തൊടുപുഴ: നിരവധി സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മലയാളി നടി ആഷ്ലി ഇപ്പോള്‍ നയിക്കുന്നത് ദുരിതജീവിതം. ഇവരുടെ രണ്ടു വൃക്കകളും തകരാറിലാണ്. അപൂര്‍വ രോഗം ബാധിച്ച അമ്മയുടെ ചികിത്സയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ താരം. ടാപ്പിംഗ് തൊഴിലാളിയായ അച്ചനും പത്തുവയസുകാരനായ അനുജനുമടങ്ങുന്ന കുടുംബം ചിറ്റൂര്‍ അങ്കംവെട്ടിയില്‍ വാടക വീട്ടിലാണ് താമസം. സ്വന്തമായി ഒരു സെന്റു ഭൂമിയുമില്ലാത്ത ഇവര്‍ രണ്ട് പേരുടെയും ചികിത്സയ്ക്ക് സുമനസ്സുകളുടെ കനിവ് തേടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് വിക്കലില്‍ തുടങ്ങി ശബ്ദം നഷ്ടപ്പെട്ടതിന് പിന്നാലേ ആഷ് ലിയുടെ അമ്മക്ക് ചലന ശേഷിയും ഇല്ലാതെയാകുകയായിരുന്നു. വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം മോട്ടോര്‍ ന്യൂറോണ്‍ ഡിസീസാണെന്ന് സ്ഥിരീകരിച്ചത്. അഭിനയ തൊഴിലിലെ സഹപ്രവര്‍ത്തരുടെയടക്കം സഹായത്തോടെയായിരുന്നു ഇതുവരെയുളള ചികിത്സ. എട്ട് ഹൃസ്വ ചിത്രങ്ങളിലും റിലീസാകാനുളള ആറ് സിനിമകളിലുമാണ് ആഷ് ലി അഭിനയിച്ചത്. ചികിത്സയുടെ ഭാഗമായി മുടി മുറിച്ചപ്പോള്‍ അമ്മക്ക് സങ്കടം വരാതിരിക്കാനായി…
Read More