ഗുരുവായൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ കെ എന്‍ എ ഖാദറിനെതിരെ പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയത് യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്നും പറഞ്ഞ പിണറായിബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്ക്കാന് ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ‘ഗുരുവായൂര്‍ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത്. അതൊരു കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാന്‍ കുറച്ച് വിഷമമുണ്ട്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ത്ഥി ആയതിന് ശേഷം സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി’ പിണറായി പറഞ്ഞു. ഖാദര്‍ ബിജെപിയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. ഖാദറിന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം…
Read MoreTag: KNA khader
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല ! നിയമസഭയില്‍ കെ.എന്‍.എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍; എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണയ്ക്കേണ്ട ആവശ്യമില്ലെന്ന് ആര്യാടന്…
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ കെഎന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍. കഴിഞ്ഞയാഴ്ചയും ഖാദര്‍ ഇതേ ആവശ്യം ഉന്നയിച്ച് സബ്മിഷന് നോട്ടീ്സ് നല്‍കിയെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന് അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചതോടെയാണ് കഴിഞ്ഞതവണ കെ.എന്‍.എ. ഖാദര്‍ പിന്മാറിയത്. നേരത്തെ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെ.എന്‍.എ. ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു. എന്നാല്‍ ഇത്തവണ യു.ഡി.എഫ്. വിഷയത്തില്‍ തീരുമാനമെടുത്തതോടെയാണ് കെ.എന്‍.എ ഖാദര്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയത്. ശൂന്യവേളയുടെ അവസാനം ഇത് സഭ പരിഗണിക്കും. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് കെ.എന്‍.എ. ഖാദറിന്റെ ആവശ്യം. നേരത്തെ ജില്ലയിലെ പല വേദികളിലും അദ്ദേഹം ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ ഈ വിഷയത്തെച്ചൊല്ലി…
Read More