ഒരു പാട്ട് പുറത്തിറങ്ങുന്നതിനു മുമ്പ് അതു പാടിയ ഗായിക ആ പാട്ട് ഭാഷാഭേദമന്യേ എല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് ഉറപ്പു പറയുക. ഒരു മലയാള ഗാനം പാടിയ ശേഷം പ്രിയ ഗായിക ശ്രേയാ ഘോഷാലാണ് ഇങ്ങനെ പറഞ്ഞത്. പുറത്തിറങ്ങി നാലു ദിവസങ്ങള്‍ ആയതേ ഉള്ളുവെങ്കിലും ശ്രേയയുടെ ഈ പ്രവചനം സത്യമായി എന്നാണ് ‘ഉമ്മ പാട്ട്’ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന തീവണ്ടി സിനിമയിലെ ജീവാംശമായി താനേ… എന്ന ഗാനം തെളിയിക്കുന്നത്. നാലു ദിവസങ്ങള്‍ കൊണ്ട് 8 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിലൂടെ ഈ ഗാനം കണ്ടത്. മാത്രമല്ല െട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ഈ പാട്ട്. ‘ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ’ എന്ന് നായിക പാട്ടിനിടയില്‍ ടൊവീനോയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗും ഹിറ്റായി കഴിഞ്ഞു. പ്രധാനമായും പ്രണയരംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഗാനം പാടാനെത്തിയ ശ്രേയ അന്ന്…
Read More