ലോകം കോവിഡില്‍ നിന്ന് മുക്തി നേടാന്‍ പരിശ്രമിക്കുമ്പോള്‍ ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ രാജ്യമാണ് ഉത്തരകൊറിയ. അതിരുകളെല്ലാം അടച്ച് കോവിഡിനെ പ്രതിരോധിച്ചെന്നാണായിരുന്നു ഇവരുടെ അവകാശവാദം. ഈ രാജ്യത്ത് നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും പുറംലോകത്തിന് അജ്ഞാതമായതിനാല്‍ ഇത് വിശ്വസിക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഉത്തരകൊറിയയില്‍ നിന്ന് പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ രാജ്യം നേരിടുന്ന വന്‍ പ്രതിസന്ധിയെക്കുറിച്ച് സൂചനകള്‍ നല്‍കുന്നതാണ്. പ്രകൃതിദുരന്തങ്ങള്‍ അടക്കം രാജ്യത്ത് വന്‍വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിം ജോങ് ഉന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നും ആശങ്ക അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ടൈഫൂണ്‍ കൊടുങ്കാറ്റ് രാജ്യത്ത് വലിയ കൃഷിനാശം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ തലസ്ഥാനമായ പ്യോങ്യാങില്‍ ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ്, ഒരു പാക്കറ്റ് ബ്ലാക്ക് ടീയ്ക്ക് 5,190…
Read MoreTag: kim jong un
ഒരിടവേളയ്ക്കു ശേഷം കിം വീണ്ടും പണി തുടങ്ങി ! ഹാനോയി ഉച്ചകോടി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ വധിച്ച് ഉത്തരകൊറിയ
അമേരിക്കയുമായി വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിയില്‍ വച്ച ഉത്തരകൊറിയ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പിലാക്കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം.ജോങ്ങ് ഉന്‍. വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് വേണ്ടി ജോലി ചെയ്ത മറ്റൊരു ഉദ്ദ്യോഗസ്ഥന് നിര്‍ബന്ധിത തൊഴില്‍ ഉള്‍പ്പെടയുള്ള ശിക്ഷ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ദക്ഷിണ കൊറിയന്‍ ദിനപത്രത്തിലൂടെയാണ് വാര്‍ത്ത പുറത്തറിയുന്നത്. ഹാനോയില്‍ ഫെബ്രുവരിയിലായിരുന്നു ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ഈ കൂടിക്കാഴ്ച ഫലപ്രദമായില്ല. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘര്‍ഷത്തിന് കാര്യമായ അയവു വന്നതുമില്ല. ഉത്തരകൊറിയക്ക് വേണ്ടി തയാറെടുപ്പുകള്‍ നടത്തുകയും കിമ്മിനൊപ്പം യാത്ര ചെയ്യുകയും ചെയ്ത കിംഹ്യോക്കിനെയും മറ്റ് നാല് പേരെയും മിരിം വിമാനത്താവളത്തില്‍ വെച്ചാണ് വധിച്ചത്…
Read Moreകൊറിയയില്‍ ഇനി സമാധാനത്തിന്റെ പൂക്കാലം; ഉത്തര കൊറിയ ഉടന്‍ ആണവകേന്ദ്രങ്ങള്‍ അടച്ചു പൂട്ടും; ഏഷ്യന്‍ ഗെയിംസിന് ഒരു കൊറിയയായി ഇറങ്ങിയേക്കും…
സോള്‍: കൊറിയയില്‍ സമാധാനം പൂക്കുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പ്രസിഡന്റ് മൂണ്‍ ജെ ഇനുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിംഗ് ജോംഗ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പൊതുജനങ്ങളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിലായിരിക്കും ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുന്ന ചടങ്ങ് നടത്തുക.ദക്ഷിണ കൊറിയയില്‍നിന്നും യുഎസില്‍നിന്നുമുള്ള വിദേശ വിദഗ്ധരെ ആ ചടങ്ങിലേക്കു സ്വാഗതം ചെയ്യുമെന്നും ദക്ഷിണകൊറിയ വ്യക്തമാക്കി. ആണവ പരീക്ഷണ കേന്ദ്രം മേയ് മാസത്തില്‍ അടച്ചുപൂട്ടാമെന്നാണ് ഉത്തര കൊറിയ ഉറപ്പ് നല്‍കിയിട്ടുണ്ട്. അടച്ച് പൂട്ടുന്ന ചടങ്ങ് പരസ്യമായിരിക്കും. ദക്ഷിണ കൊറിയയില്‍നിന്നും യു.എസില്‍ നിന്നുമുള്ള വിദേശ വിദഗ്ദ്ധരെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുമെന്നും ദക്ഷിണ കൊറിയ വക്താവ് വ്യക്തമാക്കി. നിലവില്‍ ദക്ഷിണ കൊറിയയുടെ ടൈം സോണിനെ അപേക്ഷിച്ച് അരമണിക്കൂര്‍ വ്യത്യാസത്തിലാണ് ഉത്തര കൊറിയയുടെ ടൈം സോണ്‍. ഇതു ദക്ഷിണ കൊറിയയുടേതിനു സമാനമാക്കുമെന്നും ഉത്തര കൊറിയ അറിയിച്ചതായാണ് വിവരം.…
Read Moreലോകം കേട്ടു കിമ്മിന്റെ ശബ്ദം ആദ്യമായി; ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച; കൊറിയകള്‍ ഒന്നാകുന്ന കാലം വിദൂരമല്ലെന്ന് കിം…
സോള്‍:ചരിത്രപരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് പന്‍മുന്‍ജോങ് ഗ്രാമം സാക്ഷ്യം വഹിച്ചത്. അറുപത് വര്‍ഷമായി തുടരുന്ന കൊറിയന്‍ യുദ്ധം അവസാനിപ്പിക്കുന്ന ആ ചര്‍ച്ച നടന്നത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മിലായിരുന്നു ആ കൂടിക്കാഴ്ച. ലോകം ആദ്യമായി കിമ്മിന്റെ ശബ്ദം ആദ്യമായി കേട്ടു. കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിടുമെന്ന് കിം വ്യക്തമാക്കുകയും ചെയ്തു. സമ്പൂര്‍ണ ആണവനിരായുധീകരണം നടപ്പിലാക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കൊറിയന്‍ പെനിസുലയില്‍ സ്ഥിരവും ഉറപ്പുള്ളതുമായ സമാധാനം കൊണ്ടുവരുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്. ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഔപചാരിക ചര്‍ച്ച നടക്കുന്നത്. ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണ കൊറിയയില്‍ എത്തുന്നത്. രാവിലെ ഒന്‍പതരയ്ക്കു (ഇന്ത്യന്‍സമയം രാവിലെ ആറ്) ആണ് കിം ജോങ് സൈനികമുക്ത മേഖലയായ പന്‍മുന്‍ജോങ്ങിലെത്തിയത്. ദക്ഷിണകൊറിയയിലേക്ക് കാല്‍നടയായി പ്രവേശിക്കുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാനഗ്രാമമായ പന്‍മുന്‍ജോങ്ങിലാണു…
Read Moreപി ജയരാജന്‍ കിംജോംഗ് ഉന്‍ ചമയുന്നു; എല്ലാറ്റിനും മുകളിലാണെന്ന് ഒരാള്‍ക്കുണ്ടാകുന്ന തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്; കെ. സുധാകരന് പറയാനുള്ളത്
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രവര്‍ത്തിക്കുന്നത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടി വീഴ്ത്തിയത് കൃത്യമായി പരിശീലനം നേടിയ ആളാണെന്നും സുധാകരന്‍ വ്യക്തമാക്കി. ഷുഹൈബിന്റെ മുറിവുകളുടെ സ്വഭാവം വെച്ച് വെട്ടിയത് കിര്‍മാണി മനോജാണെന്നും സിപിഎം മനോജിന് പരോള്‍ നല്‍കിയത് ഇതിനാണെന്നും കഴിഞ്ഞ ദിവസം സുധാകരന്‍ ആരോപിച്ചിരുന്നു. സംഭവം പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അഭിപ്രായത്തെ സുധാകരന്‍ പരിഹസിക്കാനും മറന്നില്ല. ജയരാജന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പോലെയാണെന്നും കണ്ണുര്‍ ഉത്തരകൊറിയ ആണെന്നാണ് ജയരാജന്‍ കരുതുന്നതെന്നും ജനാധിപത്യത്തില്‍ പാര്‍ട്ടി ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ഇതെന്നും സുധാകരന്‍ പറഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളെയും അടിച്ചമര്‍ത്തി മുമ്പോട്ട് പോകുമ്പോള്‍ താന്‍ എല്ലാറ്റിനും മുകളിലാണെന്ന് ഒരാള്‍ക്കുണ്ടാകുന്ന തോന്നലാണ്…
Read Moreജപ്പാനെ പാതാളത്തില്‍ താഴ്ത്തും അമേരിക്കയെ ചുട്ടു ചാമ്പലാക്കും; ബിറ്റ് കൊയിന്‍ കൈയ്യിലുള്ളപ്പോള്‍ കിമ്മിന് പേടിയില്ല; ലോക ബാങ്കുകള്‍ കൊള്ളയടിക്കാന്‍ ഉത്തരകൊറിയന്‍ സൈബര്‍ സംഘം തയ്യാറെടുക്കുന്നു
സോള്‍: ഉപരോധമേര്‍പ്പെടുത്തുമെന്ന ഐക്യ രാഷ്ട്ര സഭയുടെ അന്ത്യശാസനത്തിന് പുല്ലുവില കല്‍പ്പിച്ച് കിം ജോങ് ഉന്‍. ആണവ മിസൈല്‍ പ്രയോഗിക്കരുതെന്നും ആണവ ആയുധങ്ങള്‍ മുഴുവന്‍ ഹാജരാക്കണമെന്നും അണവ പരീക്ഷണവും എല്ലാവിധ മിസൈല്‍ പരീക്ഷണവും നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു യു.എന്‍ ഉത്തരകൊറിയയോട് ആവശ്യപ്പെട്ടത്. കല്‍ക്കരി, ഇന്ധനം എന്നിവയ്ക്കും ഉപരോധം ഏര്‍പ്പെടുത്തി ഉത്തരകൊറിയയെ നിലയ്ക്കു നിര്‍ത്താനാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഏറ്റവും പുതിയ നീക്കം. എന്നാല്‍ കിമ്മിന് കീഴടങ്ങേണ്ട അടിയന്തിര സാഹചര്യങ്ങളൊന്നും നിലവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുഎന്നില്‍ തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ജപ്പാനില്‍ വീണ്ടും ഹിരോഷിമയും നാഗസാക്കിയും ആവര്‍ത്തിക്കുമെന്നും അമേരിക്കയെ ചുട്ടു ചാമ്പലാക്കുമെന്നാണ് ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് മറുപടിയായി ഉത്തരകൊറിയ പറയുന്നത്. ജപ്പാന്‍, അമേരിക്ക, റഷ്യ, ചൈന എന്നിവരെല്ലാം കൂടി ചേര്‍ന്ന് ഒരേ സ്വരത്തിലാണ് പ്രമേയം കൊണ്ടുവന്നത് എങ്കിലും ചൈനക്കും റഷ്യക്കും എതിരേ ഭീഷണി മുഴക്കിയില്ല.ജപ്പാന്‍ ഭൂമിയില്‍ അധിക കാലം ഉണ്ടാകില്ലെന്നും ഉത്തര കൊറിയന്‍…
Read Moreശത്രുരാജ്യത്തിന്റെ ആകാശത്ത് അണുബോബ് പൊട്ടിക്കാന്‍ ഉത്തരകൊറിയ;നികത്താനാവാത്ത നഷ്ടമുണ്ടാക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു…
ശത്രുരാജ്യത്തിന്റെ ആകാശത്ത് വച്ച് അണുബോംബ് പൊട്ടിച്ച് ആ രാജ്യം അപ്പാടെ തകര്‍ക്കാന്‍ ഉത്തരകൊറിയന്‍ പദ്ധതിയൊരുങ്ങുന്നെന്ന് വിവരം. ശത്രുരാജ്യത്തിന്റെ ആകാശത്ത് ബോംബ് പൊട്ടിക്കുന്നതു വഴി ആ രാജ്യത്തിന്റെ വിമാനങ്ങള്‍, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം തകര്‍ക്കുകയാണ് ഉത്തരകൊറിയന്‍ പദ്ധതിയുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു.ഉത്തരകൊറിയയുടെ ഇത്തരം ആകാശ ആണവപദ്ധതികള്‍ പരിഹരിക്കാനാകാത്ത നഷ്ടത്തിനിടയാക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. മുന്നറിയിപ്പ് നല്‍കുന്നത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അമേരിക്കയ്‌ക്കെതിരേ ഇത്തരത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസ് പ്രതിരോധ വിദഗ്ധന്‍ ഹെന്റി എഫ് കൂപ്പറാണ് ഇപ്പോള്‍ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നാല്‍പ്പത് മൈല്‍ ഉയരത്തില്‍ അണുബോംബിട്ടാല്‍ നൂറുകണക്കിന് മൈലുകള്‍ നീളുന്നതായിരിക്കും അതിന്റെ ദുരന്തഫലം. വൈദ്യുതിയും വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലാകുന്നതിനൊപ്പം യാത്രാ വിമാനങ്ങളേയും ബഹിരകാശത്തെ കൃത്രിമോപഗ്രഹങ്ങളെ പോലും ഈ സ്‌ഫോടനം തകര്‍ക്കും. ആണവസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന വൈദ്യുതി കാന്തിക തരംഗങ്ങളാണ് ദുരന്തത്തിന്റെ രൂക്ഷത…
Read Moreഭൂഖണ്ഡാന്തര മിസൈലുകളെ തകര്‍ക്കാന്‍ അമേരിക്ക; ആകാശത്ത് പ്രതിരോധം തീര്‍ക്കാന്‍ ഉത്തരകൊറിയ; ലോകത്തിന്റെ പോക്ക് യുദ്ധത്തിലേക്കെന്ന സൂചന നല്‍കി കിം ജോങ് ഉന്നും ട്രംപും
സോള്‍: ലോകം അതിവേഗം യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന സൂചന നല്‍കി അമേരിക്കയും ഉത്തരകൊറിയയും. സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലും ഇരുരാജ്യങ്ങളും യുദ്ധസന്നാഹങ്ങള്‍ വര്‍ധിപ്പിക്കുത് ലോകരാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏതുതരത്തിലുള്ള വ്യോമാക്രമണങ്ങളും തടയാന്‍ സജ്ജമായ പ്രതിരോധ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് ഉത്തരകൊറിയ പറയുത്. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഈ വിവരം പുറത്തുവിട്ടത്. കിം ജോങ് ഉന്‍ പരീക്ഷണം നേരിട്ടു വിലയിരുത്തി. എാല്‍ എന്തുതരം യുദ്ധോപകരണമാണ് വികസിപ്പിച്ചതെു വ്യക്തമല്ല. പരീക്ഷണം വിജയമായതിനെത്തുടര്‍ു വന്‍തോതില്‍ നിര്‍മാണം നടത്താനും രാജ്യമെമ്പാടും ഇവ സ്ഥാപിക്കാനും കിം ജോങ് ഉന്‍ ഉത്തരവിട്ടു. ആണവായുധങ്ങളും മിസൈലുകളും നിര്‍മിക്കുന്ന അക്കാദമി ഓഫ് നാഷനല്‍ ഡിഫന്‍സ് സയന്‍സാണ് പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. ഏതുദിശയില്‍നി്‌നനുമുള്ള വ്യോമാക്രമണങ്ങളെയും നിര്‍വീര്യമാക്കുന്ന സംവിധാനമാണൊണു ഉത്തരകൊറിയയുടെ അവകാശവാദം. ഉത്തരകൊറിയയുടെ ആണവാക്രമണ ഭീഷണിയെ നേരിടാന്‍ അമേരിക്കയും ഒരുങ്ങിക്കഴിഞ്ഞു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം), ലക്ഷ്യത്തിലെത്തും മുമ്പേ ആകാശത്തുവച്ചു തകര്‍ക്കാവുന്ന പ്രതിരോധമിസൈല്‍ (ഇന്റര്‍സെപ്റ്റര്‍) എന്നിവ അടുത്തയാഴ്ച…
Read Moreലോകം നടുങ്ങിയ സൈബര്‍ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഉത്തരകൊറിയ?
ലോകത്തെ മുഴുവന്‍ നടുക്കിയ വാനാെ്രെക റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് സൈബര്‍ സുരക്ഷ വിദഗ്ദരുടെ നിഗമനം. 150 രാജ്യങ്ങളിലായി മൂന്നുലക്ഷത്തോളം കംപ്യൂട്ടറുകള്‍ ആണ് വെള്ളിയാഴ്ച മുതല്‍ സൈബര്‍ ആക്രമണം നേരിട്ടത്. വാനെ്രെക വൈറസും ദക്ഷിണകൊറിയ നടത്തുന്ന ഹാക്കിങ് ശ്രമങ്ങളും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര കൊറിയുടെ ഹാക്കിങ് ഓപ്പറേഷനായ ലാസറസ് ഗ്രൂപ്പുമായി വാന െ്രെകയുടെ ആദ്യപതിപ്പിന് സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലെ കാസ്പര്‍സ്‌കൈ ആണ് ഇക്കാര്യം കണ്ടെത്തിയത്. ലാസറസ് ഉത്തര കൊറിയയുമായി ബന്ധമുള്ള ഗ്രൂപ്പാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു തന്നെയാണ് ഇസ്രയേല്‍ കേന്ദ്രമായ ഇന്റസര്‍ ലാബ്‌സും പറയുന്നത്. അതേസമയം, സൈബര്‍ ആക്രമണത്തിന് കാരണം അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സിയുടെ വീഴ്ചയാണെന്ന ആരോപണം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷ ഉപദേശകന്‍ ടോം ബൊസേര്‍ട് നിഷേധിച്ചു.
Read Moreഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ റഷ്യയിലേക്ക് തൊടുത്തു, റഷ്യയെ ലക്ഷ്യമാക്കി തൊടുത്തത് ഒന്നിലേറെ മിസൈലുകള്‍, ഞെട്ടിയ പുടിന്‍ രാജ്യത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു, റഷ്യന്‍ സൈന്യം കൊറിയന്‍ അതിര്‍ത്തിയില്‍
ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് ഓസ്‌ട്രേലിയന്‍ വാര്‍ത്ത ഏജന്‍സിയാണ്. കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ നടത്തിയ മിസൈല്‍ പരീക്ഷണത്തിലാണ് കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയ വല്ലാത്ത സാഹസം കാണിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ അടിയന്തര യോഗം വിളിക്കുകയും രാജ്യത്ത് എയര്‍ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തരകൊറിയയോട് അത്ര വലിയ വിരോധം കാത്തു സൂക്ഷിക്കാതിരുന്ന റഷ്യ ഈ സംഭവത്തോടെ നിലപാട് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. കൊറിയന്‍ ഭീഷണി നേരിടാന്‍ അമേരിക്കയ്‌ക്കൊപ്പം ചേരുമെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ മിസൈല്‍ പ്രഹരപരിധിയില്‍ റഷ്യ ഉള്‍പ്പെടുമോ എന്നറിയാനുള്ള പരീക്ഷണമായിരുന്നു ഉത്തര കൊറിയ നടത്തിയിരുന്നത്. എന്നാല്‍ മിസൈല്‍ റഷ്യ ലക്ഷ്യമാക്കി നീങ്ങിയതോടെ അബദ്ധം മനസിലാക്കിയ കൊറിയക്കാര്‍ മിസൈല്‍ തകര്‍ക്കുകയായിരുന്നു. 48 കിലോമീറ്റര്‍ സഞ്ചരിച്ചതിനു ശേഷമാണ് മിസൈല്‍ തകര്‍ത്തത്. ഉത്തര കൊറിയന്‍ ഭാഗത്തു തന്നെയാണ് മിസൈല്‍ തകര്‍ന്നു വീണത്. റഷ്യന്‍ തുറമുഖത്തോ, മറ്റു…
Read More