കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ആക്രമണം. രവിപുരത്തെ ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമിക്കപ്പെട്ടത്. പ്രതി പള്ളുരുത്തി സ്വദേശി ജോളി ജയിംസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റേയ്സ് എന്ന ട്രാവല്‍ ബ്യൂറോയിലാണ് സംഭവം. കഴുത്തില്‍ മാരകമായി മുറിവേറ്റ സൂര്യ സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന. ജോലിക്കായി ഒരു ലക്ഷം രൂപ ട്രാവല്സില് നല്‍കിയിരുന്നുവെന്നാണ് പ്രതി പറയുന്നത്. യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read MoreTag: KOCHI
എറണാകുളത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു ! 67 കുട്ടികള്‍ക്കും കൂടി രോഗ ലക്ഷണങ്ങള്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്…
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 67 കുട്ടികളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തി.സ്കൂളില്‍ നിന്നല്ല രോഗ ഉറവിട എന്നാണ് നിഗമനം. സ്കൂളിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വൈറസ് ബാധയുള്ള കുട്ടി സ്കൂളില്‍ വന്നതാണ് മറ്റു കുട്ടികള്‍ക്ക് പകരാന്‍ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. രോഗബാധ ഉള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read Moreപ്രണയപക അവസാനിക്കുന്നില്ല..! നടുറോഡിൽ വച്ച് യുവതിയെ മുൻ കാമുകൻ വെട്ടി പരിക്കേൽപ്പിച്ചു; സംഭവം കൊച്ചിയില്‍
കൊച്ചി: കലൂരിൽ നടുറോഡിൽ വച്ച് യുവതിയെ മുൻ കാമുകൻ വെട്ടി പരിക്കേൽപ്പിച്ചു. കൈയ്ക്ക് പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശി സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസാദ് റോഡിൽ രാവിലെ 11-നാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ യുവതിയുടെ മുൻ കാമുകനായ ഫാറൂഖ് ഇവരെ തടഞ്ഞ് നിർത്തി സംസാരിക്കാൻ ശ്രമിച്ചു. ഇതിന് വിസമ്മതിച്ച യുവതിയുടെ നേരെ ഇയാൾ കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും അക്രമത്തിന് ശേഷം രക്ഷപ്പെട്ട ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreവ്യാജ നമ്പര്‍ പ്ലേറ്റുമായി വിദ്യാര്‍ഥികളുമായി തിരുവനന്തപുരത്തു നിന്ന് ടൂര്‍ പുറപ്പെട്ട ബസ് കൊച്ചിയില്‍ പിടിയില്‍ ! വേണ്ട രേഖകള്‍ ഒന്നുമുണ്ടായിരുന്നില്ല…
വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് വിദ്യാര്‍ഥികളുമായി യാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേയ്ക്ക് വിദ്യാര്‍ഥികളുമായി വിനോദയാത്രക്ക് എത്തിയ സ്പാര്‍ടെന്‍സ് എന്ന ബസാണ് പിടിച്ചെടുത്തത്. നികുതി, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ഒരു രേഖയുമില്ലാതെയാണ് കെഎല്‍ 74 3303 നമ്പര്‍ ടൂറിസ്റ്റ് ബസ് സര്‍വീസ് നടത്തിയത്. എല്ലാ രേഖകളുമുള്ള മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറിലായിരുന്നു ഈ ബസിന്റെ സര്‍വീസ്. യഥാര്‍ത്ഥ നമ്പര്‍ എഴുതിയത് മറച്ച് രേഖകളുള്ള ബസിന്റെ കെ എല്‍ 74 3915 എന്ന നമ്പറിലാണ് ബസ് ഓടിയത്. തിരുവന്തപുരത്തെ സ്കൂളില്‍ നിന്നുള്ള 45 വിദ്യാര്‍ഥികളുമായി കൊച്ചിയിലേക്ക് വിനോദയാത്രക്കെത്തിയ ബസ് രഹസ്യ വിവരത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 28 ലക്ഷം രൂപയുടെ വായ്പ അടക്കം 31.5 ലക്ഷം രൂപക്ക് ബസ് വാങ്ങിയതാണെന്നാണ് ഉടമ പറയുന്നത്. വ്യാജ നമ്പറിലുള്ള…
Read Moreകൊച്ചിയിലെ ലഹരിമാഫിയ സംഘത്തിന്റെ പിന്നില്‍ കളിക്കുന്നത് ലങ്കയിലെ തമിഴ്പുലികള്‍ ? സുസ്മിത ടീച്ചര്‍ ആള് ചെറിയ പുള്ളിയല്ല…
കൊച്ചിയിലെ ലഹരിമാഫിയയുടെ പിന്നിലുള്ള ശക്തികേന്ദ്രം തമിഴ്പുലികളാണോയെന്ന സംശയം ഉയരുന്നു.കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ ലഹരി വസ്തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജരായ രണ്ടുപേരായിരുന്നു. ഇതാണ് അന്വേഷണത്തിന്റെ മുന തമിഴ്പുലികളിലേക്ക് എത്തിക്കുന്നത്. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഇടപാടുകാരുണ്ട്. ചെന്നൈയില്‍ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയിലാണു ഇവര്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാര്‍ തമിഴ്നാട്ടുകാരാണെന്നും എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ താമസസ്ഥലം അടഞ്ഞു കിടക്കുകയാണിപ്പോള്‍. 40-45 വയസിനിടയില്‍ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനു ചെന്നൈ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായം തേടിയിരിക്കുകയാണ്. ഇവര്‍ക്ക് തമിഴ് പുലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളത്തിലൂടെയും തുറമുഖത്തിലൂടെയുമാണ് എം.ഡി.എം.എ. പോലുള്ള ലഹരിമരുന്നുകള്‍ എത്തിക്കുന്നത്. ചെന്നൈയില്‍ നിന്നു മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ് ഓയില്‍ കടത്തുന്നുണ്ട്. ഇതിനെല്ലാം പിന്നില്‍ പുലികളുടെ ഇടപെടലാണെന്നാണ്…
Read Moreലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീന ആള് ജഗജില്ലി ! പീഡകര്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തത് ഇവര്‍;ആഡംബര ജീവിതത്തിനായി എന്തും ചെയ്യും…
ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നല്കി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അജ്മല്‍ (27) ആണു പിടിയിലായത്. നേരത്തേ, എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസിനു ലഭിച്ച പരാതിയില്‍ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാര്‍ പിടിയിലായിരുന്നു. പ്രതികളായ ഷമീര്‍, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. ക്രിസ്റ്റീന വന്‍ബന്ധങ്ങളുള്ള വ്യക്തിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ ബന്ധങ്ങളാണ് ഇവര്‍ സ്ഥലത്തു നിന്നു രക്ഷപ്പെടാനുള്ള കാരണവും എന്നാണ് വിവരം. ആഡംബര കാറിലും മറ്റു കറങ്ങി നടക്കുന്ന ശീലക്കാരിയാണ് ഇവര്‍. പീഡന വിവരം പൊലീസ് അറിയുമ്പോള്‍ ഇവര്‍ ലോഡ്ജിലുണ്ടായിരുന്നു. എന്നാല്‍ അന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തില്ല. ഇന്‍ഫോ പാര്‍ക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജില്‍ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബര്‍ 29…
Read Moreകൊച്ചിയിലെ രാത്രികള്‍ സുരഭിലമാക്കി ലൈംഗികതയും ലഹരിപ്പാര്‍ട്ടികളും; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
മിസ് കേരള വിജയികളായ അന്‍സി കബീറും അഞ്ജന ഷാജനും ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടയ്ക്ക് പുറത്തു വരുന്നത് കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളുടെ വിവരമാണ്. കൊച്ചിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും, ഫ്ളാറ്റുകളിലും വന്‍മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നതായാണ് വിവരം. ലഹരിയില്‍ ഉന്മത്തരായ പെണ്‍കുട്ടികളടക്കമുള്ളവരുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ലോഡ്ജുകളില്‍ നിന്നും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നക്ഷത്ര ഹോട്ടലുകളിലേക്കും ഫ്ളാറ്റുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പറിച്ചു നട്ടിരിക്കുകയാണിപ്പോള്‍. ഇവയുടെ ഉള്ളില്‍ എന്ത് നടക്കുന്നു എന്ന് പോലും പുറം ലോകത്തിനറിയില്ല. മുമ്പ് ഐടി പ്രൊഫഷണലായി ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് ഇപ്പോള്‍ ഡിജെ പാര്‍ട്ടികളുടെ മുഖ്യ സംഘാടകയായി പ്രവര്‍ത്തിക്കുന്നത്. ലഹരിപാര്‍ട്ടികളിലേക്ക് ആളുകളെ എത്തിക്കുന്നതും ഇവരാണ്. മുമ്പ് കൊച്ചിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുള്ള ഇവരെ സ്വഭാവദൂക്ഷ്യത്തെത്തുടര്‍ന്ന് അവിടെ നിന്നും പുറത്താക്കുകയായിരുന്നു. ഇവരും മറ്റൊരു കൊച്ചി സ്വദേശിയും ചേര്‍ന്നാണ് സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കുന്നത്.…
Read Moreലഹരി പൂക്കുന്ന നിശാപാര്‍ട്ടികള്‍ ! കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഡോക്ടര്‍മാര്‍വരെ; നിരവധി വനിതകളും ലഹരി നുണയാനെത്തി…
കൊച്ചിയിലെ ആഢംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടിയ്ക്കിടെ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് പുറത്തു വരുന്നത് നിര്‍ണായക വിവരങ്ങള്‍. പിടിക്കപ്പെട്ടവരിലേറെയും അകത്തളങ്ങളില്‍ നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്തവരാണ്. ഹോട്ടലുകളുടെ പുറത്തുള്ള പുല്ത്തകിടികളില് നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്ത ഒട്ടുമിക്കവരും റെയ്ഡിന്റെ വിവരം അറിഞ്ഞയുടന്‍ ഓടി രക്ഷപ്പെട്ടു. ഹാളുകളില്‍ നടത്തിയ പാര്‍ട്ടിയില്‍ ലഹരിനുണഞ്ഞ് ബോധമില്ലാത്ത അവസ്ഥയിലായവര്‍ക്ക് നേരെ നില്ക്കാന് പോലും സാധിക്കുന്നുണ്ടായിരുന്നില്ല. മയക്കുമരുന്ന് ലോബിയുടെ ആസ്ഥാനമായി കൊച്ചിയെ മാറ്റാന്‍ വ്യാപകമായി മയക്കുമരുന്ന് ഒഴുകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളില്‍ ഒരേ സമയം റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ കൈവശം മയക്കുമരുന്നുണ്ടോ എന്നായിരുന്നു റെയ്ഡിനെത്തിയ സംഘം ആദ്യം പരിശോധിച്ചത്. പരിശോധന നടത്തിയ ശേഷം ഓരോരുത്തരെയായി വിട്ടയക്കുകയായിരുന്നു. എറണാകുളം ജില്ലക്കാരായ യുവാക്കള്‍ നടത്തിയ നിശാപാര്‍ട്ടിയില്‍ ഡോക്ടര്‍മാര്‍ അടക്കുള്ള പ്രഫഷനലുകള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ പങ്കെടുത്തതായാണ് വിവരം. എറണാകുളം ചക്കരംപറമ്പിലുള്ള ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയില്‍ നൂറിലേറെ യുവതി-യുവാക്കളാണ് പങ്കെടുത്തത്.…
Read Moreമുര്‍ഷിദ് ഹുസൈന് കൊച്ചിയിലെത്തിയത് കെട്ടിടം നിര്‍മാണ തൊഴിലാളിയായി ! പണിയ്ക്കു പോകാതെ പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സ്ഫോടന പദ്ധതി ആസൂത്രണം ചെയ്തു ; പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗുരുതരം…
കേരളത്തില്‍ പിടിയിലായ അല്‍ ഖ്വയ്ദ ഭീകരരെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. ഭീകരരുടെ തലവന്‍ കളമശ്ശേരി പാതാളത്ത് നിന്നും പിടിയിലായ മുര്‍ഷിദ് ഹസനെന്ന് റിപ്പോര്‍ട്ട് രണ്ടരമാസം മുമ്പ് കളമശ്ശേരി പാതാളത്ത് എത്തിയ ഇയാളെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കൊച്ചിയില്‍ നിര്‍മ്മാണ തൊഴിലാളിയെന്ന വ്യാജേനെ എത്തിയ ഇയാള്‍ പണിക്കോ വേലയ്ക്കോ പകല്‍ പോയിരുന്നില്ലെന്നുമാണ് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ പറയുന്നത്. രണ്ടര മാസം മുമ്പ് ലോക്ക്ഡൗണ്‍ കാലത്താണ് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ എത്തിയത്. ലോക്ഡൗണില്‍ ഗതിയില്ലാതെ വന്നപ്പോള്‍ ഇവിടെ അഭയം തേടുകയായിരുന്നു എന്നാണ് വിവരം. അതേസമയം ഇയാള്‍ ഇതിന് മുമ്പ് എവിടെയായിരുന്നു എന്നോ എവിടെ നിന്നുമാണ് കേരളത്തില്‍ എത്തിയതെന്നോ കൃത്യമായ വിവരമില്ല. നിര്‍മ്മാണ തൊഴിലാളി എന്ന വ്യാജേനെയാണ് കഴിഞ്ഞിരുന്നതെങ്കിലും പകല്‍ സമയത്ത് ഇയാള്‍ ജോലിക്ക് പോയിരുന്നില്ലെന്നും കൂടുതല്‍ സമയവും മുറിക്കുള്ളില്‍ അടച്ചിരുന്ന് മൊബൈലിലും ലാപ്ടോപ്പിലും…
Read Moreപണക്കാരായ വ്യാപാരികളെ നസ്നി ഫോണില്‍ വിളിച്ച് വശീകരിക്കും; പിന്നീട് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയിലും; കൊച്ചിയിലെ ഹണിട്രാപ് സംഘത്തില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
വമ്പന്‍ വ്യാപാരികളെ ഹണിട്രാപ്പിലാക്കി പണം തട്ടുന്ന നാലംഗ സംഘം കൊച്ചിയില്‍ പിടിയില്‍. എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തില്‍ വീട്ടില്‍ അജിത് (21), തോപ്പുംപടി വീലുമ്മേല്‍ ഭാഗത്ത് തീത്തപ്പറമ്പില്‍ വീട്ടില്‍ നിഷാദ് (21), ഫോര്‍ട്ട്കൊച്ചി സ്വദേശിനി നസ്നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേല്‍ വീട്ടില്‍ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയില്‍ ഇവരെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെ നസ്നി ഫോണ്‍ വിളിച്ച് വശീകരിക്കും. പിന്നീട് ഇവരെ വിളിച്ചു വരുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുന്നതുമാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. വ്യാപാരിയെ കറക്കിയെടുത്ത യുവതി പിന്നീട് വ്യാപാരിയോട് തൃക്കാക്കര മുണ്ടംപാലത്തെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം വ്യാപാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി…
Read More