അങ്കമാലി: അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജ് കൊച്ചി മെട്രോയ്ക്കായി റോബോട്ടുകൾ നിർമിക്കുന്നു. ആദ്യഘട്ടത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഷനിലാണ് സ്വതന്ത്ര റോബോട്ട് സ്ഥാപിക്കുക. ഇതു സംബന്ധിച്ച് കെഎംആർഎലും അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജും ധാരണയായി. മെട്രോ സ്റ്റേഷനിൽ എത്തുന്നവരെ റോബോട്ട് സ്വാഗതം ചെയ്യും. തുടർന്ന് യാത്രക്കാർക്ക് അവരുടെ ഏതു സംശയങ്ങളും ദുരീകരിക്കാനുള്ള അവസരമൊരുക്കും. കുട്ടികൾക്ക് വേണമെങ്കിൽ പാട്ടുപാടി കൊടുക്കും. അവരോടൊപ്പം നൃത്തം ചെയ്യാനും റോബോട്ട് തയാറാണ്. യാത്രക്കാരുടെ സംശങ്ങൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറുപടി നൽകും. യാത്രക്കാർ പറയുന്ന പരാതികൾ ഒരു പരിധി വരെ പരിഹരിക്കാനും ഇല്ലെങ്കിൽ വേണ്ടപ്പെട്ട അധികാരികളെ അറിയിക്കാനും റോബോട്ടുകൾക്ക് കഴിയും. എല്ലാ മെട്രോ സ്റ്റേഷനുകളിലും റോബോട്ടുകൾ സ്ഥാപിക്കുക്കാൻ ധാരണയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഈ റോബോട്ടുകൾ വഴി നടത്താനാകും. അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോബോട്ടുകളുടെ ചാർജ് തീർന്നു കഴിഞ്ഞാൽ ഇതു തനിയെ…
Read MoreTag: kochi metro
അതിവേഗം ബഹുദൂരം..! വേഗതയില്‍ മുഖംമിനുക്കി കൊച്ചി മെട്രോ; ആലുവ -തൈക്കൂടം യാത്ര വെറും 43 മിനിറ്റിൽ
കൊച്ചി: മഹാരാജാസ് മുതൽ തൈക്കൂട്ടം വരെയുള്ള റീച്ചിലെ വേഗനിയന്ത്രണം മാറ്റിയതോടെ മെട്രോ യാത്രയുടെ വേഗത കൂടി. ഇനി ആലുവയിൽനിന്ന് തൈക്കൂടത്ത് എത്താൻ വെറും 43 മിനിറ്റ് മതി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്കുശേഷമാണു മഹാരാജാസ് മുതൽ തൈക്കൂട്ടം വരെയുള്ള റീച്ചിൽ ഏർപ്പെടുത്തിയിരുന്ന വേഗനിയന്ത്രണം നീക്കിയത്. ഇതോടെ ചൊവ്വാഴ്ച മുതൽ മെട്രോ വേഗത കൂട്ടി. പരമാവധി വേഗതയായ 80 കിലോമീറ്റർ വേഗത്തിൽ വരെ മെട്രോ പായുമെന്ന് അധികൃതർ വ്യക്തമാക്കി. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയിൽ ഉദ്ഘാടനത്തിനുശേഷം മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിനുകൾ സഞ്ചരിച്ചിരുന്നത്. വേഗത വർധിപ്പിച്ചതോടെ 14 മിനിറ്റ് കൂടുന്പോൾ സ്റ്റേഷനുകളിൽ വന്നിരുന്ന ട്രെയിനുകളുടെ സമയം ഏഴു മിനിറ്റായി ചുരുങ്ങി. ആലുവയിൽനിന്ന് തൈക്കൂടംവരെ സഞ്ചരിക്കാൻ നേരത്തെ 53 മിനിറ്റാണ് വേണ്ടിയിരുന്നത്.
Read Moreഓണം മെട്രോയോടൊപ്പം..! ആറ് ദിവസത്തിനിടെ നാലുലക്ഷം പേർ; ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത് 90,000 പേർ
കൊച്ചി: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുകൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചതിനു പിന്നാലെ മെട്രോ യാത്രികരുടെ എണ്ണം വീണ്ടും 90,000 കടന്നു. 91,539 പേരാണ് ഇന്നലെമാത്രം മെട്രോ യാത്ര ആസ്വദിച്ചത്. തൈക്കുടത്തേയ്ക്കു സർവീസ് ആരംഭിച്ചശേഷം ഇതു രണ്ടാം തവണയാണ് ഒരു ദിവസം യാത്ര ചെയ്യുന്നവരുടെ എണ്ണം 90,000 കടക്കുന്നത്. ആലുവയിൽനിന്നു മഹാരാജാസ് ഗ്രൗണ്ട് വരെ മെട്രോ സർവീസ് നടത്തിയിരുന്നപ്പോൾ പ്രതിദിനം 40,000 പേരാണ് യാത്ര ചെയ്തിരുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുകൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചതും ഓണം പ്രമാണിച്ച് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചതുമാണു യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകാൻ കാരണം. വെറും ആറ് ദിവസത്തിനിടെ 4,93,953 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞ നാലിനാണ് തൈക്കുടത്തേക്കുള്ള യാത്രാ സർവീസ് മെട്രോ ആരംഭിച്ചത്. അന്നേദിനം 65,285 പേരും അഞ്ചിന് 71,711 യാത്രികരുമാണു മെട്രോയിൽ സഞ്ചരിച്ചതെങ്കിൽ ആറിന് 81,000 പേരും ഏഴിന് 95,285…
Read Moreപച്ചക്കൊടി വീശി മുഖ്യമന്ത്രി, കൊച്ചി മെട്രോ തൈക്കൂടത്തേക്ക്; 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാർക്കിഗും സൗജന്യം
കൊച്ചി: നഗരത്തിരക്ക് വിട്ടു കൊച്ചി മെട്രോ തൈക്കൂടത്തേക്കു യാത്ര തുടങ്ങി. പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി അധ്യക്ഷനായി. മഹാരാജാസ് കോളജ് മുതൽ തൈക്കൂടം വരെ 5.65 കിലോമീറ്റർ ദൂരത്തേക്കു കൂടിയാണു മെട്രോ ഓടിത്തുടങ്ങുന്നത്. ഈ പാതയിൽ അഞ്ചു സ്റ്റേഷനുകളാണുള്ളത്. ഉദ്ഘാടന ദിവസം രണ്ടു സർവീസുകൾ മാത്രമേ ഉണ്ടായിരിക്കൂ. യാത്രക്കാർക്കുള്ള സർവീസ് ബുധനാഴ്ച രാവിലെ ആറിനു തുടങ്ങും. പേട്ട-എസ്എൻ ജംഗ്ഷൻ മെട്രോ പാതയുടെയും കൊച്ചി വാട്ടർ മെട്രൊയുടെ ആദ്യ ടെർമിനലിന്റെയും നിർമാണോദ്ഘാടനവും നടക്കും. തുടർന്നു മുഖ്യാതിഥികളെയും വഹിച്ചു മെട്രോ ട്രെയിൻ തൈക്കൂടത്തേക്ക് ആദ്യ സർവീസ് നടത്തും. ഉച്ചകഴിഞ്ഞു രണ്ടിന് മന്ത്രി കെ.കെ. ശൈലജക്കൊപ്പം നഴ്സുമാരും തുടർന്നു വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സർവീസിൻറെ ഭാഗമാവും. എറണാകുളം…
Read Moreകൊച്ചി നഗരം വിട്ടു മെട്രോ തൈക്കൂടത്തേക്ക്; ചുവപ്പൻ അഭിവാദത്തോടെ പച്ചക്കൊടി വീശാൻ മുഖ്യമന്ത്രി
കൊച്ചി: നഗരത്തിരക്ക് വിട്ടു കൊച്ചി മെട്രോ ഇന്നു തൈക്കൂടത്തേക്കു യാത്ര തുടങ്ങും. മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെ 5.65 കിലോമീറ്റര്‍ ദൂരത്തേക്കു കൂടിയാണ് മെട്രോ ഓടിത്തുടങ്ങുന്നത്. ഇന്നു രാവിലെ 11ന് മഹാരാജാസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ പാതയിലെ സര്‍വീസിനു പച്ചക്കൊടി വീശും. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി അധ്യക്ഷനാവും. പേട്ട-എസ്എന്‍ ജംഗ്ഷന് മെട്രോ പാതയുടെയും കൊച്ചി വാട്ടര്‍ മെട്രൊയുടെ ആദ്യ ടെര്‍മിനലിന്റെയും നിര്‍മാണോദ്ഘാടനവും നടക്കും. മന്ത്രി എ.കെ. ശശീന്ദ്രന്, ഹൈബി ഈഡന് എംപി, മേയര്‍ സൗമിനി ജെയിന് തുടങ്ങിയവരും പങ്കെടുക്കും. തുടർന്നു മുഖ്യാതിഥികളെയും വഹിച്ചു മെട്രോ ട്രെയിന്‍ തൈക്കൂടത്തേക്ക് ആദ്യ സര്‍വീസ് നടത്തും. ഉച്ചകഴിഞ്ഞു രണ്ടിന് മന്ത്രി കെ.കെ. ശൈലജക്കൊപ്പം നഴ്സുമാരും തുടര്‍ന്നു വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സര്‍വീസിന്റെ ഭാഗമാവും. എറണാകുളം സൗത്ത്,…
Read Moreകൊച്ചി മെട്രോ പരീക്ഷണ ഓട്ടം തുടരും; കൂടുതൽ വേഗത്തിൽ തൈക്കൂടത്തെത്തും; ഒന്നാംഘട്ട നിർമാണം അതിന്റെ അവസാനഭാഗത്തേക്ക്
കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ തൈക്കൂടം സ്റ്റേഷൻ വരെയുള്ള 5.75 കിലോമീറ്റർ പരീക്ഷണ ഓട്ടം വരും ദിവസങ്ങളിലും തുടരും. വിവിധ ഘട്ടങ്ങളിൽ കൂടുതൽ വേഗത്തിലാകും പരീക്ഷണ ഓട്ടം നടത്തുക. 40 കിലോമീറ്ററാണ് മെട്രോയുടെ ശരാശരി വേഗത. പരീക്ഷണ ഓട്ടത്തിനിടെ ഇതിലും വേഗത്തിൽ മെട്രോ തൈക്കൂടത്തെത്തും. രണ്ട് റൗണ്ട് പരീക്ഷണ ഓട്ടമാണ് ഇന്നലെ നടത്തിയത്. ഇതുരണ്ടും വിജയകരമായിരുന്നുവെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ 6.55ന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷനിൽനിന്നാണ് ആദ്യഘട്ട പരീക്ഷണ ഓട്ടം ആരംഭിച്ചത്. അഞ്ചു കിലോമീറ്റർ മാത്രം വേഗതയിൽ സഞ്ചരിച്ച് 8.21ന് തൈക്കൂടം മെട്രോ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഇവിടെനിന്നു തിരികെ 8.45ന് എളംകുളം സ്റ്റേഷൻവരെയായിരുന്നു ആദ്യ റൗണ്ട് പരീക്ഷണ ഓട്ടം. രണ്ടാംഘട്ടമായി 11.46ന് എളംകുളം സ്റ്റേഷനിൽനിന്ന് ആരംഭിച്ച യാത്ര 12.40ന് തൈക്കൂടം സ്റ്റേഷനിലെത്തി. അവിടെനിന്ന് ഇതേ…
Read Moreപിന്തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള സന്തോഷമാണ് ഈ വീഡിയോയിലൂടെ ഞങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്! കൊച്ചി മെട്രോയിലെ എംഡി മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍ ആനന്ദനൃത്തമാടുന്ന പുതുവര്‍ഷാഘോഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
പുതുവര്‍ഷത്തെ അത്യധികം ആഘോഷത്തോടെയാണ് ലോകം മുഴുവന്‍ വരവേറ്റത്. പലരും ആഘോഷങ്ങളില്‍ പല തരത്തിലുള്ള വ്യത്യസ്തതകളും പരീക്ഷിച്ചു. ഈയവസരത്തില്‍, കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പുതുവര്‍ഷം ആഘോഷിച്ചതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് മുതല്‍ സ്ഥാപനത്തിലെ പ്യൂണുമാര് വരെയുള്ള ജീവനക്കാര്‍ പോയ വര്‍ഷത്തെ സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ സന്തോഷമറിയിച്ചു നൃത്തമാടുന്ന വീഡിയോ കെ.എം.ആര്.എല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. ”2018 ഞങ്ങള്‍ക്കെല്ലാവര്‍ക്കും സംഭവബഹുലമായ വര്‍ഷമായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്കു മാത്രമാണ് നന്ദി പറയേണ്ടത്, ഞങ്ങളെ പിന്തുണച്ചതിനും നിലക്കാത്ത ഊര്‍ജത്തിനും. ഇതാ ഞങ്ങളുടെ സന്തോഷവും നന്ദിയും അറിയിക്കുന്നു. എല്ലായ്പ്പോഴുമെന്നപോലെ നിങ്ങള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ജീവിതങ്ങളെ ബന്ധിപ്പിക്കുക, പാതകള്‍ കീഴടക്കുക, 2019 ലേക്ക് ഇതാ കൂടുതല്‍ യാത്രകള്‍” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് ഇത്തരമൊരു…
Read Moreതുടക്കത്തില്‍ കുതിച്ചുപാഞ്ഞ കൊച്ചി മെട്രോ ഇപ്പോള്‍ കിതയ്ക്കുന്നു ! ആദ്യത്തെ കൗതുകത്തിനു ശേഷം കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു; കേരളത്തിന്റെ അഭിമാന സംരംഭം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ കണക്കുകള്‍ ഇങ്ങനെ…
കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയ്ക്കു വേണ്ടി വളരെ ഭീമമായ തുകയാണ് ചെലവഴിച്ചത്. മെട്രോയുടെ തുടക്കത്തില്‍ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും പിന്നീട് സ്ഥിതിഗതികള്‍ മാറി. ആദ്യത്തെ കൗതുകത്തിന് ശേഷം മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. എങ്കിലും ഉദ്ഘാടനം ചെയ്ത് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ വരുമാനം നൂറ് കോടിലെത്തി എന്ന പ്രത്യേകതയുമുണ്ട്. മറ്റ് മെട്രോകളുടെ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ മികച്ച നേട്ടമാണ് ഇതെന്നാണ് പൊതുവിലയിരുത്തല്‍. സര്‍ക്കാര്‍ നിയമസഭയില്‍ നല്കിയ കണക്കനുസരിച്ച് കഴിഞ്ഞ നവംബര്‍ വരെ കൊച്ചി മെട്രോ 105.76 കോടി രൂപ വരുമാനമുണ്ടാക്കി. ടിക്കറ്റ് വരുമാനവും ടിക്കറ്റ് ഇതര വരുമാനവും കൂട്ടിയുള്ള കണക്കാണിത്. ഉദ്ഘാടന ദിവസം മുതല്‍ നവംബര്‍ വരെ 49.85 കോടി രൂപ ടിക്കറ്റിതര വരുമാനമായി ലഭിച്ചു. ടിക്കറ്റില്‍ നിന്ന് 55.91 കോടി രൂപ വരുമാനം. മറ്റു മെട്രോകളുമായുള്ള താരതമ്യത്തില്‍ ടിക്കറ്റ് ഇതര വരുമാനത്തില്‍ കൊച്ചി മെട്രോ മുന്നിലാണ്.…
Read Moreഓഫ് ഇല്ല, ഡബിള്‍ഡ്യൂട്ടി എടുത്തതിന്റെ വേതനവുമില്ല; കൊച്ചിമെട്രോയില്‍ ലഭിച്ച ജോലി ഉപേക്ഷിക്കാന്‍ കാരണമെന്തെന്ന് വെട്ടിത്തുറന്നു പറഞ്ഞ് ട്രാന്‍സ്ജെന്‍ഡര്‍ യുവതി…
കൊച്ചി: കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് തൊഴില്‍ കൊടുത്തത് വിപ്ലവകരമായ ഒരു സാമൂഹിക മാറ്റമായാണ് തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. അന്തര്‍ദേശീയ തലത്തില്‍ വരെ സംഭവം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഈ ജോലി നല്കല് വെറും ജനശ്രദ്ധയാകര്‍ഷിക്കാനുള്ള പരിപാടി മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഇടതു സര്‍ക്കാരിനെതിരേ ഉയരുന്നത്.ഈ ചോദ്യം ഉയര്‍ത്തുന്നത് മെട്രോയില്‍ ജോലി ലഭിച്ച ഒരു ട്രാന്സ്ജെന്റര് തന്നെയാണ്. തങ്ങള്‍ ചതിക്കപ്പെട്ടു എന്ന വികാരമാണ് ഇവര്‍ പൊതുവേ പങ്കുവെക്കുന്നത്. ഇന്ത്യയ്ക്ക് തന്നെ അഭിമാനമാകുന്ന തീരുമാനം കൈക്കൊണ്ടെങ്കിലും തങ്ങളോടെ വിവേചനപരമായാണ് അധികൃതര്‍ പെരുമാറുന്നതെന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു വ്യക്തമാക്കിക്കൊണ്ട് കൊച്ചി മെട്രോയില്‍ ജീവനക്കാരിയായ തീര്‍ത്ഥ സര്‍വികയെന്ന ട്രാന്‍സ്ജെന്‍ഡര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. ആഴ്ചയില്‍ ഒരു ദിവസം ലഭിക്കുന്ന അവധി ലഭിക്കാത്തതാണ് ഇവരെ വേദനിപ്പിച്ചത്. ശമ്പളം ലഭിച്ചപ്പോഴാണ് ഓഫ് ഇല്ലെന്ന് അറിയുന്നതെന്നു ഇവര്‍ പറയുന്നു. 26 ദിവസം ജോലി ചെയ്താല്‍…
Read Moreമെട്രോ തകര്‍ത്തോടുമ്പോള്‍ ട്രാക്കിലിറക്കാന്‍ കഷ്ടപ്പെട്ടവര്‍ പട്ടിണി മാറ്റാനുള്ള നെട്ടോട്ടത്തില്‍; മലയാളിയുടെ പകുതി കൂലിയ്ക്കെത്തിച്ചവര്‍ക്ക് ഇപ്പം ചെയ്ത പണിയുടെ കൂലി പോലുമില്ല; നോക്കുകൂലി യുണിയനുകള്‍ നോക്കി നില്ക്കുന്നു
കൊച്ചി: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ അഭിമാന പദ്ധതിയായി മാറിയ കൊച്ചി മെട്രോ തകര്‍ത്തോടുകയാണ്. പ്രധാനമന്ത്രിയെ കൊണ്ടു വന്ന് മനോഹരമായി ഉദ്ഘാടനവും നടത്തി സംസ്ഥാന സര്‍ക്കാര്‍ മെട്രോ ഓടിച്ചു. ഇ. ശ്രീധരന് എന്ന മെട്രോമാന് നേതൃത്വം നല്കിയ പദ്ധതിയ്ക്കായി രാപകലെന്നില്ലാതെ പണിയെടുത്തത് മറുനാടന്‍ തൊഴിലാളികളാണ്. ഉദ്ഘാടന ദിവസം ഇവരെ കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് ആദരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മെട്രോ വിജയമായപ്പോള്‍ ഇവരെ എല്ലാവരും ബോധപൂര്‍വം അങ്ങു മറന്നു. ഇപ്പോള്‍ പുറത്തു വരുന്ന കഥകള്‍ നെറികേടിന്റേതാണ്. മെട്രോ യാഥാര്‍ഥ്യമാക്കാനായി അഹോരാത്രം പണിയെടുത്ത തൊഴിലാളികള്‍ക്ക് ചെയ്ത പണിക്കുള്ള കൂലി പോലും ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മെട്രോ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പത്താം ദിവസവും തുടരുകയാണ്. ഇതേത്തുടര്‍ന്ന് കലൂര്‍ മുതല്‍ മഹാരാജാസ് വരെയും കടവന്ത്ര മുതല്‍ വൈറ്റില വരെയുമുള്ള മെട്രോ…
Read More