്യരാശിക്കു…
Read More