പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 19കാരനും അമ്മയും കുടുങ്ങി. കൗമാരക്കാരന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് രക്ഷിച്ചു. പഞ്ചാബിലെ ലുധിയാന ജില്ലയിലാണ് സംഭവം. 47 കാരിയായ മനീഷയും മകന് അഭിഷേകുമാണ് അറസ്റ്റിലായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. അമ്മയും മകനുമടങ്ങുന്ന സംഘം പതിനാറുകാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഭിഷേകും അമ്മയും സഹോദരിയും അടങ്ങുന്ന ആറംഗ സംഘമാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. മാരകായുധങ്ങളുമായാണ് വീട്ടില്‍ എത്തിയത്. വീട്ടില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ശേഷം 16കാരിയുടെ രക്ഷിതാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് 16കാരിയുടെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. അഭിഷേക് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് നിര്‍ത്താന്‍ പ്രദേശവാസികള്‍ 19കാരന് താക്കീത് നല്‍കിയിരുന്നുവെങ്കിലും ഇയാള്‍ ശല്യം തുടരുകയായിരുന്നു. പെണ്‍കുട്ടിയുടെ…
Read MoreTag: kidnap
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൊഴിയില്‍ വൈരുധ്യം ! പ്രതികളെയും വാഹനങ്ങളെയും കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി വിവരം…
കൊണ്ടോട്ടി: ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതികള്‍ പോലീസ് വലയിലായതായി സൂചന. ആറ് പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനെത്തിയ മൂന്ന് വാഹനങ്ങളും തിരിച്ചറിഞ്ഞു.അറസ്റ്റ് വൈകാതെയുണ്ടാകും. കേസില്‍ പത്ത് പേരുണ്ടെന്നാണ് സൂചന. താമരശേരി കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. വധശ്രമത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.യാത്രക്കാരന് കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ തട്ടിക്കൊണ്ടുപോയ വാഹനത്തക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് പ്രതികളിലേക്ക് പോലീസിന് എത്തിയത്.പ്രതികള്‍ ഒളിവിലാണെങ്കിലും പോലീസ് വലയത്തിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് നല്കിയ മൊഴി പോലീസ് പരിശോധിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റിയാസിനെ ഇന്നലെ വീണ്ടും പോലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊണ്ടോട്ടി അരീക്കോട് റോഡില്‍ കാളോത്ത് വച്ച് സ്വര്ണകാരിയറെന്ന സംശയത്തില്‍ സംഘം റിയാസിനെ തട്ടിക്കൊണ്ടുപോയത്. അതേസമയം സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ റിയാസ് പോലീസില്‍ നല്കിയ…
Read Moreവീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിച്ച് മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി റിട്ട.എസിപി; ഇതുവരെ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല…
വീട്ടുകാരെ ധിക്കരിച്ച് പ്രണയിച്ച് വിവാഹം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി മാതാപിതാക്കള്‍. സംഭവത്തിലെ മുഖ്യപ്രതി പെണ്‍കുട്ടിയുടെ അച്ഛനായ റിട്ട.എസിപിയാണ്. തിരുച്ചിറപ്പിളളി എസിപി ആയിരുന്ന സുന്ദര്‍രാജാണ് മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച തട്ടിക്കൊണ്ട് പോയത്. മകള്‍ ശക്തിപ്രഭ മറ്റൊരു ജാതിയില്‍ പെട്ട കാര്‍ത്തിക് എന്ന യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ അഞ്ചിന് യുവതി വിവാഹിതയായി.വിവാഹം കഴിഞ്ഞ് ഇരുവരും കാര്‍ത്തിക്കിന്റെ വീട്ടിലേക്ക് പോയി. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച എസിപി സുന്ദര്‍രാജും ഭാര്യ അമുതവും കാര്‍ത്തിക്കിന്റെ വീട്ടിലെത്തി മകളെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കാര്‍ത്തികിനെ ഇവര്‍ മുറിയില്‍ പൂട്ടി. ശക്തിപ്രഭയുടെ അമ്മ അമുതം കാര്‍ത്തിക്കിനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവം നടന്ന് രണ്ടു ദിവസമായിട്ടും പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിന്…
Read Moreഇതെന്തൊരു കുരങ്ങന് ! മോട്ടോര്‍ സൈക്കിളിലെത്തി കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ കുരങ്ങന്റെ ശ്രമം;ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ ഏവരെയും ഞെട്ടിക്കുകയാണ്. കുട്ടികള്‍ കളിക്കുന്ന മോട്ടോര്‍ സൈക്കിളിലെത്തി ഒരു കൊച്ചുകുഞ്ഞിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന കുരങ്ങന്റേതാണ് വിഡിയോ. ആളുകള്‍ നോക്കിയിരിക്കെയാണ് തെരുവിലൂടെ കുട്ടി മോട്ടോര്‍ സൈക്കിളിലെത്തുന്ന കുരങ്ങന് കുഞ്ഞിനെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ആദ്യ ശ്രമത്തില്‍ കുട്ടി പിടിവിട്ട് നഷ്ടപ്പെടുമ്പോള്‍ വീണ്ടും വലിക്കാന്‍ ശ്രമിക്കുന്നതും അല്പദൂരം കുഞ്ഞിനെ വലിച്ചു കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ ഒരാള്‍ ഓടിയെത്തുമ്പോള്‍ മാത്രമാണ് കുരങ്ങന് കുഞ്ഞിനെ വിട്ട് ഓടിപ്പോകുന്നത്. മുന്‍ ബാസ്കറ്റ് ബോള്‍ താരം റെക്സ് ചമ്പാന് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം കോടിക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.
Read Moreപട്ടാപ്പകല്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ നാടോടി സ്ത്രീയുടെ ശ്രമം; കുട്ടി രക്ഷപ്പെട്ടത് അടുത്ത വീട്ടിലേക്ക് ഓടിയതു കൊണ്ട്; കരുനാഗപ്പള്ളിയില്‍ നടന്ന സംഭവം ഇങ്ങനെ…
പട്ടാപ്പകല്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിനെയാണ് സ്കൂളിലേക്കു നടന്നുപോകുന്നതിനിടയില്‍ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്കൂളിന് ഏതാണ്ട് 50 മീറ്റര്‍ അടുത്തുവച്ച് ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യില്പിടിച്ചു വലിച്ച് ഒപ്പം കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ കൈയ്യില്‍ നിന്ന് വഴുതിയോടിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പൊള്ളാച്ചി സ്വദേശിനി ജ്യോതി എന്ന യുവതിയെയാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തുന്ന നാടോടികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഗര്‍ഭിണിയെന്ന വ്യാജേന വീടുകളില്‍ എത്തി പിഞ്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളും നടന്നിരുന്നു. തൊടുപുഴയില്‍ പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ഒന്നര…
Read Moreകാമുകിയ്ക്ക് സിനിമയില്‍ അവസരം ലഭിച്ചതറിഞ്ഞ് വിളറിപിടിച്ച് കാമുകന് ! ഒടുവില്‍ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിക്കുന്നു;പത്തനാപുരത്ത് നടന്നത് അതീവ നാടകീയ സംഭവങ്ങള്‍…
കഴിഞ്ഞ ദിവസം പത്തനാപുരത്തു നടന്ന സംഭവ വികാസങ്ങള്‍ സിനിമയെ വെല്ലുന്നത്. സിനിമനടിയാകാന്‍ പോകുന്ന കാമുകിയുടെ സിനിമയുടെ തിരക്കഥകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകനും സംഘവും അറസ്റ്റിലായതോടെയാണ് കാര്യങ്ങളുടെ കിടപ്പ് പുറത്തറിയുന്നത്. തട്ടിക്കൊണ്ടുപോയ തിരക്കഥകൃത്തിനെ പോലീസ് മോചിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…പത്തനാപുരം സ്വദേശിയായ തിരക്കഥകൃത്ത് താന്‍ എഴുതിയ സിനിമയില്‍ പെണ്‍കുട്ടിക്ക് നായികയായി വേഷം വാഗ്ദാനം ചെയ്യുന്നു. ഇതിന് പിന്നാലെ യുവതിയെ പലപ്പോഴും ഫോണില്‍ വിളിക്കാനും തുടങ്ങി. എന്നാല്‍ ഫോണ്‍ വിളി അതിരുകടക്കുന്നു എന്ന് തോന്നിയ യുവതി അടൂര്‍ സ്വദേശിയായ കാമുകനോട് പരാതി പറഞ്ഞു. ഇതോടെ കാമുകന് തിരക്കഥകൃത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചു. തന്റെ കാമുകി സിനിമയില്‍ നായികയായാല്‍ പല സിനിമകളിലും കാണുന്നതു പോലെ തന്നെ ഉപേക്ഷിക്കുമോയെന്ന ഭയം കാമുകനില്‍ കയറിക്കൂടി. ഇതിനെ തുടര്‍ന്ന് തിരക്കഥകൃത്ത് വ്യാജനാണോ എന്ന് സംശയിച്ച് അയാളെ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാന്‍ യുവാവും സംഘവും പദ്ധതിയിട്ടു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച…
Read Moreഅമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടു പോയി ! സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍; വീഡിയോ കാണാം…
ബസ് സ്റ്റാന്‍ഡില്‍ അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടു പോയി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുളള ഗാല്‍ഷഹീദ് പ്രദേശത്താണ് സംഭവം. കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. കുഞ്ഞിനെ അമ്മയുടെ അടുത്തു നിന്നും യുവതി എടുത്തുകൊണ്ടു പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവതിയുടെ സമീപത്തായി ഒരാളെയും കാണാം. ഇത് ഇവരുടെ സഹായിയാണെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങളില്‍ കാണുന്നവര്‍ക്കുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ റാണിയുമായി സൗഹൃദത്തിലായശേഷമാണ് യുവതിയും യുവാവും ചേര്‍ന്നു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. ഉറക്കം ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നു മനസിലാക്കിയ അമ്മ ഇരുവര്‍ക്കുമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പോലീസിനെ അറിയിച്ചതെന്ന് ഗാല്‍ഷഹീദ് പൊലീസ് സ്റ്റേഷന് സൂപ്രണ്ട് ഓഫ് പൊലീസ് (എസ്പി) അന്‍കിത് മിട്ടല്‍ പറഞ്ഞു. യുവാവും യുവതിയും കുഞ്ഞിന്റെ അമ്മയുടെ അടുത്തെത്തി സൗഹൃദ സംഭാഷണം നടത്തി.…
Read Moreസ്കൂള്‍ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോകാന്‍ 21കാരന്റെ ശ്രമം; പെണ്‍കുട്ടി രക്ഷപ്പെട്ടത് വേഗം കുറഞ്ഞപ്പോള്‍ ബൈക്കില്‍ നിന്ന് എടുത്തു ചാടി; വിദ്യാര്‍ഥിനിയുടെ അടുത്തെത്തിയത് വീട്ടമ്മയുടെ ഫോണ്‍ തട്ടിയെടുത്തതിനു ശേഷം…
പട്ടാപ്പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പെരുവ കാപ്പിക്കരയില്‍ ബി.ആകാശ് (21) ആണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ അടുത്തെത്തുന്നതിനു തൊട്ടുമുമ്പ് ഇയാള്‍ ഒരു വീട്ടമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു.തുടര്‍ന്ന് ഇവരുടെ ഫോണ്‍ തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. ഇവര്‍ ബൈക്കിന്റെ റജിസ്ട്രേഷന് നമ്പര്‍ കുറിച്ചെടുത്തതാണ് പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. രാവിലെ വിജനമായ റോഡിലൂടെ സ്കൂളിലേക്കു നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപം ബൈക്ക് നിര്‍ത്തി, നിലത്തു വീണ മൊബൈല്‍ഫോണ്‍ എടുത്തുതരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഫോണ്‍ എടുത്തു നല്‍കുന്നതിനിടെ സ്കൂളില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് സ്കൂള്‍ബാഗില്‍ പിടിച്ചു വലിച്ച് ബൈക്കിനു പിന്നില്‍ കയറാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ബലമായി ബൈക്കിനു പിന്നില്‍ കയറ്റി വണ്ടി വിട്ടു. ഭയത്തോടെ ബൈക്കിനു പിന്നിലിരുന്ന് നിലവിളിച്ച പെണ്‍കുട്ടി വാഹനത്തിന്റെ വേഗത കുറഞ്ഞയുടന് ചാടി രക്ഷപ്പെടുകയായിരുന്നു.സുഹൃത്തിന്റെ ബൈക്കുമായാണ് ഇയാള്‍…
Read Moreപട്ടാപ്പകല്‍ യുവതിയെ കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ ! വരുന്ന വഴിയില്‍ മറ്റൊരു യുവതിയെയും ഇത്തരത്തില്‍ പിടികൂടാന്‍ ശ്രമിച്ചതായി വിവരം
കുമളി:പട്ടാപ്പകല്‍ യുവതിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.അയ്യപ്പന്‍കോവില്‍ ആനക്കുഴി കുന്നത്തോട്ട് ലിബിന് ജോസഫ് (24)നെയാണ് കുമളി എസ്ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ ചെങ്കരയിലായിരുന്നു സംഭവം.വിജനമായ സ്ഥലത്ത് കാറില്‍ ബലമായി കയറ്റാനാണു ശ്രമിച്ചത്.. കുതറി രക്ഷപ്പെട്ട സ്ത്രീ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് കുമളി സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. വരുന്ന വഴിയില്‍ ലിബിന് വഴി ചോദിക്കാനെന്ന വിധത്തില്‍ വാഹനം നിര്‍ത്തി മറ്റൊരു സ്ത്രീയെയും കടന്നു പിടിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ അമിത വേഗത്തില്‍ ചെങ്കര പുല്ലുമേട് വഴി മേരികുളം ഭാഗത്തേക്കു പോയി. ഇവര്‍ പരാതി നല്‍കിയിട്ടില്ല.ചെങ്കരയിലെയും പുല്ലുമേട്ടിലെയും ടാക്സി ഡ്രൈവര്‍മാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചു കടന്നു.കാറിന്റെ പിറകിലെ ചില്ലുകള്‍ പൊട്ടിയ നിലയിലാണ്.
Read Moreവൈദ്യുതി എത്തിക്കുമെന്ന് ഉറപ്പു നല്കി ! ബിഹാറില്‍ മൂന്നുദിവസമായി ഗ്രാമവാസികള്‍ ബന്ദികളാക്കിയിരുന്ന 150 പേരെ മോചിപ്പിച്ചു;സംഭവം ഇങ്ങനെ…
പാറ്റ്ന: ഗ്രാമത്തില്‍ വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ ബന്ധികളാക്കിയ 150 ആളുകളെ മോചിപ്പിച്ചു. ഗ്രാമത്തിലെ വൈദ്യുതി പ്രശ്നത്തിനു ശാശ്വത പരിഹാരമാകുന്നതു വരെ താല്കാലികമായി വൈദ്യുതി എത്തിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് മൂന്നു ദിവസമായി ബന്ദികളാക്കിയിരുന്ന ബിആര്ബിസിഎല്ലിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 150 പേരെ ഗ്രാമവാസവാസികള് തന്നെ മോചിപ്പിച്ചത്. ഔറംഗാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ഔറംഗാബാദ് ജില്ലയിലെ ഗ്രാമങ്ങളില്‍ സൗത്ത് ബിഹാര്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എസ്ബിപിഡിസിഎല്‍) വൈദ്യുതി കണക്ഷന് പുനഃസ്ഥാപിക്കുന്നതു വരെ ഭാരതീയ റെയില്‍ ബിജ്ലി കമ്പനി (ബിആര്‍ബിസിഎല്‍) വൈദ്യുതി നല്‍കുമെന്നാണു ധാരണയെന്ന് ഔറംഗബാദ് ജില്ലാ മജിസ്ട്രേറ്റ് രാഹുല്‍ രഞ്ജന്‍ മഹിവാല്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. ഔറംഗബാദ് ജില്ലാ ഭരണകൂടവും ബിആര്‍ബിസിഎല്‍ പ്രതിനിധികളും ഗ്രാമവാസികളും പങ്കെടുത്ത യോഗത്തിലാണു തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനു…
Read More