കുട്ടികള്‍ കുറയുന്ന ചൈനയില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വന്‍ ഓഫറുകളാണ് സര്‍ക്കാരും വിവിധ ഏജന്‍സികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ട്രിപ്പ് ഡോട്ട് കോം ആണ് ഇത്തരമൊരു ഓഫറുമായി മുമ്പോട്ടു വന്നിരിക്കുന്നത്. കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ തങ്ങളുടെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ‘ശിശു സംരക്ഷണ സബ്സിഡി’ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഓരോ വര്‍ഷവും നവജാത ശിശുവിന് 10,000 യുവാന്‍ (ഏകദേശം 1.1 ലക്ഷം രൂപ) വാര്‍ഷിക ബോണസായി ജീവനക്കാര്‍ക്ക് ലഭിക്കും, കുട്ടിക്ക് അഞ്ച് വയസ് തികയുന്നത് വരെ ഇത് തുടരും. ജൂണ്‍ 30ന് പ്രഖ്യാപിച്ച നയം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. Trip.comല്‍ മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള ജീവനക്കാര്‍ക്ക് ഈ പുതിയ ശിശു സംരക്ഷണ ആനുകൂല്യം ലഭ്യമാകും. ‘ഈ പുതിയ ശിശു സംരക്ഷണ ആനുകൂല്യം അവതരിപ്പിക്കുന്നതിലൂടെ, ഞങ്ങളുടെ ജീവനക്കാരെ അവരുടെ…
Read MoreTag: kids
പിഞ്ചു മക്കളെ ഉപേക്ഷിച്ച് യുവതിയും യുവാവും ഒളിച്ചോടി ! സംഭവം തൊടുപുഴയില്‍…
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാനായിരുന്നു ഇരുവരുടെയും ഒളിച്ചോട്ടം. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനെയും തങ്കമണി സ്വദേശി ഇരുപത്തിയെട്ടുകാരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. യുവാവിന് ഭാര്യയും എഴും ഒന്‍പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭര്‍ത്താവും നാലുവയസ്സുള്ള മകളുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു. കുഞ്ഞിനെ പരിരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകള്‍ പ്രകാരമാണു യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. എഴും ഒന്‍പതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടിയതിനാണ് യുവാവിനെതിരെ കേസെടുത്തത്.
Read Moreകുഞ്ഞ് ജനിച്ചാല്‍ ലക്ഷങ്ങള്‍ നല്‍കാം എന്ന് ഗവണ്മെന്റ് ! കേട്ടഭാവമില്ലാതെ ജനങ്ങള്‍; ജപ്പാനില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി ഇങ്ങനെ…
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണെങ്കിലും ജപ്പാന് ഗവണ്മെന്റ് ആകെ ആശങ്കയിലാണ്. രാജ്യത്തെ ജനനനിരക്ക് കുറഞ്ഞു വരുന്നതാണ് ആ ആശങ്കയ്ക്ക് കാരണം. അത് ഉയര്‍ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം കുറച്ച് കൂട്ടി തരാമെന്ന വാഗ്ദാനമാണ് ജപ്പാന് കുടുംബ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്നത്. നിലവില്‍ ജപ്പാനില്‍ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് 420,000 യെന്‍ (2.52 ലക്ഷം രൂപ) ഗ്രാന്‍ഡായി നല്‍കുന്നുണ്ട്. ഇത് 500,000 യെന്‍ (3 ലക്ഷംരൂപ) ആക്കി ഉയര്‍ത്തി നല്‍കാനാണ് ജപ്പാന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പുതിയ നിര്‍ദേശം സംബന്ധിച്ച് കുടുംബ ആരോഗ്യ മന്ത്രി ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. 2023ഓടെ നിര്‍ദേശം അംഗീകരിക്കപ്പെടുകയും പ്രാബല്യത്തില്‍ വരികയും ചെയ്യും. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ലെന്നാണ്…
Read Moreവിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ് ! കല്യാണം കഴിച്ചാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിന് കൊടുക്കണമെന്ന് ഹൈക്കോടതി…
വിവാഹിതനായ പുരുഷന് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ ബാധ്യസ്ഥനാണെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. കാശില്ലെന്നു പറഞ്ഞ് ചെലവു നല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍ പറഞ്ഞു. വിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയേ തീരൂ എന്നും കോടതി പറഞ്ഞു. സമൂഹം പ്രതീക്ഷിക്കുന്നതും നിയമം ആവശ്യപ്പെടുന്നതുമായ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പരാതിക്കാരന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. തന്റെ ബാധ്യതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് പന്ത്രണ്ടായിരം രൂപ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കണമെന്ന് കോടതി തീരുമാനിച്ചതെന്ന് ഹര്ജിക്കാരന് പറഞ്ഞു. ഭാര്യയും മക്കളും തിരിച്ചുവന്നാല്‍ സ്വീകരിക്കാമെന്നും ഇയാള്‍ അറിയിച്ചു. ജോലി ചെയ്യാന്‍ ശേഷിയുള്ള ഒരാള്‍ ഭാര്യയെയും മക്കളെയും നോക്കണമെന്നുള്ളത്…
Read Moreകുഞ്ഞുങ്ങളെ എനിക്കിഷ്ടമല്ല ! ഗര്‍ഭിണിയായാല്‍ കുട്ടിയെ നശിപ്പിക്കുമോയെന്ന് വീട്ടുകാര്‍ ഭയക്കുന്നു; തുറന്നു പറച്ചിലുമായി അര്‍ച്ചന മനോജ്…
സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികളുടെ മനംകവര്‍ന്ന താരമാണ് അര്‍ച്ചന മനോജ്. താരത്തിന്റെ കരിയറിലെ വലിയൊരു ബ്രേക്കായിരുന്നു ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയല്‍. ഇതിലെ താരം അവതരിപ്പിച്ച രാജീവ് പരമേശ്വരന്റെ ജിമ്മി എന്ന കഥാപാത്രത്തിന്റെ നായികയായെത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷവും നടി സീരിയലില്‍ സജീവമായി. അര്‍ച്ചന ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകളെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമൊക്കെയാണ് നടി അഭിമുഖത്തില്‍ സംസാരിക്കുന്നത്. ഇപ്പോഴത്തെ സീരിയല്‍ താരങ്ങളോട് തനിക്ക് താത്പര്യം തോന്നാറില്ലെന്ന് പറഞ്ഞ അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്ന കുട്ടികള്‍ക്കൊന്നും വലിയ ഡെഡിക്കേഷന് ഇല്ലെന്ന് തോന്നാറുണ്ടെന്നും അവര്‍ വരുന്നു അഭിനയിക്കുന്നു പോകുന്നു അത്രമാത്രമെന്നും പറയുന്നു. അവര്‍ക്കെല്ലാം വേണ്ടത് പ്രശസ്തി മാത്രമാണ്. പണ്ടുകാലത്ത് ഒരു സീരിയലില്‍ അഭിനയിക്കുമ്പോള്‍ അതിലെ എല്ലാവരുമായി ഒരു സൗഹൃദം ഉണ്ടാവാറുണ്ടെന്നും ഇപ്പോള്‍ ആരും പരസ്പരം ബന്ധങ്ങളൊന്നും സൂക്ഷിക്കുന്നില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അര്‍ച്ചനയുടെ ചില വെളിപ്പെടുത്തലുകളാണ്…
Read Moreഅമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച് എങ്ങനെ കുട്ടികളെ ഉണ്ടാക്കും ! നയന്‍താരയെ അധിക്ഷേപിച്ച ഡോക്ടര്‍ക്ക് ചുട്ടമറുപടിയുമായി ചിന്മയി…
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹം കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. ഏഴു വര്‍ഷമായി പ്രണയത്തിലായ നയന്താരയുംവിഗ്നേഷും മഹാബലിപുരത്തു നടന്ന അത്യാഢംബര ചടങ്ങിലാണ് വിവാഹിതരായത്. ഇന്ത്യന്‍ സിനിമാലോകത്തെ നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.നവദമ്പതികളുടെ ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അതിനിടയില്‍ ചില ഫോട്ടോകള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളും നിറഞ്ഞിരുന്നു. അങ്ങനെ വന്ന ഒരു നെഗറ്റീവ് കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. അതിന് ഗായിക ചിന്മയി നല്കിയ മറുപടിയുമാണ് വൈറലാകുന്നത്. അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടര്‍ ആണ് നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മോശം കമന്റിട്ടിരിക്കുന്നത്. ആ കമന്റ് സ്ക്രീന്‍ ഷോട്ട് എടുത്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ചിന്മയ് മറുപടി നല്‍കിയിരിക്കുന്നത്. സ്ത്രീവിരുദ്ധമാണ് കമന്റ്. ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തിലൊരു കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ അധികം വേദനയുണ്ടെന്നും ചിന്മയ് പറയുന്നു. നയന്‍താരയുടെ നടിയെന്ന നിലയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര്…
Read Moreലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത ഹെപ്പറ്റൈറ്റിസ് ! ഒരു കുട്ടി മരിച്ചു; നിരവധി കുട്ടികളുടെ കരള്‍ മാറ്റിവയ്ക്കേണ്ട സ്ഥിതി…
കോവിഡിനു പിന്നാലെ അജ്ഞാത ഹെപ്പറ്റൈറ്റിസ് രോഗം ലോകത്ത് പടരുന്നു. ഇതിനോടകം 11 രാജ്യങ്ങളിലേക്ക് പടര്‍ന്ന രോഗം ഒരു കുട്ടിയുടെ ജീവനെടുക്കുകയും ചെയ്തു. ഒരു മാസം മുതല്‍ 16 വയസുവരെ പ്രായമുള്ള 169 കുട്ടികള്‍ ഇതുവരെ രോഗബാധിതരായിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന നല്കുന്ന വിവരം. ഇവരില്‍ ഏറെയും ബ്രിട്ടനിലുള്ളവരാണ്. കരളിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ ഇനം ഹെപ്പറ്റൈറ്റിസ് വകഭേദമാണ് ഇപ്പോള്‍ വ്യാപിക്കുന്നത്. സാധാരണ കണ്ടുവരുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയില്‍നിന്ന് വ്യത്യസ്തമാണിത്. പുതിയ വകഭേദത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഒരു മരണത്തിനു പുറമേ, 17 കുഞ്ഞുങ്ങള്‍ക്ക് കരള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യം കൂടി ഉണ്ടായിരിക്കുന്നതിനാല്‍ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. യു.എസ്, ഇസ്രയേല്‍, ഡെന്മാര്ക്ക്, അയര്‍ലന്‍ഡ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലേക്കും കുറഞ്ഞ തോതില്‍ രോഗം വ്യാപിച്ചിട്ടുണ്ട്. വയറുവേദന, വയറിളക്കം,…
Read Moreഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ട് ! കുട്ടികള്‍ വേണ്ടേയെന്ന ആളുകളുടെ ചോദ്യത്തിന് ജീവയും അപര്‍ണയും പറയുന്ന മറുപടി ഇങ്ങനെ…
മലയാളം മിനിസ്ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട അവതാരകരാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അവതാരകരായി എത്തിയാണ് ജീവ ജോസഫും അപര്‍ണ തോമസും ശ്രദ്ധേയരാവുന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഇവര്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം അപര്‍ണ പുതിയ കാറ് വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ ജീവയും അപര്‍ണയും അവരുടെ വീട്ടിലെ പുതിയ അതിഥിയെ സ്വീകരിച്ചു എന്ന തരത്തിലായി വാര്‍ത്തകള്‍. കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇരുവരും മറുപടി പറയുകയാണിപ്പോള്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റസിന് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ഇരുവരും പങ്കുവെച്ചത്. കാറ് വാങ്ങിയെന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. പിറ്റേ ദിവസം മുതല്‍ യൂട്യൂബ് ചാനലില്‍ വാര്‍ത്ത വന്നത് ജീവയുടെയും അപര്‍ണയുടെയും ജീവിതത്തില്‍ വന്ന പുതിയ അതിഥി എന്ന തലക്കെട്ടോടെ ആയിരുന്നു.…
Read Moreകുട്ടികളോ ഞങ്ങള്‍ക്കറിയില്ലല്ലോ ! കുട്ടികള്‍ വേണമെന്ന് ആര്‍ക്കാണ് കൂടുതല്‍ ആഗ്രഹമെന്ന് ചോദ്യത്തിന് എലീനയുടെയും രോഹിതിന്റെയും മറുപടി ഇങ്ങനെ…
നടിയും മോഡലും അവതാരകയുമായെല്ലാം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് എലീന പടിക്കല്‍. ബിഗ്ബോസിന്റെ രണ്ടാം സീസണിലും താരം ഒരു കൈ നോക്കിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് നീണ്ട കാലത്തെ പ്രണയത്തിന് ഒടുവില്‍ എലീന പടിക്കലും രോഹിത്തും വിവാഹിതര്‍ ആവുന്നത്. ബിഗ്ബോസില്‍ വെച്ചായിരുന്നു എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. എലീനയുടെ വീട്ടുകാര്‍ പോലും അപ്പോഴായിരുന്നു താരത്തിന്റെ പ്രണയം അറിഞ്ഞത്. ഇപ്പോഴിതാ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. സര്‍പ്രൈസുകള്‍ തരാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് രോഹിത്താണെന്നാണ് എലീന പറയുന്നത്. ഒരു അഭിമുഖത്തിലാണ് എലീന ഇക്കാര്യം പറഞ്ഞത്. നല്ലൊരു ലിസണര്‍ ആണ് രോഹിത് എന്നും തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വ്യക്തിയാണ് കക്ഷിയെന്നും എലീന പറയുന്നു. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം രോഹിത് പുറത്തു പോയി തിരികെ എത്തിയപ്പോള്‍ വലിയൊരു സര്‍പ്രൈസ് രോഹിത് നല്കി. ഏകദേശം…
Read Moreമക്കളെ വെയ്റ്റിംഗ് ഷെഡില്‍ തള്ളി കാമുകനൊപ്പം ഒളിച്ചോടിയ അമ്മ ! കമിതാക്കള്‍ക്ക് ഉചിതമായ ശിക്ഷ വിധിച്ച് കോടതി; തിരുവനന്തപുരത്തെ ഒളിച്ചോട്ടക്കേസിന്റെ പരിസമാപ്തി ഇങ്ങനെ…
പിഞ്ചു മക്കളെ വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ചിട്ടിട്ട് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്കും അവരുടെ കാമുകനും ഉചിതമായ ശിക്ഷ വിധിച്ച് കോടതി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരം ഇരുവരെയും പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്. ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറു വയസ്സുള്ള മകനെയും നാലര വയസുള്ള മകളെയും വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ച ശേഷം കുട്ടികളെ വിളിച്ചു കൊണ്ടു പോകാന്‍ സഹോദരനോടു പറയണമെന്ന് അമ്മയെ ഫോണ്‍വിളിച്ചു പറയുകയായിരുന്നു. കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍…
Read More