വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് യുവാവ് ! പിറ്റേ ദിവസം കല്യാണം നടന്നു; സംഭവം അറിഞ്ഞ ഭര്‍ത്താവ് യുവതിയെ വിളിച്ചിറക്കി കൊണ്ടുപോയി ചെയ്തത്…

വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംഗ്ഷനു സമീപം മംഗലത്ത് വീട്ടില്‍ നസീബ്(23) പിടിയിലായത്. വിവാഹ തലേന്ന് രാത്രി യുവതിയെ കല്യാണവീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടു പോകുകയും രാത്രി തിരികെ യുവതിയുടെ വീടിന് സമീപത്ത് എത്തിച്ച് കടന്നുകളയുകയും ചെയ്‌തെന്നുമാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നെങ്കിലും സംഭവം യുവതി ഭര്‍ത്താവിനോടു തുറന്നു പറഞ്ഞു. ഇതോടെ യുവതിയെ ഭര്‍ത്താവ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും തുടര്‍ന്ന് വര്‍ക്കല പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് നസീബിനെ അറസ്റ്റ് ചെയ്തത്.

Read More