പാലാ: ഇല്ല, ഇല്ല, മരിക്കുന്നില്ല, കെ.എം.മാണി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ... അരനൂറ്റാണ്ടിലേറെ പാലായുടെ ഹൃദയതാളമായിരുന്ന പ്രിയനേതാവിന്റെ ചേതനയറ്റ ശരീരം കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയപ്പോൾ കൂടി നിന്ന പ്രവർത്തരുടെ കണ്ഠത്തിൽ നിന്നുയർന്നത് തങ്ങളുടെ പ്രിയനേതാവിനോടുളള ഹൃദയംകൊണ്ടുള്ള ഏറ്റുപറച്ചിലായിരുന്നു. കണ്ണേ കരളേ കെ.എം.മാണി എന്ന് ഏറെ ആരാധനയോടെ വിളിച്ചിരുന്ന തങ്ങളുടെ പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ പ്രവർത്തകർ വിതുന്പിക്കരഞ്ഞു. പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാനും പ്രണാമം അർപ്പക്കാനുമായി പുലർച്ചെ മുതൽ പാലാ കരിങ്ങോഴയ്ക്കൽ വീട്ടിനു മുൻവശം ആയിരങ്ങളാണ് കാത്തു നിന്നത്. വിലാപയാത്രയിൽ ആദരാഞ്ജലി അർപ്പിക്കാൻ നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിലെല്ലാം അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടതോടെ പാലാക്കാരുടെ കാത്തിരുപ്പ് അനിശ്ചിതമായി നീണ്ടെങ്കിലും പ്രിയപ്പെട്ട മാണിസാറിനെ കാണാൻ പാലാ ഒന്നാകെ കാത്തുനിന്നു. ആൾക്കൂട്ടത്തെ ആവേശമായി കണ്ട ജനനായകന് അന്ത്യയാത്രാമൊഴിയേകുന്പോൾ പലരും വിതുന്പിക്കരഞ്ഞു. രാവിലെ ഏഴോടെയാണ് മാണിസാറിന്റെ ഭൗതികശരീരവും സംവഹിച്ചുളള വാഹനവ്യൂഹം കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത്. വാഹനത്തിനു ചുറ്റും…
Read MoreTag: km mani death
ഞാന്‍ പഴയ ഫുട്ബോളറാണെടാ! തങ്ങള്‍ കൊച്ചുമക്കള്‍ക്കൊപ്പം കളിച്ചു ചിരിക്കുന്ന അപ്പൂപ്പനെ പരിചയപ്പെടുത്തി കെ.എം.മാണി ജൂനിയര്‍; വീഡിയോ
കേരള രാഷ്ട്രീയത്തിലെ നിര്‍ണായക വ്യക്തിത്വമായിരുന്ന കെ.എം. മാണിയുടെ വിയോഗവാര്‍ത്തയുടെ സൃഷ്ടിച്ച വേദനയിലാണ് കേരളം മുഴുവന്‍. മാണി സാറിന്റെ വിയോഗ വാര്‍ത്ത അറിയിച്ചുകൊണ്ടും അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടും മകന് ജോസ് കെ. മാണി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വായിച്ചവരെ ഈറനണിയിക്കുന്നതായിരുന്നു. തങ്ങളുടെ എല്ലാമെല്ലാമായിരുന്ന അച്ചാച്ചന്റെ വിയോഗ സമയത്ത് അദ്ദേഹം തങ്ങള്‍ കൊച്ചുമക്കള്‍ക്ക് ആരായിരുന്നു എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ജോസ് കെ. മാണിയുടെ മകന് കുഞ്ഞുമാണിയും ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. കുട്ടികള്‍ക്കൊപ്പം അവരുടെ അപ്പൂപ്പനായി കളിച്ചുചിരിക്കുന്ന കെ.എം.മാണി രാഷ്ട്രീയകേരളത്തിന് പുതിയ മുഖമാണ്. ‘എടാ അത് സെല്‍ഫ് ഗോളല്ലെടാ’ എന്നു കൊച്ചുമക്കളോട് തര്‍ക്കിക്കുന്ന മാണിയെ വിഡിയോയില്‍ കാണാം. ആദ്യ കിക്കില്‍ പന്തിനെക്കാള്‍ മുന്‍പെ അദ്ദേഹത്തിന്റെ ചെരുപ്പ് തെറിച്ചു പോയപ്പോള്‍ പൊട്ടിചിരിച്ച് കൊണ്ട് അത് ആസ്വദിക്കുകയാണ് അദ്ദേഹം. ഞാന്‍ പഴയ ഫുട്ബോളറാണെടീ എന്ന് അടുത്ത് നില്ക്കുന്ന മകളോടും മാണി സാര്‍ പറയുന്നുണ്ട്.
Read Moreപാലായിലെ പടയോട്ടം! പാലാക്കാരുടെ മാത്രമല്ല, എല്ലാവരുടെയും മാണി സാർ; കുട്ടിയമ്മയുടെ കുഞ്ഞുമാണിച്ചൻ
ജിബിൻ കുര്യൻ കോട്ടയം: പാലാ നിയോജകമണ്ഡലം രൂപീകൃതമായതു മുതൽ പാലായുടെയും പാലാക്കാരുടെയും എംഎൽഎ കെ.എം. മാണി. പാലായുടെയും മണ്ഡലത്തിന്റെയും പ്രയാണം മാണിയോടൊപ്പം മുന്നേറി. പാലാ മണ്ഡലം നിലവിൽ വന്നശേഷം 1965ലും 67ലും 70ലും കേരള കോണ്‍ഗ്രസ് തനിച്ചാണ് മത്സരിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വി.ടി. തോമസ്, കോണ്‍ഗ്രസിലെ മിസിസ് ആർ.വി. തോമസ് എന്നിവരായിരുന്നു എതിരാളികൾ. 9,855 വോട്ടിന്റെ ഭൂരിപക്ഷമാണ് മാണിക്കു ലഭിച്ചത്. 67ൽ വി.ടി.തോമസും കോണ്‍ഗ്രസിലെ എം.എം. ജേക്കബും എതിരാളികളായപ്പോൾ മാണിയുടെ ഭൂരിപക്ഷം 2,711 ആയി താഴ്ന്നു. 1970ൽ കോണ്‍ഗ്രസിലെ എം.എം. ജേക്കബും ഇടതുമുന്നണിയിലെ സി.പി. ഉലഹന്നാനും എതിരാളികളായി. എം.എം.ജേക്കബിനെ 364 വോട്ടിന് കെ.എം.മാണി പരാജയപ്പെടുത്തി. രാഷ്ട്രീയകേരളത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ തെരഞ്ഞെടുപ്പിൽ മാണിയുടെ വിജയം ഏവരെയും അതിശയിപ്പിച്ചു. 1977ൽ കെ.എം. മാണി ഇടതുസ്ഥാനാർഥി എൻ.സി. ജോസഫിനെ 14,859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 1980ൽ മാണി ഇടതു…
Read Moreകെ.എം. മാണിക്ക് അന്ത്യോപചാരം; കോട്ടയത്ത് ഗതാഗത നിയന്ത്രണം; പാർക്കിംഗ് ക്രമീകരണം ഇങ്ങനെ
കോട്ടയം: കേരള കോൺഗ്രസ് – എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം. മാണിയുടെ മൃതദേഹം കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദർശനത്തിനു വയ്ക്കുന്നതിനാൽ ഇന്നു രാവിലെ ഒന്‍പതു മുതൽ കോട്ടയം ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ചങ്ങനാശേരി ഭാഗത്തുനിന്നും വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഐഡ ജംഗ്ഷനിൽനിന്നു തിരിഞ്ഞ് കെഎസ്ആർടിസി വഴി അനുപമ തിയറ്റർ ഭാഗത്തുനിന്ന് തിരിഞ്ഞ് എംഎൽ റോഡ് വഴി ചന്തക്കവലയിലെത്തി വലത്തേക്ക് തിരിഞ്ഞ് മനോരമ ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ലോഗോസ്, ടിഎംഎസ് ജംഗ്ഷൻ, കുര്യൻ ഉതുപ്പ് റോഡ് വഴി പോകണം. ചങ്ങനാശേരി ഭാഗത്തുനിന്നുവരുന്ന ചെറുവാഹനങ്ങൾ നാട്ടകം സിമന്റ് കവലയിൽനിന്നും പാറേച്ചാൽ ബൈപാസ്, തിരുവാതുക്കൽ, അറുത്തൂട്ടി, ചാലുകുന്ന്, ചുങ്കം വഴി പോകണം. ചങ്ങനാശേരി ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങളും, കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽനിന്നും തിരിഞ്ഞ് മൂലേടം ഓവർബ്രിഡ്ജ്, ദിവാൻ കവല…
Read Moreകെ.എം. മാണിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ചരൽക്കുന്ന്; രാഷ്ട്രീയത്തിലെ നിർണായകമായ തീരുമാനങ്ങളെല്ലാം ഇവിടെ നിന്ന്
പത്തനംതിട്ട: കെ.എം. മാണി എന്ന രാഷ്ട്രീയ നേതാവ് കേരള കോൺഗ്രസിന്റെ അമരത്ത് നിർണായകമായ തീരുമാനങ്ങൾ പലതും എടുത്തത് പത്തനംതിട്ടയിലെ ചരൽക്കുന്നിലാണ്.ചരൽക്കുന്ന ക്യാന്പ് സെന്റർ കേരള കോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടിയുടെ നിർണായകമായ പല തീരുമാനങ്ങളും ചരൽക്കുന്നിൽ കെ.എം. മാണി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ 2017 ഓഗസ്റ്റ് ഏഴിന് യുഡിഎഫ് വിടാനുള്ള തീരുമാനം കെ.എം. മാണി സ്വീകരിച്ചതും ചരൽക്കുന്നിലായിരുന്നു. ചരൽക്കുന്നിന്റെ ശാന്തതയാണ് ക്യാന്പുകൾക്ക് ഇവിടം വേദിയാക്കാൻ മാണിയെ പ്രേരിപ്പിച്ചത്.കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളായ വയലാ ഇടിക്കുളയുടെ സ്വന്തം നാട്ടിൽനിന്ന് പാർട്ടി കരുത്ത് പ്രാപിച്ചപ്പോൾ കെ.എം. മാണിയുടെ ആവേശകരമായ പിന്തുണയും സഹായവുമുണ്ടായി. പത്തനംതിട്ട ജില്ലാ രൂപീകരണത്തിനു വേണ്ടി നിയമസഭയിൽ ആദ്യം പ്രമേയം അവതരിപ്പിച്ചത് മാണിയുടെ വലംകൈ ആയിരുന്ന കേരളകോൺഗ്രസ് എംഎംഎൽമാരായ ഡോ. ജോർജ് മാത്യുവും വയല ഇടിക്കുളയും ചേർന്നായിരുന്നു. അന്നു മുതൽ മന്ത്രിയായിരുന്നപ്പോഴെല്ലാം പത്തനംതിട്ടയുടെ വികസനത്തിനൊപ്പം നിന്നു. കോഴഞ്ചേരി സമാന്തരപാലം ആദ്യമായി…
Read Moreപാലാ എന്റെ രണ്ടാം ഭാര്യ!
ജോമി കുര്യാക്കോസ് കോട്ടയം: പാലായെ രണ്ടാം ഭാര്യയാക്കിയ കെ.എം. മാണി. എല്ലാ തെരഞ്ഞെടുപ്പുകാലങ്ങളിലും പാലാ നഗരത്തിലും പ്രാന്തങ്ങളിലും തലമുറകൾ കേട്ടുശീലിച്ച മൈക്ക് അനൗണ്‍സ്മെന്റ്. നഗരത്തെ ചുറ്റിയ മീനച്ചിലാറും അങ്ങാടിയും പള്ളികളും മാത്രമായിരുന്നു മുന്‍പ് പാലായുടെ അടയാളങ്ങൾ. മാണിയുടെ 54 വർഷത്തെ പാലാപ്രണയം നഗരത്തിന്റെ ഭാവവും രൂപവും മാറ്റി. കെ.എം. മാണിയുടെ പേരടയാളം കുറിച്ച ശിലകളും നിർമിതികളും നൂറുവാര, നൂറുവാര അകലങ്ങളിലുണ്ട്. റോഡുകൾ, പാലങ്ങൾ, ബൈപാസുകൾ, ബഹുനില മന്ദിരങ്ങൾ, സ്റ്റേഡിയം തുടങ്ങിയ പദ്ധതികൾ. നെല്ലും കരിന്പും കുരുമുളകും നിറഞ്ഞിരുന്ന ളാലവും മീനച്ചിലും റബർ വനമായി മാറിയതിനൊപ്പം മാണിയുടെ പാലാസ്നേഹം നഗരത്തിനു പുത്തൻഭാവം പകർന്നു. എനിക്കു രണ്ടു ഭാര്യമാരുണ്ട്. ഒന്ന് കുട്ടിയമ്മ, രണ്ട് പാലാ… പ്രസംഗങ്ങളിൽ മാണിയുടെ മേന്പൊടി കേട്ട് അര നൂറ്റാണ്ട് ചിരിച്ചു. 13 തെരഞ്ഞെടുപ്പുകളിലും ജനം മാണിക്കു ജയംമാത്രം സമ്മാനിച്ചത് ഈ തിരിച്ചറിവിലാണ്. ഗതാഗതക്കുരുക്കിനു പരിഹാരമായി നിർമിച്ച…
Read Moreമലയാളത്തിന്റെ “സർ’ പദവിയുള്ള നേതാവ്; രാഷ്ട്രീയ പ്രമാണിയായി മടക്കം
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരി ടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. ചരൽക്കുന്നിലും ആലുവയിലും പരിശീലനം ലഭിച്ച കഐസ്സി കുട്ടികൾ നൽകിയ മാണിസാർ എന്ന ഓമനപ്പേര് ഭരണപ്രതിപക്ഷമില്ലാതെ അംഗീകാരത്തിന്റെ ആമുഖവാക്കാണ്. വിനയാന്വിതനായി നിന്നാണ് മാണി കേരളരാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. എ തിരാളികളെപ്പോലും മോശമായ പദങ്ങൾകൊണ്ട് വിമർശിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപനം മുതൽ തലങ്ങും വിലങ്ങും വന്ന രാഷ്ട്രീയ സുനാമികളെ പ്രതിരോധിച്ചു പ്രസ്ഥാനത്തെ നയിക്കു കയും സംരക്ഷിക്കുകയും ചെയ്ത നേതാവാണ് മാണി. 1964ൽ കോണ്‍ഗ്രസ് പിളർന്നപ്പോൾ കേരള കോണ്ഗ്രസിൽലേയ്ക്ക്. 1965ൽ പാലാ നിയമസഭാമണ്ഡ ലത്തിൽ കന്നിയങ്കം. അത് വിജയത്തുടക്കം. അന്നുതൊട്ട് ഇന്നുവരെ മാണി പാലായ്ക്കും പാലാ മാണിക്കും പര്യായങ്ങളാണ്. തീപ്പൊരി പ്രസംഗമാണ് മാണിയുടെ കരുത്തായി എല്ലാവരും കണ്ടിരുന്നത്. ഭരണപക്ഷത്താണെങ്കിൽ പ്രഗത്ഭനായ ഭരണാധികാരിയെന്നും പ്രതിപക്ഷത്തെങ്കിൽ…
Read Moreകെ.എം.മാണി വിടവാങ്ങി; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 4.57-നാണ് മരിച്ചത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നോടെ സ്ഥിതി വീണ്ടും വഷളായി. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വൃക്കയുടെ പ്രവർത്തനവും കുറഞ്ഞതോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട് നടക്കും. 1964-ൽ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോൾ മുതൽ കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ.എം.മാണിക്ക് കേരള രാഷ്ട്രീയത്തിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1965-ലെ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്നും ആദ്യമായി വിജയം നേടിയ മാണി പിന്നെ മരണം വരെ എംഎൽഎയായി തുടർന്നുവെന്നത് അത്യപൂർവമായ റിക്കാർഡാണ്. തുടർച്ചയായി 13 തവണയാണ് മാണി പാലായിൽ നിന്നും നിയമസഭാംഗമായത്.…
Read More