കര്‍ണാടകയില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആശ്വാസമായി കിച്ച സുദീപിന്റെയും ദര്ശന് തൂഗുദീപിന്റെയും പാര്‍ട്ടി പ്രവേശം. ഇരുവരും ഇന്ന് ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ഇരുവരും ബെംഗളൂരുവിലെ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും പങ്കെടുക്കുമെന്നാണ് വിവരം. കന്നഡ സിനിമയിലെ നടനും സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ് കിച്ച സുദീപ്. നിരവധി ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയ അദ്ദേഹം 1997ല്‍ തയവ്വ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സ്പര്‍ശ, ഹുച്ച, സ്വാതി മുത്തു, ഈഗ, മൈ ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ആക്ഷന്‍ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദര്ശന് തൂഗുദീപ് 2001ല്‍ ‘മജസ്റ്റിക്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിത്. രണ്ടു…
Read More