ഒരു മാസത്തോളം കാറില്‍ കയറി കറങ്ങിയ രാജവെമ്പാല ഒടുവില്‍ പിടിയിലായി. കഴിഞ്ഞ ഒരു മാസം കൊടുംവിഷമുള്ള പാമ്പുമായാണ് താന്‍ കാറോടിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സുജിത്തിന്റെ വിറയല്‍ മാറുന്നില്ല. നിലമ്പൂര്‍ കാട്ടില്‍നിന്നും കാറില്‍ കയറിക്കൂടി നാടുമുഴുവന്‍ ചുറ്റിയ രാജവെമ്പാല ഒടുവില്‍ പിടിയിലായപ്പോള്‍ സുജിത്തിനൊപ്പം ആര്‍പ്പൂക്കരയിലെ അയല്‍വാസികള്‍ക്കു കൂടിയാണ് ആശ്വാസമായത്. ഒരു മാസം മുന്‍പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ പണിക്കായി പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന്റെ പരിസരത്ത് ഇവര്‍ രാജവെമ്പാലയെ കണ്ടു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പാമ്പ് കാറില്‍ കയറിയിട്ടില്ലെന്ന അനുമാനത്തില്‍ എത്തിയ ശേഷമാണ് ഇവര്‍ നിലമ്പൂരില്‍നിന്നു മടങ്ങിയത്. നാട്ടിലെത്തിയ ശേഷം ഇതേ കാറുമായി കുടുംബമടക്കം പലയിടത്തും യാത്ര നടത്തുകയും ചെയ്തു. ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം കണ്ടത്. ഞെട്ടിപ്പോയ…
Read MoreTag: king kobra
പത്തിവിരിച്ച് പരസ്പരം കൊത്തിക്കീറാന്‍ ആഞ്ഞ് മൂന്ന് രാജവെമ്പാലകള്‍ ! കാടിനുള്ളിലെ ഭീകരകാഴ്ചയുടെ ദൃശ്യങ്ങള്‍ വൈറല്‍…
വന്യജീവികളുടെ ജീവിതക്കാഴ്ചകള്‍ മിക്കപ്പോഴും കൗതുകകരമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഈ കാഴ്ചകള്‍ നമ്മെ ഭയപ്പെടുത്തുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഭയപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിഷപ്പാമ്പുകളില്‍ ഒന്നാം സ്ഥാനത്തുള്ള രാജവെമ്പാലകളാണ് ദൃശ്യത്തിലുള്ളത്. അതും മൂന്ന് പടുകൂറ്റന്‍ രാജവെമ്പാലകള്‍. പത്തിവിരിച്ച് നാക്കു നീട്ടി മൂന്ന് രാജവെമ്പാലകള്‍ മുഖാമുഖം നില്ക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ഏറെ ഭയപ്പെടുത്തുന്ന ഈ കാഴ്ച പങ്കുവച്ചത് ഹെലികോപ്ടര്‍ യാത്ര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ഒട്ടേറെപേര്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നുമുണ്ട്.
Read Moreപാടത്തു നിന്നു പിടികൂടിയ കൂറ്റന്‍ രാജവെമ്പാലെ കഴുത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തി ! 60കാരന് പരലോകപ്രാപ്തി;വീഡിയോ കാണാം…
പാടത്തു നിന്നും പിടികൂടിയ കൂറ്റന്‍ രാജവെമ്പാലയെ കഴുത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ 60കാരന് ദാരുണാന്ത്യം. പ്രദര്‍ശനത്തിനിടെ രാജവെമ്പാല ഇയാളെ കടിക്കുകയായിരുന്നു. അസമിലെ ധോലൈ രാജ്നഗറിലുള്ള ബിഷ്ണുപുര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. രഘുനന്ദന് ഭൂമിജ് എന്നയാളാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് വയലില്‍ പണിയെടുക്കുന്നതിനിടെയാണ് സമീപത്തുകൂടി ഇഴഞ്ഞുപോയ രാജവെമ്പാലയെ രഘുനന്ദന് ഭൂമിജ് കണ്ടത്. ഉടന്‍തന്നെ ഇയാള്‍ അതിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം ഭൂമിജ് അതിനെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലൂടെ നടന്നു. കൈകൊണ്ട് പാമ്പിന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് അതിനെ കഴുത്തിലൂടെ ചുറ്റിയാണ് ഇയാള്‍ പ്രദര്‍ശിപ്പിച്ചത്. ഈ സമയമൊക്കെയും പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആളുകള്‍ ചുറ്റും കൂടിയതോടെ ഊര്‍ന്നിറങ്ങാന്‍ ശ്രമിച്ച പാമ്പിനെ വീണ്ടും കഴുത്തില്‍ ഇയാള്‍ കഴുത്തില്‍ ചുറ്റി. ചുറ്റും കൂടിയവര്‍ മൊബൈലില്‍ ദൃശ്യവും പകര്‍ത്തുന്നുണ്ടായിരുന്നു. അതിനിടെ ശ്രദ്ധമാറിയ സമയത്ത് പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഭൂമിജിനെ സമീപത്തുള്ള…
Read Moreധൈര്യം ഉണ്ടെങ്കില്‍ ഒളിച്ചിരിക്കാതെ പുറത്തുവാടാ…ഇതാ വരുന്നെടാ ! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം…
ശുചിമുറിയില്‍ കയറിക്കൂടിയ ഒരു പാമ്പിനെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശുചിമുറിയ്ക്കു പുറത്ത് പാമ്പിന്റെ വാല് കണ്ട് പിടിച്ചു വലിച്ച പാമ്പുപിടിത്തക്കാരനെ ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്നതാവട്ടെ പത്തിവിരിച്ച കൂറ്റന്‍ രാജവെമ്പാല. ദക്ഷിണ കന്നഡ ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയിലാണ് രാജവെമ്പാല കയറിയത്. പാമ്പുപിടുത്ത വിദഗ്ധനായ അശോക് ആണ് പാമ്പിനെ പിടികൂടാന്‍ ഇവിടെയെത്തിയത്. ശുചിമുറിയുടെ വെളിയിലേക്ക് നീണ്ടുകിടന്ന പാമ്പിന്റെ വാലില്‍ പിടിച്ച് പുറത്തേക്ക് വലിച്ചതും പത്തിവിരിച്ച് കൂറ്റന്‍ രാജവെമ്പാല പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. 14 അടിയോളം നീളമുള്ള കൂറ്റന്‍ പാമ്പാണ് പത്തിവിരിച്ച് ആക്രമിക്കാന്‍ പുറത്തേക്കെത്തിയത്. പാമ്പിന്റെ വാലിലെ പിടിവിട്ട് അതിവിദഗ്ധമായി പിന്നോട്ട് മാറിയ അശോക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് നടുക്കുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പു പിടുത്തത്തിലുള്ള വൈദഗ്ധ്യവും പരിചയവുമാണ് അശോകിനു തുണയായത്. പാമ്പുകളെ എങ്ങനെ ജനവാസകേന്ദ്രങ്ങില്‍ നിന്നു…
Read Moreപെരുമ്പാമ്പൊക്കെ നിങ്ങളുടെ മുമ്പിലല്ലേ…എന്റെ മുമ്പില്‍ വെറും നീര്‍ക്കോലി ! പെരുമ്പാമ്പിനെ മുഴുവനായി വിഴുങ്ങി രാജവെമ്പാല;വീഡിയോ വൈറലാകുന്നു…
പ്രകൃതിയിലെ കാഴ്ചകള്‍ മനോഹരവും പലപ്പോഴും വിചിത്രവുമാണ്. ഇത്തരം കാഴ്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇങ്ങനെ പ്രകൃതിയിലെ മനോഹരമായ ദൃശ്യങ്ങള്‍ തേടി സിങ്കപ്പൂരിലെ സുങ്കേ ബുലോ വന്യജീവി സങ്കേതത്തിലെത്തിയ ജിമ്മി വോങ് എന്ന ഫോട്ടോഗ്രാഫറെ കാത്തിരുന്നത് മറ്റൊരു അദ്ഭുത കാഴ്ചയായിരുന്നു. പെരുമ്പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന രാജവെമ്പാലയുടെ കാഴ്ചയാണ് ജിമ്മിയെയും സംഘത്തെയും എതിരേറ്റത്. രാജവെമ്പാലയെ പിന്തുടര്ന്നെത്തിയ ജിമ്മിയും സംഘവും കണ്ടത് ജീവനറ്റു കിടക്കുന്ന പെരുമ്പാമ്പിനെയാണ്. റെറ്റിക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിനെ മുന്‍പ് തന്നെ രാജവെമ്പാല ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. ഏഴ് അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് രാജവെമ്പാല വിഴുങ്ങാന്‍ തുടങ്ങിയത്. ഈ ദൃശ്യവും ചിത്രങ്ങളുമാണ് ഫോട്ടോഗ്രഫര്‍മാരുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. 5.4 മീറ്റര്‍ മാത്രം നീളമുള്ള രാജവെമ്പാലയാണ് അതിലധികം നീളമുള്ള പെരുമ്പാമ്പിനെ വിഴുങ്ങാന്‍ തുടങ്ങിയതെന്ന കാര്യമാണ് ചുറ്റുമുള്ളവരെ അമ്പരപ്പിച്ചത്. ഇവിടെ നിന്നും ജിമ്മി വോങ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും ദൃശ്യവുമാണ്…
Read Moreഭാഗ്യം ആരും കണ്ടില്ല നൈസായി സ്ഥലം കാലിയാക്കിയേക്കാം ! ‘നീ തീര്‍ന്നെടാ തീര്‍ന്നു ‘എന്ന ഭാവത്തില്‍ രാജവെമ്പാല; ‘വിടില്ല ഞാന്‍’ എന്ന വിധത്തില്‍ കുരങ്ങനും; വീഡിയോ വൈറലാകുന്നു…
രാജവെമ്പാലയും കുരങ്ങനും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും. നിസംശയം ആളുകള്‍ പറയും രാജവെമ്പാലയെന്ന്. ഉഗ്രവിഷമുള്ള ഭീമന് പാമ്പിന്റെയടുത്ത് കുരങ്ങന് എങ്ങനെ രക്ഷപ്പെടാന്‍. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുരങ്ങനെ കൊന്നു തള്ളുമെന്ന വാശിയില്‍ പത്തി വിടര്‍ത്തി നില്‍ക്കുകയാണ് രാജവെമ്പാല. എന്നാല്‍ വിടാന്‍ ഒരുക്കമില്ലാത്ത മട്ടിലാണ് കുരങ്ങന്. കീഴടക്കിയ ശേഷമേ തിരിച്ചുപോകുകയുള്ളൂ എന്ന ഭാവത്തില്‍ കുരങ്ങന് തുടര്‍ച്ചയായി ആക്രമിക്കുകയാണ്. അവസാനം യുദ്ധത്തില്‍ കുരങ്ങന് വിജയിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്. പത്തി താഴ്ത്തി രക്ഷപ്പെടാനുളള ശ്രമത്തിലാണ് രാജവെമ്പാല. നിരവധി തവണയാണ് പാമ്പ് കൊത്താന്‍ ശ്രമിച്ചത്. എന്നാല്‍ വിദഗ്ധമായി കുരങ്ങന് ഒഴിഞ്ഞുമാറി. അതിനിടെ പാമ്പിന്റെ ചുറ്റും വട്ടം കറങ്ങി പാമ്പിനെ ആക്രമിക്കാനും കുരങ്ങന് ശ്രമിക്കുന്നുണ്ട്. എന്തായാലും തന്റെ തോല്‍വി ആരും കണ്ടില്ലെന്ന ഭാവത്തില്‍ രാജവെമ്പാല നൈസായി മുങ്ങിയെന്നത് പരമാര്‍ത്ഥം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്.
Read Moreഒറ്റപ്പെടുത്തലിലും സംഘടിത വിമര്‍ശനങ്ങളിലും മനംനൊന്ത് വാവാ സുരേഷ് പാമ്പുപിടിത്തം അവസാനിപ്പിക്കുന്നു;ശേഷിക്കുന്ന കാലം മേസ്തിരിപ്പണി ചെയ്തു ജീവിക്കും; വിമര്‍ശകര്‍ക്ക് പാമ്പുകളേക്കാള്‍ വിഷമെന്ന് വാവ…
തിരുവനന്തപുരം: പാമ്പുകളുടെ ഉറ്റകൂട്ടുകാരന് എന്നറിയപ്പെടുന്ന വാവ സുരേഷ് പാമ്പുപിടിത്തം മതിയാക്കുന്നു. തനിക്കെതിരെയുള്ള സംഘടിത വിമര്‍ശനങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്താണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ വാവ പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്. ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ പാമ്പുപിടുത്തം മതിയാക്കുന്നത്. പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു ഇദ്ദേഹം വിഷപാമ്പുകളെ പിടിച്ചിരുന്നത്. ലോകപ്രശസ്ത വൈല്‍ഡ് ലൈഫ് ചാനലുകളായ ഡിസ്കവറി, അനിമല്‍ പ്ലാനറ്റ് എന്നിവയില്‍ പോലും വാവയുടെ പാമ്പു പിടിത്തം വാര്‍ത്തയായിരുന്നു. നിയമാനുസൃതമല്ലാതെ തീര്‍ത്തും അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാണ് ഈ മേഖലയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച്…
Read Moreഎന്നാലും ഇതത്ര ദഹിച്ചില്ല; പാമ്പിനെ കിട്ടാതെ വിശന്നു വലഞ്ഞ രാജവെമ്പാല ഒടുവില്‍ വിശപ്പടക്കിയത് ഈ പാവം ജീവിയെ വിഴുങ്ങി
ചെറു പാമ്പുകളാണ് രാജവെമ്പാലയുടെ ഇഷ്ടഭക്ഷണം. എന്നാല്‍ വിശപ്പടക്കാന്‍ പാമ്പിനെ കിട്ടാതെ വന്നാല്‍ പിന്നെ എന്തു ചെയ്യും. കിട്ടുന്നതു കൊണ്ട് വിശപ്പടക്കണം അത്ര തന്നെ. പാമ്പിനെ കിട്ടാതെ വന്നപ്പോള്‍ രാജവെമ്പാല ഉടുമ്പിനെയാണ് ഇരയാക്കിയത്.കാഞ്ഞിരക്കൊല്ലി വനമേഖലയില്‍ അളകാപുരി വെള്ളച്ചാട്ടത്തിനു സമീപം ലോക സര്പ്പദിനമായി അറിയപ്പെടുന്ന 16ന് ആണ് തളിപ്പറമ്പിലെ പരിസ്ഥിതി സ്നേഹിയും പാമ്പ് ഗവേഷകനുമായ വിജയ് നീലകണ്ഠന് ഈ അത്യപൂര്‍വ ദൃശ്യം പകര്‍ത്തിയത്. സാധാരണയായി പാമ്പുകളെ മാത്രമാണ് രാജവെമ്പാല ഭക്ഷണമാക്കാറുള്ളത്. മറ്റു ജീവികളെ ഇവ ഭക്ഷണമാക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വര്‍ഷങ്ങളായി രാജവെമ്പാലയുള്‍പ്പെടെയുള്ള പാമ്പുകളുമായി ഏറെ പരിചയമുള്ള വിജയ് നീലകണ്ഠന് പറയുന്നു. കാഞ്ഞിരക്കൊല്ലിയില്‍ രാജവെമ്പാലയെ കണ്ടെത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയും വനം വകുപ്പിന്റെ ദ്രുതകര്‍മസേന അംഗവുമായ എം.പി.ചന്ദ്രനൊപ്പം സ്ഥലത്തെത്തിയപ്പോഴാണ് നാഗരാജാവ് ഉടുമ്പിനെ വിഴുങ്ങുന്ന അപൂര്‍വ ദൃശ്യം കണ്ടത്. അപൂര്‍വമായി ഇവ പല്ലി വര്‍ഗത്തിലുള്ള ജീവികളെ ഭക്ഷണമാക്കാറുണ്ടെങ്കിലും ത്വക്കിന് ഏറെ…
Read Moreനുഴഞ്ഞു കയറ്റം; വിദഗ്ധമായി വീട്ടിനുള്ളില്‍ കയറിയ രാജവെമ്പാലയെ കണ്ട് വീട്ടുകാര്‍ ഞെട്ടി; വൈറലാകുന്ന ദൃശ്യങ്ങള്‍ കണ്ടത് ദശലക്ഷക്കണക്കിന് ആളുകള്‍
പാമ്പുകളുടെ രാജാവെന്നാണ് രാജവെമ്പാല അറിയപ്പെടുന്നത്. കിംഗ് കോബ്രയെന്ന പേര് വെറുതെ കിട്ടിയതെല്ലെന്ന് ഇവനെ കാണുന്ന ഏവര്‍ക്കും മനസിലാകും. അത്ര കൂടിയ ഇനമാണെന്നു സാരം. മലേഷ്യയിലെ ഒരു വീട്ടില്‍ കയറിയ രാജവെമ്പാല രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെറും രാജവെമ്പാലയല്ല 15 അടിയോളം വരുന്ന കൂറ്റന്‍ പാമ്പാണ് വീടിനുള്ളില്‍ കടന്ന് വീട്ടുകാരെ ഞെട്ടിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഡെറിക് യിഫാന് ആണ് രാജവെമ്പാലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് . ജൂണ്‍ 18നാണ് ബാടു പഹാടിലുള്ള വീട്ടില്‍ രാജവെമ്പാല നുഴഞ്ഞുകയറിയത്. എന്തോ അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് സാധനങ്ങള്‍ക്കിടയിലൂടെ ഇഴഞ്ഞുവരുന്ന രാജവെമ്പാലയെ കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ പതറിയ ഭീമന് രാജവെമ്പാല ജനലിലൂടെ മുകളിലൂടെ പുറത്തു കടന്നു രക്ഷപ്പെടുകയും ചെയ്തു. വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാല്‍ രക്ഷപെട്ട രാജവെമ്പാല ഇനിയും എപ്പോള്‍ വേണമെങ്കിലും വീടിനുള്ളിലേക്ക് വരാമെന്ന ആശങ്കയിലാണു…
Read More