ഒറ്റക്കാലിൽ 19,341 അടി ഉയരമുള്ള കിളിമഞ്ചാരോ പർവതം കീഴടക്കി നീരജ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ വർവതാണ് കിളിമഞ്ചാരോ. തന്റെ സ്വപ്നം വലതുകാലിൽ കീഴടക്കിയ ശേഷം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ… 5 വർഷത്തെ എന്റെ സ്വപ്നം സഫലമായി. എല്ലാ ഭിന്നശേഷിക്കാർക്കും വേണ്ടി. ഏറെ വേദന സഹിച്ചു.ഒറ്റക്കാലിൽ ജീവിക്കുന്നവർക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം. എട്ടാം വയസിൽ അർബുദം ബാധിച്ച് ഇടതു കാൽമുട്ടിനു മുകളിൽവച്ചു മുറിച്ചുമാറ്റേണ്ടിവന്ന ആലുവ സ്വദേശി നീരജ് ജോർജ് ബേബിയാണ് (32) ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയത്. പത്തിന് ക്രച്ചസിന്റെ മാത്രം സഹായത്തോടെ 5 സുഹൃത്തുക്കൾക്കൊപ്പമാണ് യാത്ര തിരിച്ചത്. ആദ്യയാത്ര വിജയകരമായാൽ ഗിന്നസ് വേൾഡ് റിക്കാർഡ് ലക്ഷ്യമിട്ട് ചുരുങ്ങിയ സമയത്തിൽ കിളിമഞ്ചാരോ കയറുകയാണു ലക്ഷ്യം. 2015ൽ പാരാ ബാഡ്മിന്റണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു നീരജ്. 2012ൽ ഫ്രഞ്ച് ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവാണ്.…
Read More