കൊച്ചി: മലയാളി ഒരിക്കലും നന്നാവില്ല എന്നു പറയുന്നത് എത്ര ശരി. എവിടെച്ചെന്നാലും സ്വന്തം പേരെഴുതി വയ്ക്കുന്ന മനോവൈകല്യം ഏറ്റവും കൂടുതല്‍ കണ്ടു വരുന്നതും മലയാളികളിലാണ്. സാധാരണ ട്രെയിനുകള്‍ പേരെഴുതി മുടിച്ചെങ്കിലും കൊച്ചി മെട്രോയുടെ കാര്യത്തിലെങ്കിലും സ്ഥിതി വ്യത്യസ്ഥമാവുമെന്നു പലരും കരുതി. എന്നാല്‍ അങ്ങനെ കരുതിയവര്‍ക്ക് തെറ്റി.പട്ടിയുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരെയാവില്ലെന്നു പറയാറുണ്ടല്ലോ. മെട്രേ്ാ സേവനം അഞ്ചാം ദിനത്തിലേക്കു കടക്കുമ്പോള്‍ സ്റ്റേഷനുകളില്‍ അങ്ങോളമിങ്ങോളം കാണാനാവുന്നത് മലയാളികളുടെ ‘കലാവിരുതാണ്. മെട്രോ സ്റ്റേഷനിലെ തൂണുകളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍കൊണ്ടു പേരെഴുതുന്നതും പെയിന്റ് ഇളക്കിമാറ്റുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നു നടപടികള്‍ കര്‍ശനമാക്കാന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. സിസിടിവി നോക്കി ആളുകളെ കണ്ടെത്താനാണു കെഎംആര്‍എല്ലിന്റെ ശ്രമം. ആദ്യ ദിവസം തന്നെ 15 പേര്‍ക്കാണ് പിഴ വിധിച്ചത്. ഇതുവരെ 114 പേരില്‍ നിന്ന് പിഴ ഈടാക്കി. എന്നാല്‍ തുക എത്രയെന്ന കാര്യം മെട്രോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.…
Read MoreTag: kochi metro
‘കൊച്ചി മെട്രോയില്‍ ആദ്യമായികള്ളവണ്ടി കയറിയ മഹാന്’ ;കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പം യാത്ര ചെയ്ത കുമ്മനത്തെ ട്രോളി ട്രോളന്മാര്
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് എത്തിയതിനെ ട്രോളി സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, മേയര്‍ സൗമിനി ജെയിന് എന്നിവര്‍ക്കു ലഭിക്കാത്ത അവസരം കുമ്മനത്തിനു ലഭിച്ചതോടെയാണ് സോഷ്യല്‍ മീഡിയ കുമ്മനത്തിനെതിരേ ട്രോളഭിഷേകം നടത്തിയത്. കൊച്ചി മെട്രോയില്‍ കള്ളവണ്ടി കയറിയ ആദ്യ ആള് എന്നതാണ് ഒരു ട്രോള്‍.
Read Moreഉദ്ഘാടനം നടത്തി ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം മെട്രോ യാത്രക്കാര്‍ക്കു സ്വന്തമാവും; സര്‍വീസ് രാവിലെ ആറു മുതല്‍ പത്തുവരെ; കൊച്ചി മെട്രോ കാത്തു വച്ചിരിക്കുന്നത് വിസ്മയങ്ങള്‍ ഇവയാണ്
കൊച്ചി: കൊച്ചി മെട്രോ ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ കുറിക്കപ്പെടുന്നത് പുതുചരിതം. ജൂണ്‍ 19 തിങ്കള്‍ മുതലാണ് മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. മെട്രോയില്‍ കയറാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. രാവിലെ ആറുമുതല്‍ രാത്രി 10 മണിവരെയാണ് മെട്രോ സര്‍വ്വീസ് നടത്തുക.തിരക്കു കാരണം യാത്രക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ കൊച്ചി വണ്‍ കാര്‍ഡ് വിതരണം ചെയ്യില്ലെന്നും യാത്രക്കായി ക്യു ആര് ഉപയോഗിച്ച കാര്‍ഡ് ആണ് ആദ്യഘട്ടത്തില്‍ നല്‍കുകയെന്നും കെഎംആര്‍എല്‍ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വേദിയിരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മെട്രോമാന് ഇ ശ്രീധരനെ ഒഴിവാക്കിയത് വിവാദമായിരുന്നു. പ്രധാനമന്ത്രി, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരാണ് വേദിയിലുണ്ടാവുക. ഭിന്നശേഷിക്കാര്‍ക്കായി ഞായറാഴ്ച പ്രത്യേക സര്‍വ്വീസ് ഉണ്ടായിരിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ 4000ലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ആലുവ-പാലാരിവട്ടം മെട്രോ…
Read Moreപെണ്ണ് എട്ടുമാസം ഗര്‍ഭിണിയായപ്പോള്‍ ഭര്‍ത്താവ് മരിച്ചു; രണ്ടാമതൊരു വിവാഹം കഴിച്ചതിന്റെ രണ്ടാം മാസം പ്രസവിക്കുകയും ചെയ്തു; കുട്ടിയുടെ പിതൃത്വം രണ്ടാം ഭര്‍ത്താവ് ഏറ്റെടുത്തു; വൈക്കം എംഎല്‍എ സി. കെ ആശ പുലിവാലു പിടിച്ചതിങ്ങനെ…
തിരുവനന്തപുരം: വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്ത് തോളേല് ഇട്ട് അവസ്ഥയാണ് വൈക്കം എംഎല്‍എ സി. കെ ആശയുടേത്. കൊച്ചി മെട്രോയുടെ പിതൃത്വം അവകാശപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കവുമായി ബന്ധപ്പെട്ട് കണ്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് വൈക്കം എംഎല്‍എ സികെ ആശ പുലിവാലു പിടിച്ചത്. പ്രശ്നം സോഷ്യല്‍ മീഡിയയില്‍ വന്‍വിവാദമായതോടെ, തനിക്ക് അബദ്ധം പറ്റിയതാണെന്നും തന്നോടു ക്ഷമിക്കണമെന്നും പറഞ്ഞ് എംഎല്‍എ രംഗത്തെത്തുകയും പോസ്റ്റ്് പിന്‍വലിക്കുകയും ചെയ്തു. ഒരാള്‍…. ഒരു വിവാഹം കഴിച്ചു ……അയാളുടെ ഭാര്യ 8 മാസം ഗര്‍ഭിണിയായ്….. ഭാര്യ 8 മാസം ഗര്‍ഭിണിയായപ്പോള്‍ ആ ഭര്‍ത്താവ് മരിച്ചു….. ഭര്‍ത്താവ് മരിച്ച ഉടനെ തന്നെ ‘…. ഭാര്യ….. വേറൊരാളെ കല്യാണം കഴിച്ചു ….. രണ്ടാം… വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഭാര്യ പ്രസവിച്ചു (രണ്ട് മാസത്തിനുള്ളില്‍)….. രണ്ടാം ഭര്‍ത്താവ് …..കുട്ടി എന്റേതാണെന്ന് ശക്തമായ ഭാഷയില്‍ പറഞ്ഞു…. അയല്‍വാസികള്‍ക്ക് …..…
Read Moreമണിക്കൂറില്‍ 75 കിലോമീറ്റര്‍..! കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ മൂന്നാം ദിവസവും തുടരുന്നു; ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസിന്റെ മോക്ഡ്രില്‍
കൊച്ചി: വാണിജ്യ ഓട്ടത്തിനു മുന്നോടിയായുള്ള കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ മൂന്നാം ദിനവും തുടര്‍ന്നു. ഇന്നലെ ആറു ട്രെയിനുകള്‍ ഉപയോഗിച്ചുള്ള ട്രയല്‍ നടക്കുമെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്നും നാലു ട്രെയിനുകള്‍ ഉപയോഗിച്ചുള്ള ട്രയലാണു നടക്കുക. ആറു ട്രെയിനുകള്‍ ഉപയോഗിച്ചു വരും ദിവസങ്ങളില്‍ ട്രയല്‍ നടത്തും. അതേസമയം, മെട്രോ സര്‍വീസിനിടെ അഗ്നിബാധയുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാമെന്നതില് ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ ഉച്ചക്കുശേഷം വിവിധ സ്റ്റേഷനുകളില്‍ മോക്ഡ്രില്‍ നടത്തി. ബുധനാഴ്ച നടത്തിയതുപോലെ തന്നെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിലുള്ള 13 കിലോമീറ്റര്‍ പാതയില്‍ സമയക്രമം പാലിച്ചും കൃത്യമായ സമയപ്പട്ടിക തയാറാക്കിയുമാണ് ഇന്നലേയും ട്രെയിനുകള്‍ ഓടിയത്. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തി. 30 മുതല്‍ 40 വരെ കിലോമീറ്ററായിരുന്നു ശരാശരിവേഗം. രാവിലെ ആറിന്…
Read Moreഓടാൻ വരട്ടെ..! കൊച്ചി മെട്രോയുടെ സിഎംആർഎസ് പരിശോധന നീളും; പരിശോധനയ്ക്കു മുൻപായി കിട്ടേണ്ട മറ്റ് അനുമതികൾ ലഭിക്കാത്തതാണു കാരണം
കൊച്ചി: കൊച്ചി മെട്രോയുടെ വാണിജ്യ ഓട്ടത്തിന് അനുമതി നൽകുന്നതിനുള്ള കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ (സിഎംആർഎസ്) പരിശോധന നീളും. പരിശോധനയ്ക്കുള്ള അപേക്ഷ നേരത്തെ സമർപ്പിച്ചതാണെങ്കിലും ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും പരിശോധനയ്ക്കു സജ്ജമായിട്ടുണ്ടെന്നുള്ള അറിയിപ്പ് അവർക്ക് ഇതുവരെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ കൈമാറിയിട്ടില്ല. സിഎംആർഎസ് പരിശോധനയ്ക്കു മുൻപായി കിട്ടേണ്ട മറ്റ് അനുമതികൾ ലഭിക്കാത്തതാണു കാരണം. സിഎംആർഎസ് പരിശോധനയ്ക്കു മുൻപായി മൂന്ന് ഏജൻസികളുടെ അനുമതികൾ കൂടി ലഭിക്കാനുണ്ടെന്നു കെഎംആർഎൽ അധികൃതർ വ്യക്തമാക്കി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജനറൽ, ഫയർ ആൻഡ് സേഫ്റ്റി, സ്വതന്ത്ര വിലയിരുത്തൽ ഏജൻസി എന്നിവയുടെ അനുമതികളാണ് ലഭിക്കേണ്ടത്. ഈ അനുമതികൾ ലഭിച്ചതിനുശേഷം മാത്രമേ സിഎംആർഎസിന്റെ അന്തിമ പരിശോധനയ്ക്കെത്തണമെന്നുള്ള അറിയിപ്പ് കൈമാറുകയുള്ളൂവെന്നും കെഎംആർഎൽ അധികൃതർ ചൂണ്ടിക്കാട്ടി. ഈ അറിയിപ്പ് കൈമാറിയാൽ തന്നെ ഒരാഴ്ചയെങ്കിലും കഴിഞ്ഞശേഷം മാത്രമേ പരിശോധനയ്ക്കായി അവർ എത്തുകയുള്ളൂ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർ…
Read More