ആ കുഞ്ഞു കൈകളിലേക്ക് കപ്പലണ്ടി പൊതി വെച്ചു കൊടുക്കുമ്പോള്‍ സന്തോഷം അയാള്‍ക്ക് മാത്രമായിരുന്നില്ല. ആ വീഡിയോ കണ്ടവര്ക്കെല്ലാമായിരുന്നു.ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. തെരുവോരത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന യുവാവാണ് വിഡിയോയില്‍. അയാള്‍ക്ക് മുന്നില്‍ ഒരു കുഞ്ഞ് വല്ലാതെ കൊതിയോടെ അയാളെ നോക്കി നിന്നിരുന്നു. പണം നല്കി കപ്പലണ്ടി വാങ്ങി കഴിക്കാനുള്ള സ്ഥിതി ഇല്ലാത്തത് കൊണ്ടാകണം കുട്ടി വില്പനക്കാരനെ ഏറെ നേരം നോക്കി നിന്നു. ബാലന്റെ വിശപ്പ് പറയാതെ തന്നെ ആ കപ്പലണ്ടി വില്‍പ്പനക്കാരനും വ്യക്തമായി. യുവാവ് ഒരു പൊതി അവന് നേരെ വെച്ച് നീട്ടി. സന്തോഷത്തോടെ ചെറു ചിരിയോടെ കുഞ്ഞ് ആ പൊതി വാങ്ങിതിരികെ നടന്നു. സമീപത്ത് നിന്നിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറുകയാണ്.
Read More