കാലവര്‍ഷം അതിശക്തമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. മരം വീണും പോസ്റ്റ് ഒടിഞ്ഞുവീണും സംസ്ഥാനത്തിന്റെ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായതോടെ, പ്രശ്നം പരിഹരിക്കാന്‍ രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ നെട്ടോട്ടത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍. ഈ തിരക്കിനിടയിലും സഹജീവികളോടു കെഎസ്ഇബിയുടെ കരുതലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൂച്ചയോട് കാരുണ്യം കാണിച്ച ജീവനക്കാരുടെ ചിത്രങ്ങള്‍ കെഎസ്ഇബിയാണ് പങ്കുവെച്ചത്. തിരുവനന്തപുരം വെള്ളയമ്പലം സെക്ഷനില്‍ തകരാര്‍ പരിഹരിക്കാന്‍ എത്തിയ ജീവനക്കാരാണ് മാതൃകയായത്. ജോലിക്കിടെ, പോസ്റ്റിന് മുകളില്‍ പൂച്ചക്കുട്ടി കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തിരക്കിനിടയിലും പൂച്ചക്കുട്ടിയെ രക്ഷിക്കാനും ജീവനക്കാര്‍ സമയം കണ്ടെത്തി. കുറച്ചു ബുദ്ധിമുട്ടിയാണ് പൂച്ചക്കുട്ടിയെ രക്ഷിച്ചത് എന്ന് കെഎസ്ഇബിയുടെ കുറിപ്പില്‍ പറയുന്നു. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന സന്ദേശത്തോടെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
Read MoreTag: kitten
സ്‌നേഹം കൊണ്ടു തോല്‍പ്പിച്ചു കളഞ്ഞല്ലോ നീ ! പ്രാര്‍ഥിച്ചു കൊണ്ടിരുന്ന ബുദ്ധസന്യാസിയെ സ്‌നേഹപ്രകടനത്താല്‍ അലോസരപ്പെടുത്തി പൂച്ച;വീഡിയോ കാണാം…
മനുഷ്യന്റെ വളര്‍ത്തു മൃഗങ്ങളില്‍ മനുഷ്യരോട് ഏറ്റവുമധികം സ്വാതന്ത്യമെടുക്കുന്ന ജീവിയേതെന്നു ചോദിച്ചാല്‍ പൂച്ചയെന്നല്ലാതെ മറ്റൊരു ഉത്തരമില്ല. മനുഷ്യരെ അതിരറ്റു സ്‌നേഹിക്കുന്ന നായകളില്‍ മനുഷ്യരോട് യജമാന സ്‌നേഹമാണ് ഉണ്ടാവുകയെങ്കില്‍. പൂച്ചയെ സംബന്ധിച്ച് പൂച്ചയാണ് മനുഷ്യന്റെ യജമാനന്‍. അതിനാല്‍ തന്നെ പൂച്ച ഒന്നിനും അനുവാദം ചോദിക്കാറുമില്ല. പുതുവര്‍ഷ ദിനത്തില്‍ പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ട ബുദ്ധ സന്യാസിയുടെ ക്ഷമ പരീക്ഷിക്കുന്ന പൂച്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ധ്യാനത്തില്‍ ശ്രദ്ധിച്ചിരുന്ന സന്യാസിയുടെ മടിയില്‍ കയറിയിരുന്ന് സ്നേഹപ്രകടനം നടത്തുകയാണ് പൂച്ച. അഞ്ചു മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനയില്‍ പൂച്ച ഈ സന്യാസിക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ വൈറലായ വീഡിയോയ്‌ക്കൊപ്പം പുറത്തുവന്ന വാര്‍ത്ത പറയുന്നത്.ബാങ്കോക്കിനു പുറത്തുള്ള വാറ്റ് ഉദോംറാങ്സിയിലെ ക്ഷേത്രത്തിലാണ് പൂച്ച ലോങ് പി കോംക്രിത് ടീചാകോടോ എന്ന സന്യാസിയുടെ ക്ഷമ പരീക്ഷിക്കുന്നത്. സമീപത്തിരിക്കുന്ന മുതിര്‍ന്ന സന്യാസി ഇടയ്ക്കിടെ ഇത് ശ്രദ്ധിക്കുന്നുമുണ്ട്. താന്‍ പ്രാര്‍ത്ഥനാപുസ്തകം വായിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍…
Read More