സോള്‍: രണ്ടു കൊറിയകളില്‍ ഉത്തര കൊറിയയെ യുദ്ധപ്രിയരെന്നും ദക്ഷിണകൊറിയയെ സമാധാനപ്രിയരെന്നുമാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കില്ലര്‍ റോബോട്ടുകളെ നിര്‍മിക്കാനുള്ള നീക്കത്തിലൂടെ ദക്ഷിണ കൊറിയ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ദി ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങളാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് ഈ നിര്‍മ്മാണത്തിന് പിന്നില്‍. വ്യോമ, കര, ജല മാര്‍ഗ്ഗം അക്രമണം നടത്താന്‍ കഴിയുന്ന യുദ്ധ യന്ത്രങ്ങളാണ് വികസിപ്പിക്കുന്നത്. ഇതിന് ആവശ്യമായ സാങ്കേതിക വിദ്യ കെഎഐഎസ്ടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(കൃത്രിമബുദ്ധി) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ് ഈ കൊലയാളി റോബോട്ടുകള്‍. ഹന്‍വ സിസ്റ്റംസാണ് നിര്‍മിത ബുദ്ധി നിര്‍മ്മാണത്തില്‍ ദക്ഷിണ കൊറിയയെ സഹായിക്കുന്നത്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ആയുധ നിര്‍മാതാക്കളാണ് ഹന്‍വ സിസ്റ്റംസ്. എന്നാല്‍ കില്ലര്‍ റോബട്ടുകളെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അത്തരത്തില്‍ മനുഷ്യന് ദോഷകരമായ യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നുമാണ് ദക്ഷിണ കൊറിയയുടെ…
Read MoreTag: killer robot
കില്ലര്‍ റോബോട്ടുകള്‍ ഭാവിയിലെ വില്ലന്മാര്‍ ! ഭാവിയില്‍ ആണവായുധങ്ങളേക്കാള്‍ ലോകത്തിനു ഭീഷണിയാവുന്നത് സ്വയം ചിന്തിക്കുന്ന റോബോട്ടുകള്‍ എന്ന് വിദഗ്ധര്‍
റോബോട്ടുകളുടെ കാലമാണ് വരാന്‍ പോകുന്നത്. ഇപ്പോള്‍ പലയിടത്തും മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ റോബോട്ടുകള്‍ ചെയ്യുന്നുണ്ട്. ഒരു കാലത്ത് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന റോബോട്ടുകള്‍ ഇന്ന് യാഥാര്‍ഥ്യമായിരിക്കുകയാണ്. റോബോട്ടുകളുടെ വികാസം ഗുണത്തോടൊപ്പം ദോഷമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ടെര്‍മിനേറ്റര്‍ പോലുള്ള ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള കില്ലര്‍ റോബോട്ടുകള്‍ ലോകത്തിനു മുമ്പില്‍ യുദ്ധ സന്നദ്ധരായി എത്തുന്ന ഒരു അവസ്ഥയെപ്പറ്റി ആലോചിക്കാന്‍ കഴിയുമോ ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമബുദ്ധിയുടെ വികാസപ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ ‘സ്വയം ചിന്തിച്ചു’ തീരുമാനമെടുക്കുന്ന റോബോട്ടുകളുടെ രംഗപ്രവേശം ത്വരിതപ്പെടുത്തുകയാണ്. ഇത്തരം റോബോട്ടുകളെ ഉപയോഗിച്ച് നടത്തുന്ന യുദ്ധം മുമ്പില്‍ക്കണ്ട് സംബന്ധിച്ച് മുന്‍കരുതലെടുക്കാന്‍ ഐക്യരാഷ്ട്ര സഭയും നിര്‍ബന്ധിതരാവുകയാണ്. ആണവായുധങ്ങളേക്കാള്‍ ഭാവിയില്‍ ഭയപ്പെടേണ്ട ‘ഓട്ടണോമസ് വെപ്പണു’കളെപ്പറ്റി വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും സാങ്കേതിക മേഖലയിലെ കമ്പനികളുടെയും ഔദ്യോഗികമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇതാദ്യമായി അവസരമൊരുക്കുകയാണ് യുഎന്‍. എന്നാല്‍ ഇത്തരം ആയുധങ്ങളുടെ നിര്‍വ്യാപനം സംബന്ധിച്ച…
Read More