കാസര്‍ഗോഡ്: കാസര്‍ഗോട്ട് ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് അക്രമി സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകന് സായി കൃഷ്ണ(3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയത്. വിവരമറിഞ്ഞു ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാലൊത്ത് ബൈക്ക് മെക്കാനിക്കായി ജോലി നോക്കുന്ന കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. രാവിലെ മനു ജോലിയ്ക്കു പോയതിനു ശേഷമായിരുന്നു സംഭവം. രാവിലെ പത്തുമണിക്ക് മീനു മനുവിനെ ഫോണില്‍ വിളിച്ചിരുന്നു. തന്നെ ചിലര്‍ ആക്രമിക്കുന്നതായും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും പറഞ്ഞയുടന്‍ കരഞ്ഞുകൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ്…
Read MoreTag: kidnap
രാത്രിയില്‍ വഴിയരികില്‍ നിന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയം ഛേദിച്ചു ! മഞ്ചേരിയില്‍ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ…
രാത്രിയില്‍ വഴിയരികില്‍ നിന്ന യുവാവിനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയം മുറിച്ചു.പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന് അഷ്റഫ് (34)നെയാണ് രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. അഷറഫും ഭാര്യയുമായുള്ള പ്രശ്നമാണ് ഇത്തരത്തിലൊരു അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം 2007ല്‍ കണ്ണൂര്‍ സ്വദേശിനിയായ ഹഫ്സയെ വിവാഹം കഴിച്ച അഷ്റഫ് 2015 വരെ കണ്ണൂരില്‍ ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ എട്ടു വര്‍ഷത്തോളം ദമാമില്‍ ജോലി നോക്കുകയും ചെയ്തു. 2015ല്‍ ഭാര്യയുമായി അകന്ന അഷ്റഫ് പൂക്കോട്ടൂര്‍ മൈലാടിയില്‍ താമസമാക്കുകയും കരിങ്കല്‍ ലോഡിംഗ് ജോലി ചെയ്ത് വരികയുമായിരുന്നു. എന്നാല്‍ ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഇയാള്‍ ദമാമിലുള്ള ബന്ധുവിനെ നിരന്തരം ടെലിഫോണില്‍ വിളിച്ച് അസഭ്യം പറയുമായിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. പൂക്കോട്ടൂര്‍ അറവങ്കര പഞ്ചായത്ത് ഓഫീസ്…
Read Moreസ്വന്തം കുഞ്ഞിനെ കാണുന്നതില്‍ നിന്ന് ഭര്‍തൃവീട്ടുകാര്‍ വിലക്കി; പ്രതികാരമായി ഭര്‍തൃ സഹോദരന്റെ പിഞ്ചു മകനെ തട്ടിക്കൊണ്ടു പോയി; തൊടുപുഴയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
തൊടുപുഴ: കുഞ്ഞിനെ നേരിൽക്കാണുന്നതിൽ നിന്ന് ഭർതൃവീട്ടുകാർ വിലക്കിയതിനു പ്രതികാരമായി ബന്ധുവായ രണ്ടുരവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതിയും അമ്മയും അറസ്റ്റിൽ. സ്വന്തം കുഞ്ഞിനെ കാണാനെത്തിയപ്പോൾ ഭർതൃപിതാവ് വിലക്കിയതിനാണ് ഭർതൃസഹോദരന്റെ രണ്ടര വയസുകാരനായ മകനെ കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനിയും അമ്മയും ചേർന്ന് തട്ടിക്കൊണ്ടുപോയത്. തൊടുപുഴ കരിങ്കുന്നം പൊന്നന്താനത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. അബുദാബിയിൽ ബിസിനസുകാരനായ തൊടുപുഴ പൊന്നന്താനം സ്വദേശിയുടെ ഭാര്യയെയും അമ്മയെയുമാണു കരിങ്കുന്നം പോലീസ് അറസ്റ്റു ചെയ്തത്. ദന്പതികളുടെ വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള നിയമനടപടികൾ കുടുംബകോടതിയിൽ പുരോഗമിക്കുകയാണ്. ഒരുമാസം മുന്‍പ് അവധിക്കെത്തിയ യുവാവ്, ഭാര്യയെയും മകനെയും സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഭാര്യ പിണങ്ങി ഇവരുടെ വീട്ടിലേക്ക് മടങ്ങിപ്പോയി. കഴിഞ്ഞയാഴ്ച വിദേശത്തേക്ക് മടങ്ങിയ യുവാവ് കുഞ്ഞിനെ എറണാകുളത്തുള്ള ബന്ധുവീട്ടിൽ ഏൽപ്പിച്ചശേഷമാണ് പോയത്. കുഞ്ഞിനെ കൊണ്ടുപോകാൻ മാതാവും അമ്മയും പൊന്നന്താനത്തെ വീട്ടിലെത്തിയപ്പോൾ കുട്ടി ഇവിടെയില്ല എന്നു ഭർതൃപിതാവ് പറഞ്ഞു.…
Read Moreശിക്ഷ വിധിക്കുന്നത് ജഡ്ജിയല്ലേ അപ്പോള്‍ പിന്നെ ? വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി; തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ ശിക്ഷ വിധിക്കുന്ന ജഡ്ജിമാര്‍ക്കു പോലും രക്ഷയില്ലെന്നു വന്നാല്‍ ? വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ ചോദ്യമുയരുന്നത്. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കര്കാര്ദോമ കോടതിയിലേക്ക് പോകുന്നതിനായി കാറില്‍ കയറിയെങ്കിലും ഡ്രൈവര്‍ എന്‍എച്ച് 24ല്‍ കൂടി ഹാപ്പര്‍ മേഖലയിലേക്ക് വാഹനം ഓടിക്കുകയായിരുന്നു. ഇതുകണ്ട ജഡ്ജി ഉടന്‍ തന്നെ പോലീസിനെയും സഹപ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. എന്‍.എച്ച് 24 ലില്‍ കൂടി കുറേ നേരം മുന്നോട്ട് പോയ ശേഷം ഡ്രൈവര്‍ കാര്‍ ഡല്‍ഹി ഭാഗത്തേക്ക് തിരിച്ചു. തുടര്‍ന്ന് ഗാസിപുര്‍ ടോള്‍ പ്ലാസയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് പോലീസ് എത്തി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവറാണ് ജഡ്ജിയുടെ വാഹനം ഓടിച്ചിരുന്നത്. ഇയാളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ജഡ്ജിയ്ക്കു പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരുടെ…
Read More