പണിപാലും വെള്ളത്തില്‍ കിട്ടി ! ചായക്കടയില്‍ ഇരുന്നു വാചകമടിച്ചപ്പോള്‍ തൊട്ടപ്പുറത്ത് മഫ്ടിയില്‍ വിന്നിരുന്ന പോലീസുകാരനെ മനസിലായില്ല; വന്‍ കിഡ്‌നി റാക്കറ്റിനെ പോലീസ് ഉദ്യോഗസ്ഥന്‍ കുടുക്കിയതിങ്ങനെ

പണി പാലും വെള്ളത്തില്‍ കിട്ടുമെന്ന് പറയാറില്ലേ. ഏതാണ്ട് അങ്ങനെയൊരു സംഭവമാണ് ഇവിടെയും നടന്നത് പാലും വെള്ളത്തില്‍ അല്‍പം തേയില ചേര്‍ന്ന് ചായയായെന്നു മാത്രം.വഴിവക്കിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെയാണ് പോലീസ് ആ പോലീസ് ഉദ്യോഗസ്ഥന്‍ യാദൃച്ഛികമായി അവരുടെ സംഭാഷണം ശ്രദ്ധിച്ചത്. ഇതോടെ വലയിലായതാവട്ടെ വന്‍ കിഡ്‌നി റാക്കറ്റും. ഹരിദ്വാര്‍ റാണിപൂര്‍ സ്‌റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ പങ്കജ് ശര്‍മ്മയാണ് വെറുതെ കേട്ട ഒരു സംഭാഷണത്തിന് പുറകെ പോയി സംസ്ഥാനത്തെ തന്നെ വന്‍ കിഡ്‌നി റാക്കറ്റിനെ വലയിലാക്കിയത്.പങ്കജ് ശര്‍മ്മയുടെ ബുദ്ധിപരമായ നീക്കത്തിന് ആദരമെന്നോണംവരും വര്‍ഷത്തെ നല്ല പോലീസ് ഉദ്യോഗസ്ഥനുള്ള അവാര്‍ഡിനായി ഹരിദ്വാര്‍ പോലീസ് ഇയാളുടെ പേര് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. റാണിപൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് നിയമിതനായ പങ്കജ് ശര്‍മ്മ തന്റെ പ്രഭാത നടത്തത്തിന് ശേഷം വഴിവക്കിലെ കടയില്‍ ചായകുടിക്കാന്‍ കയറിയത്. സാധാരണ വേഷത്തിലായത് കൊണ്ട് ആര്‍ക്കും പങ്കജിനെ…

Read More