ആറു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുപോയി ! കാലിത്തൊഴുത്തും വീടും രണ്ടല്ലായിരുന്ന ബാല്യം; പട്ടിണിയോടു പടവെട്ടി നടന്നു കയറിയത് ഏഷ്യന്‍ ഗെയിംസ് മെഡലിലേക്ക്; ഖുശ്ബീര്‍ കൗറിന്റെ ജീവിതം സിനിമയെ വെല്ലുന്നത്…

പഞ്ചാബ്‌: അസാധാരണം എന്നോ അവിശ്വസനീയം എന്നോ മാത്രമേ ഖുശ്ബീര്‍ കൗറിന്റെ ജീവിതത്തെ വിശേഷിപ്പിക്കാനാവൂ. ഇളകിയാടുന്ന കയറ്റുകട്ടിലില്‍ കിടന്നുറങ്ങിയതും കാലിത്തൊഴുത്ത് വീടാക്കേണ്ടി വന്നതും ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ പശുക്കള്‍ക്കൊപ്പം ഇരുന്ന് രാത്രി കഴിച്ചതുമെല്ലാം ഖുശ്ബീറിനെ ആ മഹത്തായ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചിരുന്നു. നാലു വര്‍ഷം മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടി രാജ്യത്തിന് അഭിമാനമായ രാജ്യത്തെ ഏറ്റവും വലിയ നടത്തക്കാരി ഖുശ്ബിര്‍ കൗര്‍ ആ മത്സരത്തില്‍ ഉണ്ടാക്കിയ നേട്ടം വെറും വെള്ളിമാത്രമല്ല പ്രതിസന്ധികളെ ചവുട്ടിമെതിച്ചുള്ള മറികടക്കല്‍ കൂടിയായിരുന്നു. കടുത്ത ദാരിദ്ര്യമനുഭവിച്ച ബാല്യകാലത്ത് ദിവസം ഒന്നോ രണ്ടോ നേരം മാത്രമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. കാലിത്തൊഴുത്തില്‍ നിന്നും ഇടയ്ക്കിടയ്ക്ക് ചാക്കുമറച്ച ചെറ്റപ്പുരയിലേക്ക് ഇടയ്ക്കിടെ മാറുമായിരുന്നെങ്കിലും മഴയില്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും കന്നുകാലികള്‍ക്കിടയിലേക്ക് തന്നെ തിരിച്ചെത്തുമായിരുന്നു. വീണ്ടും പുതിയൊരു ഏഷ്യന്‍ഗെയിംസ് അടുക്കുമ്പോള്‍ 25 കാരി ഖുശ്ബീര്‍ പഞ്ചാബ് പോലീസില്‍ ഡിഎസ്പിയാണ്. ജീവിതം നല്‍കിയ കഠിനമായ…

Read More