പല റസ്റ്ററന്റുകളിലെയും അടുക്കള കണ്ടാല്‍ പിന്നെ അവിടെ നിന്ന് ഒന്നും കഴിക്കാന്‍ തോന്നില്ലയെന്ന് പറയാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മിഷിഗണിലെ പ്രമുഖ റസ്റ്ററന്റിലെ അടുക്കളയിലെ സിങ്കില്‍ ജീവനക്കാരന് കുളിക്കുന്ന വീഡിയോയാണ് തരംഗമാവുന്നത്. വലിയ സങ്കില്‍ ഒരു ജീവനക്കാരന് സോപ്പിട്ടു കുളിക്കുമ്പോള്‍ മറ്റു ജീവനക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. മിഷിഗണിലെ പ്രശസ്തമായ വെന്‍ഡി റെസ്റ്ററന്റിലെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, വിഡിയോയില്‍ ഉള്‍പ്പെട്ട ജീവനക്കാരനെയും മറ്റുള്ളവരെയും പുറത്താക്കിയതായി വെന്‍ഡി ഗ്രൂപ്പ് അറിയിച്ചു. വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് റെസ്റ്ററന്റിന്റെ വൃത്തിയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു.
Read More