ആലപ്പുഴ: അമ്പലപ്പുഴയില്‍ ദമ്പതികളെ നിഷ്ഠൂരമായി ചുട്ടുകൊന്ന ചിട്ടിക്കമ്പനിക്കാരന്‍ സുരേഷിന്റെ പൂര്‍വകാല ചരിത്രം ഇരുണ്ടത്. ഹിമാലയയും എവറസ്റ്റും അമൃതശ്രീയുമുള്പ്പെടെ ആലപ്പുഴയില്‍ ആരംഭിച്ച ചിട്ടിക്കമ്പനികള്‍ ഒന്നൊന്നായി പൊട്ടിയതോടെയാണ് സുരേഷ് ചിത്രത്തിലേക്കു വരുന്നത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കിയിരുന്ന സുരേഷിന് വീണുകിട്ടിയ അവസരമായിരുന്നു ഇത്. നാട്ടുകാര്‍ക്കിടയില്‍ ഭക്തവത്സലന് എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ പല രാഷ്ട്രീയ സാമുദായിക പ്രമുഖന്മാരുമായി ബന്ധം സ്ഥാപിച്ചാണ് ചിട്ടിക്കമ്പനിയിലേക്ക് ചിറ്റാളന്മാരെ ചേര്‍ത്തിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ ഭക്തവല്‍സലന്റെ പ്രീതിക്ക് പാത്രമായി ചിട്ടി കമ്പനിയില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നു. കുറച്ചുനാള്‍ക്കു മുമ്പ് കരുനാഗപ്പള്ളിയിലെ ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഇരുപതോളം സ്ത്രീകളുമായി ആലപ്പുഴ പ്രസ്ക്ലബില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്താവുന്നത്. അമ്പലപ്പുഴയിലെ ബി ആന്‍ഡ് ബി ചിട്ടിയില്‍ പണം നിക്ഷേപിച്ചവരായിരുന്നു ഇവരെല്ലാം. ഭര്ത്താക്കന്മാര് വിദേശത്തുള്ളവരായിരുന്നു ഇവരിലധികവും. ചിട്ടിവട്ടമെത്തിയപ്പോള് പണം എടുക്കാന്‍ ചെന്നവര്‍ക്കെല്ലാം…
Read More