തിരുവനന്തപുരം: ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുന്നുവെന്ന് കെ.കെ.രമ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.കെ.രമ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാല്‍ എങ്ങനെ അഴിമതി നടത്താമെന്ന കാര്യത്തില്‍ ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഒരു യോഗത്തില്‍ പറഞ്ഞിരുന്നു. പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്‍ഡിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അഴിമതിക്കേസില്‍ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണെന്ന് കെ.കെ.രമ ആരോപിക്കുന്നു. അഴിമതിക്കാര്‍ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരന് ശിക്ഷിക്കപ്പെടണം. അയാള്‍ക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും നിയമത്തിന്റെ മുന്നിലെത്തണം. പക്ഷേ ഈ ദുഷ്പേരില്‍ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐഎഎസുകാരനുമായ എം.ശിവശങ്കരന്…
Read MoreTag: kk rama
100 വെട്ടി തീർക്കുമെന്ന് പറഞ്ഞ് ടിപിയുടെ മകന് വന്ന വധഭീഷണി കത്ത് പോസ്റ്റ് ചെയ്തത് വടകരയില്‍ നിന്ന്; കത്ത് എഴുതിയ പിജെ ബോയ്സിനായി അന്വേഷണം സംഘം
കോഴിക്കോട് : ടി.പി.ചന്ദ്രശേഖരന്റെയും വടകര എംഎല്‍എ കെ.കെ രമയുടെയും മകന് അഭിനന്ദിനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനേയും വധിക്കുമെന്ന ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത് വടകരയില്‍ നിന്നാണെന്ന് കണ്ടെത്തല്‍. വടകര സിഐ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വടകര നട്ട്സ്ട്രീറ്റില് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയത്. 13 നാണ് കത്ത് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫീസില്‍ നിന്ന് പതിച്ച സീലില്‍ സ്ട്രീറ്റ് എന്ന് മാത്രമായിരുന്നു തെളിഞ്ഞു കണ്ടത്. ഇതുപ്രകാരം കോഴിക്കോട് എസ്എം സ്ട്രീറ്റില്‍ നിന്ന് കത്ത് പോസ്റ്റ് ചെയ്തതാണെന്ന് ആദ്യം കരുതി. എന്നാല്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചതോടെയാണ് വടകരയില്‍ നിന്നാണെന്ന് വ്യക്തമായത്. പോസ്റ്റ് ബോക്സുള്ള മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. അതേസമയം 2014 മെയ് മൂന്നിന് എന്‍. വേണുവിനെ വധിക്കുമെന്ന ഭീഷണിപ്പെടുത്തിയ കത്ത് ലഭിച്ചിരുന്നു. ഇതില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കത്തയച്ചത്…
Read Moreതനിക്കെതിരെയുള്ള പരാതി ടിപിയെ ഇപ്പോഴും ചിലർ ഭയക്കുന്നു വെന്നതിനാൽ; പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കെ.കെ.രമ
തിരുവനന്തപുരം: തനിക്കെതിരേ പരാതി നൽകിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് വടകര എംഎൽഎ കെ.കെ രമ. ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയിൽ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തത്. ഇത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് കാട്ടി ജനതാദൾ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി.പി പ്രേംകുമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയതിനെത്തുടർന്ന് ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ എകെജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരം ആയിരിക്കാം പരാതി എന്നാണ് കെ.കെ രമ ഇതേപ്പറ്റി പ്രതികരിച്ചത്. സ്പീക്കർ തീരുമാനം എടുക്കട്ടേയെന്നും കെ.കെ.രമ മാധ്യമങ്ങളോടു പറഞ്ഞു. നിയമസഭയിൽ നടന്ന കയ്യാങ്കളിയും സ്പീക്കറുടെ കസേര മറിച്ചിട്ട സംഭവവും സഭാച്ചട്ടത്തിൽ ഉൾപ്പെട്ടതാണോ എന്ന് ചോദിച്ച കെ.കെ രമ തനിക്കെതിരെയുള്ള പരാതി ടി.പിയെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്റെ സൂചനയാണെന്നും പറഞ്ഞു.
Read Moreആര്‍എംപി നേതാവ് കെകെ രമയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബര്‍ ഗുണ്ടകള്‍ ! ടിപിയുടെ ഭാര്യയ്ക്കെതിരേ കേട്ടാലറയ്ക്കുന്ന അശ്ലീലം പറയുന്നവരില്‍ ഉന്നത നേതാക്കളും…
സിപിഎമ്മുകാര്‍ ക്രൂരമായ വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ. രമയോട് അടങ്ങാത്ത പകയുമായി സിപിഎം ഗുണ്ടകള്‍. ടിപിയുടെ പോരാട്ടം രമ ഏറ്റെടുത്തതാണ് സിപിഎമ്മിന്റെ വൈരാഗ്യത്തിനു കാരണം. ആശയപരമായി നേരിടാതെ അശ്ലീല പരാമര്‍ശങ്ങളുമായി രമയ്ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിടുകയാണ് സഖാക്കള്‍. വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം അക്രമ സംഭവങ്ങള്‍ക്കെതിരെ നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്ക്കെതിരായുള്ള അശ്ലീല സൈബര്‍ ആക്രമണം രൂക്ഷമായത്. യു.ഡി.എഫ്, ആര്.എം.പി.ഐ, സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വടകരയില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമുള്ള രമയുടെ ചിത്രങ്ങള്‍ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നത്. വാലന്റെയിന്‍സ് ഡേയായായ കഴിഞ്ഞ 14ന് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കറങ്ങുന്ന ആര്.എം.പി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി…
Read More