വിദേശഭാഷാ ചിത്രങ്ങള്‍ കണ്ടാല്‍ തലപോകുന്ന നാടാണ് ഉത്തരകൊറിയ. അങ്ങനെയിരിക്കെ ഉത്തരകൊറിയന്‍ ഏകാധിപതി കിങ്ജോങ് ഉന്നിനെതിരേ ചുവരില്‍ തെറിയെഴുതിയാലത്തെ അവസ്ഥ എന്താകും ? ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യോങ് യാങ്ങിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ചുവരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാന്‍ കൈയക്ഷര പരിശോധന നടത്തുകയാണ് ഉത്തരകൊറിയന്‍ അധികാരികള്‍. ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ ഡിസംബര്‍ 22-നാണ് നഗരത്തില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കിങ്ജോങ് ഉന്നിനെ അസഭ്യഭാഷയില്‍ അഭിസംബോധന ചെയ്യുന്ന ചുവരെഴുത്തില്‍ ഉന്‍ കാരണം ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രദേശം വൃത്തിയാക്കുകയും ചുവരെഴുത്തുകള്‍ മായ്ച്ചുകളയുകയും ചെയ്തു. എന്നാല്‍ ചുവരെഴുത്ത് നടത്തിയയാളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയന്‍ സുരക്ഷ വിഭാഗം. ഇതിനായി വീട് വീടാന്തരം കയറിയിറങ്ങി കൈയക്ഷര സാമ്പിളുകള്‍ ശേഖരിക്കുകയാണ് ഉദ്യോഗസ്ഥര്‍.…
Read MoreTag: kim
ദക്ഷിണ കൊറിയന്‍ വീഡിയോ കണ്ടു ! ഏഴു പേര്‍ക്ക് വധശിക്ഷ വിധിച്ച് കിം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോ ഉന്നിന്റെ കലാപരിപാടികള്‍ തുടരുന്നു. ദക്ഷിണ കൊറിയന്‍ വീഡിയോ കണ്ടു എന്ന കുറ്റം ചുമത്തി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കിം ഏഴ് പേര്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകള്‍. സിയോള്‍ കേന്ദ്രീകരിച്ചുളള ട്രഡീഷണല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 683 പേരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണ്ടെത്തലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിമ്മിന്റെ പിതാവും മുന്‍ ഏകാധിപതിയുമായി കിം ജോങ് ഇല് അന്തരിച്ചതിന്റെ വാര്‍ഷിക ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് 10 ദിവസത്തേക്ക് ചിരിയും സന്തോഷവും നിരോധിച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ ദിവസങ്ങളില്‍ ജന്മദിനമുളളവര് അതാഘോഷിച്ചുകൂടാ. ആരും സന്തോഷിക്കരുതെന്നതിനു പുറമേ എല്ലാവര്ക്കും ഈ ഒരു ദുഃഖമേ പാടുളളൂ എന്നും നിബന്ധനയുണ്ട്. ബന്ധുക്കള്‍ മരിച്ചാല്‍ ആരും ഉച്ചത്തില്‍ കരയാനും പാടില്ല. മരണാന്തര ചടങ്ങുകള്‍ 10 ദിവസം കഴിഞ്ഞു മതി എന്നൊക്കെയാണ് ഉത്തരവ്.
Read Moreപോപ്പ് സംഗീതം കേട്ടാല്‍ അടുത്ത 15 വര്‍ഷം ലേബര്‍ ക്യാമ്പില്‍ ‘സുഖവാസം’ ! സിനിമ കണ്ടാല്‍ പിന്നെ ‘തലവേദനയുണ്ടാവില്ല’; ജനങ്ങളെ ശ്വാസം മുട്ടിക്കാനുറച്ച് കിം ജോങ് ഉന്‍…
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എപ്പോള്‍ എന്തു ചിന്തിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. കൊറിയന്‍ ഏകീകരണം സംബന്ധിച്ചുള്ള ചര്‍ച്ച നടന്നപ്പോള്‍ ദക്ഷിണ കൊറിയന്‍ പോപ് സംഗീതജ്ഞര്‍ക്കൊപ്പം നൃത്തംവച്ച കിം കഴിഞ്ഞ ദിവസം പ്ലേറ്റ് മാറ്റിയത് കണ്ട് ഏവരും ഞെട്ടുകയാണ്. സംഗീതം കാന്‍സര്‍ പോലെ ഗുരുതരമായ രോഗമാണെന്ന് പറഞ്ഞ കിം ഇപ്പോള്‍ രാജ്യത്ത് കമ്യൂണിസ്റ്റ് വിരുദ്ധ സംഗീതവും സിനിമയും ഒക്കെ നിരോധിച്ചിരിക്കുകയാണ്. ഇവയൊക്കെ ആസ്വദിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ് കിം പ്രഖ്യാപിച്ചത്. പോപ്പ് സംഗീതമാസ്വദിച്ചാല്‍ 15 വര്‍ഷത്തോളം ലേബര്‍ ക്യാമ്പുകളില്‍ അടിമജീവിതം നയിക്കേണ്ടി വരും. സിനിമ കാണുകയോ, ദക്ഷിണ കൊറിയയില്‍ നിന്നും സിനിമ സീഡികളോ മറ്റൊ കടത്തിക്കൊണ്ടുവരികയോ ചെയ്താല്‍ വധ ശിക്ഷ ഉറപ്പ്. സ്വതവേ ക്രൂരവും ദാക്ഷിണ്യ രഹിതവുമായ നീതിന്യായവ്യവസ്ഥ നിലനില്‍ക്കുന്ന ഉത്തരകൊറിയയെ ദുരിതങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള അതിര്‍ത്തികള്‍ കൊട്ടിയടച്ചതോടെ…
Read Moreദക്ഷിണ കൊറിയന്‍ സിനിമയുടെ സിഡി വിറ്റയാളെ 500 പേരെ സാക്ഷിയാക്കി കൊന്നു കളഞ്ഞു ! സിഡി വാങ്ങിയവരെയും തട്ടിക്കളയാന്‍ ഉത്തരവ്; കിം ജോങ് ഉന്നിന്റെ പുതിയ തമാശകള്‍ കണ്ട് നടുങ്ങി ലോകം…
ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭരണത്തിന്‍കീഴില്‍ സമാനതകളില്ലാത്ത ദുരിതമാണ് ഉത്തരകൊറിയന്‍ ജനത അനുഭവിക്കുന്നത്. താരതമ്യേന ചെറിയ കുറ്റങ്ങള്‍ക്ക് വരെ വധശിക്ഷ നല്കുന്ന ഇവിടെ ചിലപ്പോഴൊക്കെ ശിക്ഷയനുഭവിക്കുവാന്‍ അടുത്ത തലമുറകളും വിധിക്കപ്പെടാറുണ്ട് എന്നതാണ് വിചിത്രകരമായ കാര്യം. ഇത്തരത്തില്‍ ഏറെ അപഹാസ്യമായ ഉത്തരകൊറിയന്‍ നീതിനിര്‍വ്വഹണ സംവിധാനത്തിന്റെ വിചിത്രമായ മറ്റൊരു രൂപമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സിനിമയുടെ സിഡി വിറ്റു എന്ന കാരണത്താല്‍ പൊതുജനമധ്യത്തില്‍ ഒരാളെ വെടിവെച്ചു കൊന്നിരിക്കുകയാണ് ഇപ്പോള്‍.കൊല നടത്തുന്നതിനു മുമ്പ് ഇരയുടെ കുടുംബത്തെ സംഭവസ്ഥലത്ത് നിര്‍ബന്ധിച്ച് എത്തിക്കുകയും ചെയ്തു. വൊന്‍സന്‍ ഫാമിങ് മാനേജ്മെന്റ് കമ്മീഷനില്‍ എഞ്ചിനീയറായ ലീ എന്ന സര്‍നെയിം ഉള്ള വ്യക്തിയാണ് ഇപ്രകാരം 500 പേരുടെ മുന്നില്‍ വച്ച് കൊല്ലപ്പെട്ടത്. പൗരന്മാര് ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്നറിയാന്‍ അയല്‍ക്കൂട്ടങ്ങള്‍ അഥവാ പീപ്പിള്‍സ് യൂണിറ്റ് എന്നൊരു സമ്പ്രദായം ഇവിടെയുണ്ട്. ലീ താമസിക്കുന്ന സ്ഥലത്തെ അയല്‍ക്കൂട്ടത്തിന്റെ…
Read Moreഫ്രീക്കന്മാര് പെട്ടു മോനേ… ഉത്തരകൊറിയയില്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്റ്റൈല്‍ മുടിവെട്ടിനും നിരോധനം
ഫ്രീക്കന്മാര്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തരകൊറിയ. ഇനി മുതല്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്റ്റൈല്‍ മുടിവെട്ടിനും രാജ്യത്ത് അനുവാദമുണ്ടായിരിക്കില്ലെന്ന ഉത്തരവ് കിം ജോങ് ഉന്നാണ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം 15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നതിനു തടയിടാനാണ് ലൈഫ് സ്റ്റൈല്‍ പരിഷ്കാരങ്ങള്‍ക്ക് തടയിടുന്നത് എന്നാണ് സൂചന. ഉത്തര കൊറിയയിലെ പ്രമുഖ പത്രം ‘റൊഡോങ് സിന്‍മം’ പാശ്ചാത്യ അഭിനിവേശം വര്‍ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്കാരം. മുടി വെട്ടുന്നത് മാത്രമല്ല, ഹെയര്‍ ഡൈകളും നിരോധിക്കാനാണ് തീരുമാനം. കിമ്മിന്റെ യൂത്ത് ബ്രിഗേഡുകളെ പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്.
Read Moreദാ പിടിച്ചോ അടുത്തത് ! പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോബ് പരീക്ഷിക്കാനൊരുങ്ങി ഉത്തരകൊറിയ; ആറ്റംബോബിനേക്കാള്‍ മാരകമായ ബോംബ് സമുദ്രത്തിന്റെ സന്തുലിതാവസ്ഥ തന്നെ തകര്‍ക്കും
സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് താക്കീതായി ആണവ പരീക്ഷണം നടത്തുമെന്ന് ഉത്തരകൊറിയ. പസിഫിക് സമുദ്രത്തില്‍ ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയയുടെ പദ്ധതി. ഉത്തരകൊറിയയെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ആലോചിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി റി യോങ് ഹോ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴായിരുന്നു റി യോങ് ഹോ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ നേതാവാണ് കാര്യങ്ങള്‍ തീരുമാനിക്കുക. കൂടുതല്‍ അറിയില്ല’- റി യോങ് ഹോ പറഞ്ഞു. ഈ മാസമാദ്യം ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ഉത്തര കൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ‘ലിറ്റില്‍ ബോയ്’ അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി…
Read Moreജപ്പാനെ പാതാളത്തില്‍ താഴ്ത്തും അമേരിക്കയെ ചുട്ടു ചാമ്പലാക്കും; ബിറ്റ് കൊയിന്‍ കൈയ്യിലുള്ളപ്പോള്‍ കിമ്മിന് പേടിയില്ല; ലോക ബാങ്കുകള്‍ കൊള്ളയടിക്കാന്‍ ഉത്തരകൊറിയന്‍ സൈബര്‍ സംഘം തയ്യാറെടുക്കുന്നു
സോള്‍: ഉപരോധമേര്‍പ്പെടുത്തുമെന്ന ഐക്യ രാഷ്ട്ര സഭയുടെ അന്ത്യശാസനത്തിന് പുല്ലുവില കല്‍പ്പിച്ച് കിം ജോങ് ഉന്‍. ആണവ മിസൈല്‍ പ്രയോഗിക്കരുതെന്നും ആണവ ആയുധങ്ങള്‍ മുഴുവന്‍ ഹാജരാക്കണമെന്നും അണവ പരീക്ഷണവും എല്ലാവിധ മിസൈല്‍ പരീക്ഷണവും നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു യു.എന്‍ ഉത്തരകൊറിയയോട് ആവശ്യപ്പെട്ടത്. കല്‍ക്കരി, ഇന്ധനം എന്നിവയ്ക്കും ഉപരോധം ഏര്‍പ്പെടുത്തി ഉത്തരകൊറിയയെ നിലയ്ക്കു നിര്‍ത്താനാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഏറ്റവും പുതിയ നീക്കം. എന്നാല്‍ കിമ്മിന് കീഴടങ്ങേണ്ട അടിയന്തിര സാഹചര്യങ്ങളൊന്നും നിലവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുഎന്നില്‍ തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ജപ്പാനില്‍ വീണ്ടും ഹിരോഷിമയും നാഗസാക്കിയും ആവര്‍ത്തിക്കുമെന്നും അമേരിക്കയെ ചുട്ടു ചാമ്പലാക്കുമെന്നാണ് ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് മറുപടിയായി ഉത്തരകൊറിയ പറയുന്നത്. ജപ്പാന്, അമേരിക്ക, റഷ്യ, ചൈന എന്നിവരെല്ലാം കൂടി ചേര്‍ന്ന് ഒരേ സ്വരത്തിലാണ് പ്രമേയം കൊണ്ടുവന്നത് എങ്കിലും ചൈനക്കും റഷ്യക്കും എതിരേ ഭീഷണി മുഴക്കിയില്ല.ജപ്പാന് ഭൂമിയില്‍ അധിക കാലം ഉണ്ടാകില്ലെന്നും ഉത്തര കൊറിയന്‍…
Read More