കൊണ്ടോട്ടി: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. ടി.പി. വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏകകണ്ണിയായിരുന്നു കുഞ്ഞനന്തനെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ് ലിം ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരില്‍ എല്ലാ കൊലപാതകങ്ങളിലും കൊന്നവര്‍ െകാല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. ഫസല്‍ വധക്കേസിലെ മൂന്നുപേരും കൊല്ലപ്പെടുകയായിരുന്നു. കുറച്ച് ആളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരികെ വരും. അവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ വധകേക്കസില് പ്രതികളെ കൊന്നതും സപിഎമ്മാണ്. ഷുക്കൂര്‍ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഷാജി പറഞ്ഞു. ടിപി വധക്കേസില്‍ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന് ജയില്‍ ശിക്ഷ അനുഭവിച്ചുവരവെ 2020 ജൂണിലാണ്…
Read MoreTag: km shaji
അനധികൃത സ്വത്ത് സമ്പാദനം; കെ.എം.ഷാജി സമര്‍പ്പിച്ച രേഖകളില്‍ ഹിതപരിശോധന
സ്വന്തംലേഖകന്‍ കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മാലൂര്‍കുന്നില്‍ നിര്‍മിച്ച വീട് ക്രമപ്പെടുഞാന് നല്കിയ അപേക്ഷയില്‍ ഉടമസ്ഥരുടെ എണ്ണം മൂന്നായത് വിജിലന്‍സ് പരിശോധിക്കും. ഷാജിയുടെ ഭാര്യ ആശയുടെ പേരില്‍ നിര്‍മിച്ച വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി ഏറ്റവുമൊടുവില്‍ നല്കിയ അപേക്ഷയിലാണ് പുതിയ രണ്ട് പേരുകള്‍ കൂടി ഉള്‍പ്പെട്ടത്. അഫ്സ, അലി അക്ബര്‍ എന്നിവരാണ് ആശക്കൊപ്പം അപേക്ഷ നല്‍കിയത്. ആഡംബര വീട് നിര്‍മിച്ചത് സമീപത്തെ സ്ഥലം കയ്യേറിയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. വീട് നിര്‍മാണം ക്രമപ്പെടുത്തല്‍ നല്കിയ അപേക്ഷ ഇക്കാരണത്താല്‍ നഗരസഭ നിരസിച്ചിരുന്നു. ഇതോടെ സമീപത്തെ രണ്ട് സ്ഥല ഉടമകളുടെ പേര് കൂടി ഉള്‍പ്പെടുത്തി അപേക്ഷ നല്‍കുകയാണ് ചെയ്തത് എന്നാണ് വിവരം. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും വീട്ടിലെ അംഗങ്ങളല്ലാത്തവരെ കൂടി ഉടമസ്ഥരാക്കുന്നതാണ് സംശയത്തിനിടയാക്കുന്നത്. ഈ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം…
Read Moreകെ.എം.ഷാജിയുടെ സ്വത്ത് സമ്പാദനം ; ഭാര്യയെ ചോദ്യം ചെയ്യാന്‍ സാധ്യത;വീടുകള്‍ അളക്കാനൊരുങ്ങി പിഡബ്ല്യുഡി;റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കണമെന്ന് വിജിലന്‍സ്
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം. ഷാജി എംഎല്‍എയുടെ ഭാര്യയെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ സാധ്യത. വീടും ഭൂമിയും ഷാജിയുടെ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ച അരക്കോടിയോളം രൂപയുടെ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകള്‍ ലഭിച്ച ശേഷം ഭാര്യയെ ചോദ്യം ചെയ്യാനാണ് സാധ്യത. അതേസമയം ഷാജി താമസിക്കുന്ന കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളന്നുതിട്ടപ്പെടുത്താന്‍ വിജിലന്‍സ് പൊതുമരാമത്ത് വിഭാഗത്തിനോട് ആവശ്യപ്പെട്ടു. വീടുകളുടെ മൂല്യം കണ്ണക്കാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരാഴ്ചക്കകം കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അലവില്‍ മണലിലെയും വീടുകള്‍ അളന്ന് തിട്ടപ്പെടുത്താനാണ് അന്വേഷണസംഘം കത്തുനില്കിയത്. നേരത്തെ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ വിവരങ്ങള്‍ കോഴിക്കോട് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു.…
Read Moreഅനധികൃത സ്വത്ത് സമ്പാദനം: കെ.എം.ഷാജിയുടെ രേഖകള്‍ വീണ്ടും പരിശോധിക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത
കോഴിക്കോട്: യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് വീണ്ടും പരിശോധിക്കും. ഈ മാസം 12, 13 തിയതികളില്‍ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളാണ് വിജിലന്‍സ് വീണ്ടും പരിശോധിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വിട്ടു നല്കാന് നേരത്തെ വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു. ഇന്ന് ഇക്കാര്യം കോടതി പരിഗണിക്കും. പണമിടപാടു സംബന്ധിച്ചും വിദേശയാത്രകളുമായി ബന്ധപ്പെട്ടും 77 രേഖകളാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഇവയുടെ പരിശോധനയില്‍ അവ്യക്തതകള്‍ ഉണ്ടെങ്കില്‍ ഷാജിയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനിച്ചത്. അതേസമയം ഒന്‍പത് വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഹാജരാക്കാന്‍ ഷാജിയോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജി വരവില്‍ക്കവിഞ്ഞ സ്വത്ത് അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഷാജിക്കെതിരേ സ്പെഷല്‍ സെല്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള…
Read Moreപിടിച്ചെടുത്ത പണം ബന്ധുവിന്റേത്, വിദേശ കറൻസികൾ കുട്ടികളുടെ ശേഖരം; തന്റെ കൈവശം കണക്കിൽപ്പെടാത്ത ഒരു രൂപ പോലുമില്ല; റെയ്ഡിൽ പിടിച്ചെടുത്ത പണത്തെക്കുറിച്ച് കെഎം ഷാജിയുടെ വിശദീകരണം…
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം വിദേശ കറൻസികളും കണ്ടെത്തി. എന്നാൽ കുട്ടികളുടെ ശേഖരമാണിതെന്നാണ് ഷാജിയുടെ വിശദീകരണം. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസിന് 50 ലക്ഷം രൂപയും ലഭിച്ചു. വിദേശ കറൻസി ലഭിച്ചത് കോഴിക്കോട്ടെ വീട്ടിൽ നിന്നാണ്. എംഎൽഎ ആയതിന് ശേഷം ഷാജി നടത്തിയ 28 വിദേശ യാത്രകളുടെയും രേഖകൾ ലഭിച്ചിട്ടുണ്ട് അതേസമയം, പണം തന്റെ ഒരു ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവച്ചതാണെന്നായിരുന്നു ഷാജിയുടെ വിശദീകരണം. പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഒരുദിവസത്തെ സമയം ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി സൂക്ഷിച്ച പണമാണിതെന്ന് ചില കേന്ദ്രങ്ങൾ ആസൂത്രിതമായി വ്യാജ പ്രചാരണം നടത്തുന്നുണ്ട്. തന്റെ കൈവശം കണക്കിൽപ്പെടാത്ത ഒരു രൂപ പോലുമില്ലെന്നും കെ.എം. ഷാജി പറഞ്ഞു.
Read Moreഅനധികൃത സ്വത്ത് സമ്പാദനം; കെ.എം.ഷാജി അറസ്റ്റിലേക്ക്..? വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; എഡിപിയുടെ സഹായം തേടി ; യുഡിഎഫില്‍ ആശങ്ക
സ്വന്തം ലേഖകന്‍കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനത്തില്‍ യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജി എംഎല്‍എയ്ക്കെതിരേ കേസെടുക്കുന്നതിനും തുടര്‍ന്ന് അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും വിജിലന്‍സ് നിയമോപദേശം തേടുന്നു. കെ.എം.ഷാജിക്കെതിരേ സ്വന്തം നിലയ്ക്ക് കേസെടുക്കാന്‍ വിജിലന്‍സ് സ്പെഷല്‍ സെല്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് വിജിലന്‍സ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടുന്നത്. വിജിലന്‍സ് ഡയറക്ടര്‍ കൂടി അനുമതി നല്കിയാല് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. പിന്നീട് അറസ്റ്റിലേക്കും നീങ്ങാനാണ് വിജിലന്‍സ് തീരുമാനം.അതേസമയം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായുള്ള ഷാജിക്കെതിരേ വിജിലന്‍സിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമവശേഷിക്കെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയില്‍ യുഡിഎഫും ആശങ്കയിലാണ്.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്ലിന് ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് സ്പീക്കര്‍ നേരത്തേതന്നെ അനുമതി നല്‍കിയതാണ്. ഇതിന്റെ…
Read Moreമറന്നു പോകാൻ പ്രവാചകനല്ല, ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും, അവനേത് കൊമ്പത്തവൻ ആയാലും; ഭീഷണിയുമായി കെ.എം. ഷാജി
കണ്ണൂർ: തനിക്കെതിരെ പ്രവര്‍ത്തിച്ച പാര്ട്ടിക്കുള്ളിലുള്ളവരെയും ഉദ്യോഗസ്ഥരെയും വെറുതെവിടില്ലെന്ന ഭീഷണിയുമായി കെ.എം. ഷാജി എംഎല്‍എ. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഷാജിയുടെ വിവാദ പ്രസംഗം. അനാവശ്യമായ കള്ളക്കഥകളുണ്ടാക്കിയത് ആരായിരുന്നാലും, ഇത് പൊതു വേദിയിൽ വച്ചാണ് ഞാൻ പറയുന്നത്. അത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ അങ്ങനെ എടുത്തോളൂ. അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു നിർത്തുകതന്നെ ചെയ്യും. അവനേത് കൊമ്പത്തവൻ ആയാലും.അത് പാർട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് ഉണ്ടായിരുന്നതോ എന്നൊന്നും നോക്കുന്ന പ്രശ്നമില്ല. ഞാൻ ഉറപ്പിച്ചു പറയുന്നു. എന്റെ പേര് കെ.എം ഷാജിയെന്നാണെങ്കിൽ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നുപോകാൻ ഞാൻ പ്രവാചകനൊന്നുമില്ല, ഞാനും മനുഷ്യനാണ്. മറക്കാതെ ഓർത്തുവച്ചിരിക്കുമെന്ന് കെ. എം ഷാജി പറഞ്ഞു.
Read More