ഏറെ പ്രതീക്ഷയോടെ പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളം സാമ്പത്തിക പ്രതിസന്ധിയില്‍ കിതയ്ക്കുന്നു. സര്‍വീസുകള്‍ നിലച്ചതോടെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കിയാല്‍. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കാത്തതാണ് കണ്ണൂരിനെ ആളില്ലാ വിമാനത്താവളമാക്കിയതിന്റെ മുഖ്യ കാരണം എന്നാണ് വിലയിരുത്തല്‍. 2018 ഡിസംബര്‍ ഒമ്പതിന് അബുദാബിയിലേക്ക് ആദ്യ വിമാനം കണ്ണൂരില്‍ നിന്നു പറന്നുയരുമ്പോള്‍ ഒരു നാടിന്റെ യാത്ര സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മലബാറിന്റെ സമഗ്ര വികസനത്തിനും ഈ വിമാനതാവളം കാവാടമാകുമെന്നും കരുതി. ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സര്‍വീസ് 50ലേക്ക് ഉയര്‍ന്നു, ആഴ്ച്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കിയാല്‍ സ്വന്തമാക്കി. ഈ കാലയളവില്‍ 10 ലക്ഷം പേരും കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ വിമാന താവളം മുന്നോട്ടു പോകാനാവാതെ കിതയ്ക്കുകയാണ്. പ്രതിമാസം…
Read More