കേരള സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സംസ്ഥാനം വിട്ട കിറ്റക്സ് തെലങ്കാനയില്‍ ചുവടുറപ്പിക്കുന്നു. തെലങ്കാനയിലെ ആദ്യ ഫാക്ടറി ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. തെലുങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു കിറ്റക്സിന്റെ പുതിയ ടെക്സ്റ്റൈയില്‍സ് ഫാക്ടറിയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. വാറങ്കലില്‍ 1350 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കകതിയ മെഗാ ടെക്സ്റ്റൈല്‍സ് പാര്‍ക്കിലാണ് കിറ്റക്സ് ഫാക്ടറി നിര്‍മിച്ചിരിക്കുന്നത്. 2,400 കോടിയുടെ രണ്ടു നിക്ഷേപം സംസ്ഥാനത്ത് നടത്താന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്സും തമ്മില്‍ ധാരണയായിരുന്നു. രണ്ട് പദ്ധതികളിലുമായി 40,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് നിലവില്‍ കിറ്റെക്സ് തെലങ്കാനയില്‍ പൂര്ത്തികരിച്ചുകൊണ്ടിരിക്കുന്നത്. കിറ്റക്സ് വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുമായി രണ്ട് പദ്ധതികള്‍കാണ് ആസൂത്രണം ചെയ്തിരുന്നത്. ഇതിനെ വാറങ്കലിലെ പദ്ധതിയാണ് പൂര്‍ത്തിയായത്. രണ്ട് പദ്ധതികളിലൂടെയായി 22,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമ്പോള്‍ 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടും. തെലങ്കാന സര്‍ക്കാരിന്റെ നിക്ഷേപകരോടുള്ള സമീപനം…
Read MoreTag: kitex
ശുചിമുറിയില്ല, മിനിമം വേതനമില്ല, ഇതര സംസ്ഥാനക്കാരുടെ കണക്കില്ല; കിറ്റെക്സ് കമ്പനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: കിഴക്കന്പലത്തെ കിറ്റെക്സ് കമ്പനിയുടെ ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച തൊഴിൽവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. തൊഴിലാളികള്‍ക്ക് ആവശ്യമായ ശുചിമുറികളും കുടിവെള്ളവും കമ്പനി ഉറപ്പ് വരുത്തിയില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. അവധി ദിനങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നു. ഇതിന് അധിക വേതനം നല്‍കുന്നില്ല. മിനിമം വേതനം തൊഴിലാളികള്‍ക്ക് ഉറപ്പ് വരുത്തുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന രജിസ്റ്റര്‍ പോലുമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തൊഴില്‍വകുപ്പ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നും തന്നെ അപമാനിക്കാന്‍ വേണ്ടി തയാറാക്കിയതാണെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു. ഒരു രേഖയും പരിശോധിക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreനിവൃത്തികേട് കൊണ്ട് കേരളം വിട്ട കിറ്റക്സ് തെലുങ്കാനയിൽ നിക്ഷേപിക്കുന്നത് 1000 കോടി; ഇവിടുത്തെ 4000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് എം.ഡി സാബു ജേക്കബ്
ഹൈദരാബാദ്: കേരളത്തെ ഉപേക്ഷിച്ച കിറ്റക്സ് ഗ്രൂപ്പ് തെലുങ്കാനയിൽ 1000 കോടിയുടെ നിക്ഷേപം നടത്തും. കിറ്റക്സും തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവും നടത്തിയ ചർച്ചയിൽ തീരുമാനമായി. വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിൽ ആരംഭിക്കുന്ന ടെക്സ്റ്റൈൽ അപ്പാരൽ പാർക്കിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 1000 കോടി രൂപ നിക്ഷേപിക്കുക. ഇതുവഴി തെലുങ്കാനയിൽ 4000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും കിറ്റക്സ് എം.ഡി സാബു ജേക്കബ് അറിയിച്ചു. കുട്ടികൾക്കുള്ള തുണിത്തരങ്ങൾ നിർമിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായ കിറ്റക്സിനെ തെലുങ്കാനയിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാൻ വാറംഗലിലെ കാകതിയ മെഗാ ടെക്സ്റ്റൈൽ പാർക്ക് അവർ തെരഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റക്സ് എംഡി സാബു എം. ജേക്കബിന് നന്ദി പറയുന്നു-കെ.ടി രാമറാവു ട്വീറ്റ് ചെയ്തു. തെലുങ്കാന സര്‍ക്കാര്‍ അയച്ച ആഡംബര സ്വകാര്യ ചാർട്ടേഡ് ജെറ്റ് വിമാനത്തിലാണ്…
Read Moreകേരളം ഉപേക്ഷിച്ചുപോകുന്നതല്ല, തന്നെ ചവിട്ടി പുറത്താക്കുന്നതാണ്; നിവൃത്തികേടുകൊണ്ടാണു പോകുന്നതെന്ന് സാബു എം. ജേക്കബ്
കൊച്ചി: കേരളത്തില്‍ നിന്ന് കിറ്റെക്സിനെ ആട്ടിയോടിക്കുകയാണെന്ന് എംഡി സാബു.എം. ജേക്കബ്. നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി തെലുങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി നെടുമ്പാശേരിയില്‍ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളിപ്പോഴും 50 വര്‍ഷം പിന്നിലാണ്. കേരളം ഇതുവരെ മാറിയിട്ടില്ല. കേരളം ഉപേക്ഷിച്ചുപോകുന്നതല്ല. തന്നെ ചവിട്ടി പുറത്താക്കുന്നതാണ്. നിവൃത്തികേടുകൊണ്ടാണു പോകുന്നത്. ആരോടുമുള്ള പ്രതിഷേധമല്ല. വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. കേരളത്തില്‍ മറ്റൊരു വ്യവസായിക്കും ഈ ഗതി വരരുത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. തനിക്ക് ഏത് രാജ്യത്ത് പോയാലും വ്യവസായം നടത്താനാകുമെന്നും സാബു.എം.ജേക്കബ് പറഞ്ഞു. സാബു എം.ജേക്കബിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ഹൈദരാബാദിലേക്ക് തിരിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തിലാണ് പോകുന്നത്.
Read More