വിവാഹത്തിനു മുമ്പും കിരണ്‍ വിസ്മയയെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി വിസ്മയയുടെ അമ്മ സജിത. വിവാഹ നിശ്ചയത്തിനു ശേഷം സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആണ്‍കുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം എന്ന് സജിത പറയുന്നു. വിസ്മയ പഠിക്കുന്ന കോളജില്‍ പലപ്പോഴും കിരണ്‍ കാണാന്‍ എത്തിയിരുന്നു. അന്ന് മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തു മാത്രമാണ് മകള്‍ തന്നോട് പറഞ്ഞത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം വിസ്മയയെ ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അവളുടെ വിഷമങ്ങള്‍ കൂട്ടുകാരികളോടാണ് അടുത്തിടെയായി കൂടുതലായി പറഞ്ഞിരുന്നത്. ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കല്‍ കിരണിനോട് ചോദിച്ചതായി അവള്‍ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കില്‍ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി. വിവാഹത്തിന് ശേഷം കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാര്‍ വേണമെന്നും പറഞ്ഞ് വീട്ടില്‍ വന്നു വഴക്കുണ്ടാക്കി. അന്നു വിസ്മയയുടെ അച്ഛനെ…
Read MoreTag: kiran
മരണവെപ്രാളത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ല ! തൂങ്ങിമരിച്ചത് കണ്ടവര്‍ കിരണിന്റെ വീട്ടുകാര്‍ മാത്രം; വിസ്മയയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക് ?
ശാസ്താംകോട്ടയില്‍ ഭര്‍ത്തൃപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നു കരുതപ്പെടുന്ന വിസ്മയയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. മാത്രമല്ല വിസ്മയ കെട്ടിത്തൂങ്ങി നിന്നത് ഭര്‍ത്താവിന്റെ വീട്ടുകാരല്ലാതെ കണ്ട മറ്റാരുമില്ല. കൊല്ലത്തെ പത്മാവതി ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്. പ്രാഥമിക തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു കൊലപാതകത്തിലേക്കാണ്. ഭര്‍ത്താവിന്റെ മര്‍ദ്ദനവിവരങ്ങളുടെ ചിത്രങ്ങള്‍ കുടുംബത്തിന് വാട്സാപ്പില്‍ അയച്ചതിന്റെ പ്രതികാരമാവാം ഇതെന്നും സംശയമുണ്ട്. വിസ്മയയുടെ അമ്മയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കവിളിന് മര്‍ദ്ദനമേറ്റ ചിത്രങ്ങളും കൂട്ടൂകാരിക്ക് അയച്ചു കൊടുത്തിരുന്നു. ആത്മഹത്യ ചെയ്യാനായി കെട്ടി തൂങ്ങുന്നവര്‍ മരണ വെപ്രാളത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യും. ഇതിന്റെ തെളിവുകളൊന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം വിസ്മയയുടെ കഴുത്തില്‍ താഴെയാണ് കെട്ടിന്റെ പാട്. സാധാരണ കഴുത്തിന് മുകളില്‍ കുരുക്കു മറുകിയാകും മരണം. ഇത്തരം തെളിവുകളും കെട്ടിതൂക്കല്‍ കൊലപാതകത്തിന്റെ സൂചനകള്‍ നല്‍കുന്നു. തൂങ്ങി മരിക്കുമ്പോള്‍ ശരീരം…
Read More