ചെന്നൈ:നാമക്കലില്‍ മുന്‍ നഴ്സ് അമുദയെയും ഭര്‍ത്താവ് രവിചന്ദ്രനെയും പോലീസ് അറസ്റ്റു ചെയ്തതിലൂടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നാമക്കല്‍ ജില്ലയിലെ നാമക്കല്‍ ജില്ലയിലെ രാശിപുരത്ത് 30 വര്‍ഷമായി കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് വെളിപ്പെട്ടത്. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന സ്ത്രീയുടെ ഫോണ്‍ സംഭാഷണത്തിലൂടെയാണു നാടിനെ നടുക്കുന്ന വിവരങ്ങള്‍ പുറത്തായത്. സ്ത്രീയും കുട്ടികളെ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളും തമ്മിലുള്ള സംഭാഷണമാണു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് മുന്‍ നഴ്സിനെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റു ചെയ്തത്. 30 വര്‍ഷമായി കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടെന്നാണു ഇവര്‍ ശബ്ദരേഖയില്‍ പറയുന്നത്. മൂന്നു കുട്ടികളെ വിറ്റതായി ഇവര്‍ പൊലീസിനോടു സമ്മതിച്ചു. സംസ്ഥാനത്താകെ കണ്ണികളുള്ള വന്‍ റാക്കറ്റാണ് ഇതിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു ജില്ലാ കലക്ടര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നഴ്സായി…
Read MoreTag: kids
പിഞ്ചു കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നു ! ഭര്‍ത്താവ് ഒരാഴ്ച മുമ്പേ ഉപേക്ഷിച്ചു പോയ യുവതി പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു സ്ഥലം വിട്ടു; കോഴിക്കോട് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
കോഴിക്കോട്: നാടിന് ഒരേ സമയം വേദനയും അപമാനവും സമ്മാനിക്കുകയാണ് പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെ തുടരെത്തുടരെ നടക്കുന്ന ആക്രമണങ്ങള്‍. തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തിനിരയായി ഏഴു വയസ്സുകാരനും ആലുവയില്‍ അമ്മയുടെ മര്‍ദ്ദനത്തിനിരയായി മൂന്നു വയസ്സുകാരനും കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുമ്പ് കോഴിക്കോടു നിന്ന് സമാനമായ വാര്‍ത്ത വന്നിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം അന്യസംസ്ഥാനക്കാരിയായ മാതാവ് കടന്നുകളഞ്ഞിരിക്കുകയാണ്. അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്നു കുട്ടികളെ വാടകവീട്ടിനുള്ളില്‍ പൂട്ടിയിട്ടാണ് അമ്മ മുങ്ങിയത്. ഭക്ഷണമോ വെള്ളമോ പോലുമില്ലാത്ത വീട്ടില്‍ ഭയന്നു വിറച്ച് കുട്ടികള്‍ കഴിഞ്ഞത് ഒരു ദിവസം. അയല്‍വാസി കരച്ചില് കേള്‍ക്കാനിടയായതാണ് കുഞ്ഞുങ്ങള്‍ക്ക് രക്ഷയായത്. വ്യാഴാഴ്ച അര്‍ധരാത്രി കുഞ്ഞുങ്ങളുടെ കരച്ചില് കേട്ട ഇയാള്‍ വിവരം നാട്ടിലെ പ്രമുഖരെ അറിയിക്കുകയും ഇവര്‍ പിന്നീട് പോലീസിനെ അറിയിക്കുകയും ചെയ്തു.കോഴിക്കോട് രാമനാട്ടുകര നിസരി ജംഗ്ഷനിലാണ് സംഭവം. കര്‍ണാടക സ്വദേശിനിയായ യുവതി, തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പമാണ് കഴിഞ്ഞ…
Read More