കോഴിക്കോട് തൊട്ടില്‍പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ട് പീഡിപ്പിച്ചു. പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ തൊട്ടില്‍പ്പാലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുണ്ടുതോട്ടില്‍ അടച്ചിട്ട വീട്ടില്‍ കെട്ടിയിട്ട നിലയില്‍ വിവസ്ത്രയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോലീസ് വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷപെടുത്താന്‍ പൊലീസിന് സാധിച്ചത്. പെണ്‍കുട്ടിയുടെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന പ്രതിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കുണ്ടുതോട് സ്വദേശിയായ യുവാവിനെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പൂട്ടിയിട്ടിരുന്ന വീട്ടില്‍നിന്ന് അഞ്ച് ഗ്രാമോളം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ആവശ്യമെങ്കില്‍…
Read MoreTag: kidnap
ബസ് തടഞ്ഞ് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ! സംഭവം പാലക്കാട്ട്…
പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചിറ്റൂര്‍ വിളയോടി അത്തിമണി ശ്രീജിത്ത് എന്ന വെള്ള, പാലക്കാട് പട്ടാണിതെരുവ് നൂറണി ബവീര്‍ എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് അത്തിമണി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ബവീര്‍ മുന്‍ എംഎല്‍എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു. ഈ മാസം 26നാണ് കേസിനാപ്ദമായ സംഭവം. തൃശൂരിലെ സ്വര്‍ണ വ്യാപാരി തമിഴ്നാട് മധുരയില്‍ സ്വര്‍ണാഭരണങ്ങള്‍ ഓര്‍ഡര്‍ കിട്ടുന്നതിനായി കാണിച്ച് മടങ്ങി വരുമ്പോഴാണ് കവര്‍ച്ച നടന്നത്. മീനാക്ഷിപുരം സൂര്യപാറയില്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് സ്വര്‍ണ വ്യാപാരിയെ ഇറക്കി പ്രതികളുടെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ആളൊഴിഞ്ഞസ്ഥലത്ത് വെച്ച് കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വര്‍ണാഭരണവും 23,000 രൂപയും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ്, ചിറ്റൂര്‍ ഡി…
Read Moreക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ 18കാരിയെ അച്ഛന്റെ കണ്മുമ്പില് വെച്ച് തട്ടിക്കൊണ്ടുപോയി ! ഞെട്ടിക്കുന്ന വീഡിയോ…
ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ പതിനെട്ടുകാരിയെ അച്ഛന്റെ മുന്നില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. തെലങ്കാനയിലെ സിര്‍സില്ല ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘം മുഖം മൂടി ധരിച്ചിരുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട് പിതാവ് ഓടിയെത്തിയെങ്കിലും സംഘത്തില്‍ ഒരാള്‍ പിതാവിനെ തളളിമാറ്റുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്ക് പിന്നാലെ പിതാവ് മോട്ടോര്‍ ബൈക്കുമായി കാറിനെ പിന്തുടര്ന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിച്ചതായി പോലീസ് അറിയിച്ചു. കാര്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ഹൈവേയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
Read More20കാരികളായ നാലുയുവതികള് ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്തു ! ഞെട്ടിക്കുന്ന ആരോപണവുമായി യുവാവ്…
നാലു യുവതികള്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. ഫാക്ടറി തൊഴിലാളിയും വിവാഹിതനുമാണ് യുവാവ്. ഒരു മാധ്യമത്തോടാണ് ഇയാള്‍ തനിക്ക് നേരിട്ട ദുരവസ്ഥ തുറന്നു പറഞ്ഞത്. 20 വയസു തോന്നിക്കുന്ന യുവതികളാണ് പഞ്ചാബിലെ ജലന്ധറില്‍ കപൂര്‍ത്തല റോഡിനു സമീപത്തുനിന്ന് തന്നെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ…വീട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് യുവതികള്‍ എത്തിയത്. ഒരു വിലാസത്തെക്കുറിച്ച് അറിയണമെന്ന് പറഞ്ഞ് അവര്‍ എന്നെ സമീപിച്ചു. അവര്‍ നല്കിയ വിലാസം വായിച്ചുനോക്കുന്നതിനിടെ എന്റെ കണ്ണില്‍ രാസവസ്തു സ്പ്രേചെയ്ത ശേഷം കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാസവസ്തു കണ്ണില്‍ വീണതോടെ കാഴ്ച പൂര്‍ണമായി മറഞ്ഞു. പിന്നീട് മയക്കുമരുന്ന് നല്‍കിശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൈകള്‍ പിന്നില്‍ കെട്ടിയിട്ടശേഷം ഓരോരുത്തര് ഊഴമിട്ടായിരുന്നു പീഡിപ്പിച്ചത്. ചിലര്‍ ക്രൂരമായായിരുന്നു പെരുമാറിയത്. വേദനകൊണ്ട് പുളഞ്ഞുപോയി. ആഗ്രഹ പൂര്‍ത്തീകരണത്തിനുശേഷം പുലര്‍ച്ചെ…
Read Moreവീടാക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം
തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട് ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന മൂന്ന് പേരെ പിടികൂടാനുള്ള നടപടികൾ ഉൗർജിതമാക്കിയെന്ന് അയിരൂർ ഐഎസ്എച്ച്ഒ ശ്രീജേഷ് രാഷ്ട്രദീപികയോട് പറഞ്ഞു. ചെമ്മരുതി ചാവടിമുക്കിനു സമീപം കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കേസിലെ അഞ്ച് പേർ ഇപ്പോൾ റിമാൻഡിലാണ്. റമീസ്, മുനീർ, അമീർഖാൻ, അഷീബ്, അജയകുമാർ എന്നിവരാണ് പിടിയിലായത്. പിടിയിലായ മുഖ്യ പ്രതി റമീസിനെതിരെ അഞ്ച് ക്രിമിനൽ കേസുകളും മറ്റ് പ്രതികളായ മുനിറിനെതിരെയും അഷീബിനെതിരെയും നാല് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. റമീസുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാർ ഈ ബന്ധത്തിൽ നിന്നും പിൻതിരിപ്പിച്ചു. ഈ വിവരം അറിഞ്ഞാണ് റമീസും സുഹൃത്തുക്കളും വ്യാഴാഴ്ച രാത്രിയിൽ മാരകായുധങ്ങളുമായി സംഘടിച്ചെത്തി പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചത്. വീട്ടിലെ പിറക് വശത്തെ വാതിൽ തകർത്ത് പെണ്‍കുട്ടിയെ കടത്തി കൊണ്ട്…
Read More17കാരിയായ കാമുകിയെ തട്ടിക്കൊണ്ടു പോയി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു ! 19കാരന് കാമുകനെ പോലീസ് പൊക്കി…
17കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകനായ 19കാരന് പിടിയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സമീര്‍ ഖാന് എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി സഹായിച്ച സമീറിന്റെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. സമീറും പെണ്‍കുട്ടിയും 2019ല്‍ ടിക് ടോക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. നിരന്തരം ടിക്ടോക്ക് വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരുമിച്ച് ജീവിക്കുമെന്ന ഉറപ്പില്‍ ഇരുവരും ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. എന്നാല്‍ അടുത്തിടെയായി യുവതി മറ്റൊരു യുവാവുമായി അടുത്തുവെന്ന് കാമുകന് സംശയം തോന്നിയതോടെയാണ് തട്ടിക്കൊണ്ടു പോയത്. ജൂണ്‍ 18നാണ് യുവതിയെ പ്രതിയും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്നെ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പോലീസ് യുവാവിനെ…
Read Moreലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ വീട്ടമ്മയെ കാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം ! ബൈക്കില്‍ നിന്ന് എടുത്തു ചാടി രക്ഷപ്പെട്ട യുവതിയ്ക്ക് പരിക്ക്…
കൊല്ലം ചിതറയില്‍ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമം. ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിയെയാണ് ബൈക്കുകാരന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങുന്നതിന്റെ ഇടയില്‍ തലയിടിച്ച് വീണ് ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അരിപ്പല്‍ യുപി സ്കൂളിന് സമീപമാണ് സംഭവം. സ്കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റത്. കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചിതറ പോലീസ്…
Read Moreയുവതിയെ കടത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ;‘തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കിട്ടിയതു ഷംസിന് ; ആഡംബര വാഹനത്തിലെ രഹസ്യം
മാന്നാർ: യുവതിയെ തട്ടികൊണ്ടു പോയ കേസിലെ പ്രതികളിൽ പ്രധാനി അറസ്റ്റിലായതോടെ മറ്റ് പ്രതികളെ കുറിച്ചു പോലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചന. പ്രതികളിൽ പ്രധാനി മാന്നാർ പുത്തൻപുരയിൽ ഷംസി (42)നെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുവാനും തെളിവെടുപ്പിനുമായി ഇയാളെയും കസ്റ്റഡിയിൽ വാങ്ങും. യുവതിയെ തട്ടികൊണ്ടു പോകുവാൻ പ്രാദേശികമായി ക്വട്ടേഷൻ ലഭിച്ചത് ഷംസിനാണ്. അതിനാൽ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാവുന്നതും ഇയാൾക്കാണെന്നും ചോലീസ് പറഞ്ഞു.ഷംസാണ് മറ്റ് പ്രതികളെ ഏർപ്പാട് ചെയ്തത്. ഇതോടെ ഈ സംഭവുമായി ബന്ധപ്പെട്ട് മൊത്തം ഏഴ് പേർ അറസ്റ്റിലായി.നേരത്തെ അറസ്റ്റിലായവരെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. യുവതിയെ തട്ടികൊണ്ടു പോകുവാൻ പ്രതികൾ എത്തിയ രണ്ട് വാഹനം കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇതോടെ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്: ഇനി…
Read Moreഅമ്മയുടെ കാമുകനെ തട്ടിക്കൊണ്ടു പോകാന്‍ 15കാരന്റെ ശ്രമം ! സുഹൃത്തുക്കള്‍ക്കൊപ്പം പ്രദീപിനെ പൊക്കിയപ്പോള്‍ സംഭവിച്ചത്…
അമ്മയുടെ കാമുകനെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പതിനഞ്ചുകാരനും സുഹൃത്തുക്കളും പോലീസിന്റെ പിടിയിലായി. നാഗ്പുരില്‍ താമസിക്കുന്ന പതിനഞ്ചുകാരന്, സുഹൃത്തുക്കളായ 19കാരന് സുരേഷ് കോരാഡ്ക്കര്‍, 17കാരന് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. പ്രദീപ് നന്ദന്‍വാര്‍ എന്നയാളെയാണ് മൂവരും ചേര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ജഗ്നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലിസ്ഥലത്തെത്തിയ മൂവര്‍സംഘം ഇയാളെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ബൈക്കില്‍നിന്ന് ചാടുകയും തുടര്‍ന്ന് മൂന്നംഗ സംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശേഷം മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടുകയും ചെയ്തു. പതിനഞ്ചുകാരന്റെ അമ്മയും പ്രദീപും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും ഇതേച്ചൊല്ലി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പിടിയിലായ മൂന്ന് പേര്‍ക്കും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും സംഭവത്തില്‍…
Read Moreപാതിരാത്രിയില്‍ 14കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ 20കാരന്റെ ശ്രമം ! എന്നാല്‍ ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ പണി പാളി; കടയ്ക്കാവൂരില്‍ സംഭവിച്ചത്…
കടയ്ക്കാവൂരില്‍ രാത്രിയില്‍ 14കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാനുള്ള യുവാവിന്റെ പദ്ധതി പാളി. ബൈക്ക് അപകടത്തില്‍പ്പെട്ടതോടെയാണിത്. അപകടത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിനു സമീപം കോവിലഴികം വീട്ടില്‍ രാഹുലിനെ(20) പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയുമായി അമിതവേഗതയില്‍ പോയ ബൈക്ക് കടയ്ക്കാവൂര്‍ മണ്ണാത്തിമൂലയില്‍ വച്ചു അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ചു കടയ്ക്കാവൂര്‍ പൊലിസ് സ്ഥലത്തെത്തി ഇരുവരെയും ആംബുലന്‍സില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമായതിനാല്‍ ഇവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ബോധം വീണ്ടെടുത്ത പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടു പോകുകയായിരുവെന്നു ആശുപത്രി അധികൃതരെ വിവരമറിയിച്ചു. പണി പാളിയെന്ന് മനസ്സിലായ യുവാവ് നൈസായി ഡിസ്ചാര്‍ജ് വാങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും തക്കസമയത്തെത്തിയ പോലീസ് ഈ നീക്കം പരാജയപ്പെടുത്തുകയായിരുന്നു. നാളുകള്‍ക്കു മുന്‍പു ഫോണ്‍ വഴി പരിചയപ്പെട്ട യുവാവ്…
Read More