കോവിഡ് വന്നവരില്‍ വൃക്ക രോഗങ്ങള്‍ അധികരിക്കാന്‍ സാധ്യതയെന്ന് പുതിയ പഠനം. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. വൃക്കകള്‍ക്ക് നാശവും ക്രോണിക് എന്‍ഡ്സ്റ്റേജ് വൃക്കരോഗവും കോവിഡ് രോഗികളില്‍ പലരെയും കാത്തിരിക്കുന്നതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. കോവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടി വന്ന രോഗികള്‍ക്കാണ് വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനുള്ള സാധ്യത അധികം. എന്നാല്‍ തീവ്രമല്ലാത്ത ലക്ഷണങ്ങളോടു കൂടി കോവിഡ് വന്നവര്‍ക്കും ആശുപത്രി വാസം വേണ്ടി വരാത്തവര്‍ക്കും ആശ്വസിക്കാന്‍ വകയില്ല. കോവിഡ് വരാത്തവരെ അപേക്ഷിച്ച് തീവ്രതയില്ലാത്ത ലക്ഷണങ്ങളോട് കൂടി കോവിഡ് വന്നവര്‍ക്ക് ക്രോണിക് കിഡ്നി രോഗം വരാനുള്ള സാധ്യത 15 ശതമാനം അധികമാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 17 ലക്ഷത്തോളം പേരുടെ ഡേറ്റയാണ് പഠനത്തിന് വേണ്ടി 2020 മാര്‍ച്ച് 1നും 2021 മാര്‍ച്ച് 15നും ഇടയില്‍ ഗവേഷകര്‍…
Read MoreTag: kidney
വൃക്കമാറ്റിവയ്ക്കലിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അദ്ഭുത പ്രക്രിയ നിർവഹിക്കുന്ന പ്രധാന അവയവമാണ് വൃക്ക അഥവാ കിഡ്നി. ഇതുകൂടാതെ ശരീരത്തിലെ രക്തസമ്മർദം,വെള്ളത്തിന്റെ അളവ്, ധാതുലവണം ഇവയുടെ അളവ് ഇതെല്ലാം നിയന്ത്രിക്കുന്നു. രണ്ടു വൃക്ക മനുഷ്യശരീരത്തിൽ ഉണ്ടെങ്കിലും ഒന്നുകൊണ്ടും ഈ പറഞ്ഞ പ്രക്രിയകൾ ശരീരത്തിന് നടത്താൻ സാധിക്കുന്നു. ഇതിന്റെ പ്രവർത്തന തകരാർ ഗുരുതരമായ രോഗാവസ്ഥയ്ക്കും മരണത്തിനും വരെ ഇടയാക്കിയേക്കാം. വൃക്ക മാറ്റിവയ്ക്കൽ എപ്പോൾ?സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് ഇന്നു നിലവിലുള്ള ഏറ്റവും പ്രതീക്ഷ നല്കുന്ന ഒരു ചികിത്സാ മാർഗമാണ് വൃക്കമാറ്റിവയ്ക്കൽ. വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് പൂർണ ആരോഗ്യവാനായ ഒരു ബന്ധുവിൽ നിന്നോ അല്ലെങ്കിൽ മസ്തിഷ്കമരണം സംഭവിച്ച ഒരാളിൽനിന്നോ ആരോഗ്യമുള്ള ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നല്കുന്പോൾ അതിനെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നു പറയുന്നു. വൃക്കമാറ്റിവയ്ക്കലിന്റെ ഗുണങ്ങൾ?പൂർണസുഖം, മെച്ചപ്പെട്ട ജീവിതം, ഡയാലിസിസ് ഒഴിവാക്കാം, സമയം, ശാരീരിക ക്ലേശങ്ങൾ, ഡയാലിസിസ് അനുബന്ധ പ്രശ്നങ്ങൾ ഇവയിൽനിന്നെല്ലാം മുക്തി,…
Read Moreഅവള് എനിക്കുവേണ്ടി ഏറ്റവും അമൂല്യമായ സമ്മാനമാണ് തന്നത് ! തനിക്ക് വൃക്ക നല്കിയ പ്രിയ കൂട്ടുകാരിയോട് നന്ദി പറഞ്ഞ് സൂപ്പര്‍ ഗായിക സെലീന ഗോമസ്…
മാര്‍ച്ച് 11 ലോക വൃക്കദിനമായി ലോകം ആഘോഷിച്ചപ്പോള്‍ സൂപ്പര്‍ ഗായിക സെലീന ഗോമസിന്റെ ഒരു ട്വീറ്റാണ് ശ്രദ്ധേയമാകുന്നത്. ട്വീറ്റില്‍ തന്റെ പ്രിയ സുഹൃത്തിന് എല്ലാ നന്ദിയും അറിയിക്കുകയാണ് താരം. നാല് വര്‍ഷം മുമ്പ് സ്വന്തം വൃക്ക നല്കി തന്റെ ജീവന് രക്ഷിച്ച ഫ്രാന്‍സിയ റാസിയയോടുള്ള നന്ദിയാണ് സെലീന ട്വിറ്ററില്‍ പങ്കുവച്ചത്. ആദ്യം താനിത് രഹസ്യമാക്കി വയ്ക്കണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ ഇതേ പറ്റി തുറന്നു പറയാന്‍ ധൈര്യമുണ്ടായെന്നും മറ്റുള്ളവരെ വൃക്ക ദാനത്തെ പറ്റി ബോധവാന്മാരാക്കാന് തന്റെ അനുഭവം തുറന്നു പറയുകയാണെന്നും കൂട്ടുകാരിയായ ഫ്രാന്‍സി ഇത്തവണത്തെ വൃക്കദിനത്തില്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് തന്നെ സഹായിച്ചതിനുള്ള നന്ദി താരം രേഖപ്പെടുത്തുന്നത്. 2017 ലാണ് വൃക്കരോഗത്തെ തുടര്‍ന്ന് സെലീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് കൂട്ടുകാരിയായ ഫ്രാന്‍സിയ, സെലീനയ്ക്ക് വൃക്ക നല്കാന് തയ്യാറായത്. പിന്നീട് ഈ സംഭവം പുറത്തു വന്നപ്പോള്‍ ഫ്രാന്‍സിയയുടെ…
Read Moreകൂട്ടുകാര്‍ക്കു മുമ്പില്‍ ആളാവാന്‍ കിഡ്നി വിറ്റ് ഐഫോണ്‍ വാങ്ങി ! അവശേഷിച്ച കിഡ്നി തകരാറിലായതോടെ ഡയാലിസിസ് ചെയ്ത് ജീവന് നിലനിര്‍ത്തി യുവാവ്…
കൂട്ടുകാരുടെ മുമ്പില്‍ ആളാകാനായി പല വേലത്തരങ്ങളും കാണിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കൂട്ടുകാരുടെ മുമ്പില്‍ ഷൈന്‍ ചെയ്യാനായി കിഡ്നി് വിറ്റ മറ്റ് ആളുകളുണ്ടാവില്ല. വില കൂടിയ ഐഫോണ്‍ വാങ്ങാനായാണ് ഇയാള്‍ കിഡ്നി വിറ്റത്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ ജീവന് നിലനിര്‍ത്താനായി ഡയാലിസിസിനെ ആശ്രയിക്കുകയാണ്. 2011ലാണ് ചൈനക്കാരനായ ഈ 25കാരന് ഐഫോണ്‍ വാങ്ങാനായി കിഡ്നി വില്‍ക്കുന്നത്. ആ സമയത്ത് വിപണിയിലുണ്ടായിരുന്ന വിലകൂടിയ ഐ ഫോണ്‍4ഉം ഐപാഡ് 2ഉം വാങ്ങാനായാണ് അന്ന് 17 വയസ് മാത്രം പ്രായമുണ്ടായിരുന്ന വാങ് ഷാങ്കു തന്റെ കിഡ്നി വിറ്റത്. അധികൃതമായായിരുന്നു കിഡ്നി കൈമാറ്റം. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട അവയവ കച്ചവടക്കാരനാണ് വാങിന് പണം നല്കി കിഡ്നി വാങ്ങിയത്. 20000 യുവാന്‍ (ഏകദേശം 2,27,310 ഇന്ത്യന്‍ രൂപ) ആയിരുന്നു ഒരു കിഡ്നിക്ക് ഓഫര്‍. രണ്ട് കിഡ്നി തനിക്ക് ആവശ്യമില്ലെന്നും ഒരു കിഡ്നി തന്നെ ധാരാളമാണെന്നും അന്ന് വാങ് അവകാശപ്പെട്ടിരുന്നെന്നും…
Read Moreഅടിപൊളി ജീവിതം തുടങ്ങിയത് സ്വന്തം വൃക്ക വിറ്റുകിട്ടിയ പണംകൊണ്ട് ! പിന്നെ വൃക്ക തട്ടിപ്പ് സ്ഥിര ജോലിയാക്കിയതോടെ സമ്പാദിച്ചത് കോടികള്‍; കഴിഞ്ഞ ദിവസം പിടിയിലായ 25കാരന്റെ കഥകേട്ട് കണ്ണുതള്ളി പോലീസുകാര്‍…
വൃക്ക നല്‍കാമെന്നു പറഞ്ഞ് നിരവധി പേരെ തട്ടിപ്പിനിരയാക്കി കോടികള്‍ സമ്പാദിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഗുണ്ടൂര്‍ സ്വദേശി ഡി. ശണ്മുഖ പവന് ശ്രീനിവാസിനെ(25)യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ പരാതിയില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൃക്കതട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മദ്യപാനവും കാസിനോയിലെ ചൂതാട്ടവുമായിരുന്നു എംബിഎ ബിരുദധാരിയായ ഇയാളുടെ ഇഷ്ടവിനോദങ്ങള്‍. ഇതിന് പണം കണ്ടെത്താനായാണ് വിമാനക്കമ്പനിയില്‍ മെയിന്റനന്‍സ് എഞ്ചിനീയറായിരുന്ന ഇയാള്‍ വൃക്ക തട്ടിപ്പുമായി ഇറങ്ങിയത്. വൃക്കദാതാക്കളെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ രോഗികളില്‍നിന്നും പണം തട്ടിയിരുന്നത്. ഭര്‍ത്താവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയില്‍നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് യുവാവിനെ സംബന്ധിച്ച് ഇവര്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ല. 34 ലക്ഷം രൂപയാണ് വൃക്കദാതാവിന് നല്കാന് എന്ന വ്യാജേന…
Read Moreയുവതിയുടെ ശരീരത്തില്‍ കണ്ട ട്യൂമര്‍ ഡോക്ടര്‍ എമര്‍ജന്‍സി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു; പിന്നീടാണ് തിരിച്ചറിഞ്ഞത് അത് കിഡ്നിയായിരുന്നുവെന്ന്…
ട്യൂമര്‍ ആണെന്ന ധാരണയില്‍ യുവതിയുടെ കിഡ്നി ഡോക്ടര്‍ നീക്കം ചെയ്തു. മൗറീന്‍ പാചിയോ എന്ന യുവതിക്കാണ് ഡോക്ടറുടെ അനാസ്ഥ കാരണം പൂര്‍ണാരോഗ്യത്തിലിരുന്ന കിഡ്നി നഷ്ടമായത്. ഒരു കാറപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് യുവതി ഫ്ളോറിഡയിലെ ആശുപത്രിയില്‍ എത്തിയത്. യുവതിയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്ക് ഓര്‍ത്തോപീഡിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടയിലാണ് യുവതിയുടെ വസ്തിപ്രദേശത്തു ട്യൂമറിന് സമാനമായ വളര്‍ച്ച ഡോക്ടര്‍ കണ്ടെത്തിയത്. ഉടനടി ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സി എന്ന നിലയില്‍ ഡോക്ടര്‍ യുവതിയുടെ ട്യൂമര്‍ നീക്കം ചെയ്തു. എന്നാല്‍ പിന്നീടാണ് ഇത് അവരുടെ കിഡ്നി ആണെന്നു തിരിച്ചറിഞ്ഞത്. ജന്മനാ പെല്‍വിക് കിഡ്നി ആണ് യുവതിക്ക്. അതായത് മറ്റുള്ളവരുടെതു പോലെ വയറിനു സമീപമല്ലാതെ പെല്‍വിക് ഏരിയയില്‍ കിഡ്നി ജന്മനാ ഉണ്ടാകും. യുവതിയുടെ ശരീരത്തിന്റെ സ്കാന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാതെയാണ് ഡോക്ടര്‍ അവരുടെ ശസ്ത്രക്രിയ നടത്തിയതെന്നും അതിനാലാണ്…
Read More