ഫുട്‌ബോളില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത താരമാണ് ലയണല്‍ മെസി. ആ ഇടങ്കാലിന്റെ മാന്ത്രികത ലോകമെമ്പാടുമുള്ള ആരാധകരെയാണ് കോരിത്തരിപ്പിക്കുന്നത്. അഞ്ച് തവണ ഫുട്ബോളിലെ അത്യുന്നത പുരസ്‌കാരമായ ബാലണ്‍ ഡി ഓര്‍ നേടിയ മെസി എതിര്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും എന്തിന് കളി നിയന്ത്രിക്കുന്ന റഫറിമാര്‍ക്ക് പോലും ആരാധനാപാത്രമാണ്. കളിമികവ് കൊണ്ടും മികച്ച പെരുമാറ്റം കൊണ്ടും ലോകമാസകലം മെസിയ്ക്ക് ആരാധകരേറെ. എതിര്‍താരങ്ങളോട് കളിയിലും പുറത്തും ബഹുമാനം സൂക്ഷിക്കുന്ന ഇതിഹാസതാരത്തിന്റെ ഒരു പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലാ ലിഗയില്‍ ബാഴ്സയുടെ എതിരാളിയായ റയല്‍ ബെറ്റിസ് താരം ആന്ദ്രെസ് ഗുര്‍ഡാഡോയുടെ മകനെ ലാളിക്കുന്ന മെസിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവമാണെങ്കിലും വീഡിയോ ഇപ്പോഴാണ് പുറത്ത് വരുന്നത്. ഗുര്‍ഡാഡോയുടെ ഭാര്യയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബെറ്റിസിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം മെസിയെ കാണാന്‍ മകനുമൊപ്പം…
Read More