ആപ്പെന്നല്ല ഒരു ‘കോപ്പും’ വേണ്ട ! ഗുണനിലവാരമില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി ഇന്ത്യ; പരിശോധന കൊച്ചിയിലും…

ചൈനീസ് മൊബൈല്‍ ആപ്പുകളുടെ നിരോധനത്തിനു പിന്നാലെ ചൈനയ്‌ക്കെതിരേ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യ. ഗുണമേന്മയില്ലാത്ത സാധനങ്ങള്‍ വിലക്കുറവിന്റെ പേരില്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുകയാണ് ചൈന ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ ഈ പരിപാടി നിര്‍ത്താനാണ് വാണിജ്യമന്ത്രാലയും പദ്ധതിയിടുന്നത്. ചൈനയില്‍നിന്ന് ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടം, സ്റ്റീല്‍ ബാര്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, ഹെവി യന്ത്രഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍, ഗ്ലാസ് തുടങ്ങി 371 ഉല്‍പന്നങ്ങള്‍ക്ക് അടുത്ത മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ഐസ്) ഗുണനിലവാരം ഉറപ്പാക്കേണ്ടിവരും. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുന്നതിനു തടയിടുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം തന്നെ വാണിജ്യമന്ത്രാലയം ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കു ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ…

Read More

കൊച്ചിയില്‍ നിന്ന് ദുബായ്ക്കുള്ള വിമാനത്തില്‍ കയറിയ ബ്രിട്ടീഷുകാരന് കോവിഡ്; ഇയാള്‍ എത്തിയത് മൂന്നാറില്‍ നിന്നും;വിമാനത്തിലുണ്ടായിരുന്ന 270 ആളുകളെ ആശുപത്രിയിലേക്ക് മാറ്റും

കൊച്ചി: ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ നെടുന്പാശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇയാളും 19 പേരടങ്ങുന്ന സംഘത്തെയും നെടുന്പാശേരിയില്‍ പോലീസ് പിടികൂടി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ വിദേശത്തേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരന്‍ ശ്രമിച്ചത്. വിമാനത്തിനുള്ളില്‍നിന്നും പോലീസ് ഇയാളടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. അണുവിമുക്തമാക്കുന്നതിനായി നെടുന്പാശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ 19 പേരടങ്ങുന്ന സംഘത്തെ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Read More

അതിവേഗ ഇന്റര്‍നെറ്റുമായി രാജ്യത്തെ ഞെട്ടിക്കാന്‍ ബിഎസ്എന്‍എല്‍ !ഭാരത് ഫൈബര്‍ പദ്ധതി രാജ്യത്ത് ആദ്യം ആരംഭിക്കുക കൊച്ചിയില്‍…

അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയായ ഭാരത് എയര്‍ പദ്ധതിയുമായി ബിഎസ്എന്‍എല്‍. റേഡിയോ തരംഗങ്ങള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് പദ്ധതി രാജ്യത്താദ്യമായി എത്തുക കൊച്ചിയിലാണ്. ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷന്‍ വഴി ടെലിവിഷന്‍ ചാനലുകളും ഇനി മുതല്‍ കൊച്ചിയില്‍ ലഭ്യമാകും. ബിഎസ്എന്‍എല്‍ ഡാറ്റക്കായി ഇനി പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് എല്ലായിടത്തേക്കും ഭൂഗര്‍ഭ കേബിളുകള്‍ എത്തിക്കേണ്ട. കെട്ടിടത്തില്‍ ആവശ്യമായ കേബിളുകള്‍ ഒരുക്കുക. റേഡിയോ തരംഗങ്ങളിലൂടെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാകും. ഫ്‌ളാറ്റുകളിലും ഓഫീസ് സമുച്ചയങ്ങളിലും ഈ രീതിയില്‍ ഒരൊറ്റ ഫൈബര്‍ കണക്ഷനിലൂടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാം. സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ ട്രിപ്പിള്‍ പ്ലേ സര്‍വീസും തുടങ്ങുകയാണ്. വോയ്‌സിനും ഡാറ്റക്കും പുറമെ കേബിള്‍ ടിവി കൂടി ലഭ്യമാക്കുന്നതാണ് ബിഎസ്എന്‍എല്‍ ട്രിപ്പിള്‍ പ്ലേ സര്‍വീസ്. ഇന്റര്‍നെറ്റ് പ്രോട്ടോ കോള്‍ ടെലിവിഷന്‍ അഥവാ ഐപിടിവി സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിക്കുന്നതും കൊച്ചിയിലാണ്. സ്മാര്‍ട്ട് ടിവിയിലും സാധാരണ ടിവികളിലും സേവനം ലഭ്യമാകും..…

Read More

ഒടുവില്‍ സുപ്രിം കോടതി വിധി നടപ്പായി ! ജെയിന്‍ കോറല്‍ കോവിനു പിന്നാലെ ഗോള്‍ഡന്‍ കായലോരവും മണ്ണോടു ചേര്‍ന്നു; പദ്ധതി പൂര്‍ണവിജയമെന്ന് എഡിഫസ് കമ്പനി

ജെയിന്‍ കോറല്‍ കോവിനു പിന്നാലെ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും മണ്ണോടു ചേര്‍ന്നതോടെ സുപ്രിംകോടതി വിധി പൂര്‍ണമായി നടപ്പായി. 2.30-ന് മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ സ്‌ഫോടനം നടന്നു. ഇതോടെ സുപ്രീംകോടതി വിധിച്ച പ്രകാരം എല്ലാ കെട്ടിട സമുച്ചയങ്ങളും പൊളിക്കുന്ന പ്രക്രിയയും അവസാനിച്ചു. 26 മിനിറ്റ് വൈകി 1.56-നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതാണു സൈറണ്‍ മുഴങ്ങുന്നതു വൈകാന്‍ കാരണമായത്. 10.59-ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെയാണു ജെയിന്‍ കോറല്‍ കോവില്‍ സ്‌ഫോടനം നടന്നത്. 128 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. 17 നിലകളുള്ള കെട്ടിടം ഒമ്പത് സെക്കന്‍ഡില്‍ തകര്‍ന്നുവീണു. ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപമാണ് കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സ്ഥിതി ചെയ്തിരുന്നത്. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്തായിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ളാറ്റ് സമുച്ചയമായിരുന്നു…

Read More

ഡേറ്റിംഗ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട സുന്ദരിയെ നേരിട്ടു കണ്ടപ്പോള്‍ ഇഷ്ടമായില്ല ! മറ്റൊരാളെ സംഘടിപ്പിച്ചു തരാമെന്ന് യുവതി;കൊച്ചിയിലെ ഹോട്ടലിലെത്തിയ യുവാവിനെ കാത്തിരുന്നത്…

കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് പെണ്‍വാണിഭം വ്യാപകമാവുന്നതായി വിവരം. കഴിഞ്ഞ ദിവസം കൊച്ചി നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട റോയല്‍പാര്‍ക്ക് ഹോട്ടലിനു മുമ്പില്‍വെച്ച് യുവാവിന് മര്‍ദ്ദനമേറ്റതോടെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. യുവാവിനെ മര്‍ദ്ദിച്ച മൂന്നുപേര്‍ പോലീസ് പിടിയിലായി. യുവാവ് അംഗമായ ഡേറ്റിംഗ് ഗ്രൂപ്പിലെ വീട്ടമ്മയായിരുന്നു സംഘത്തെ അയച്ചത്. വീട്ടമ്മയായ യുവതിയുമായുള്ള ചാറ്റിംഗ് യുവാവ് പരസ്യപ്പെടുത്തി എന്ന സംശയം വന്നപ്പോഴാണ് നടുറോഡില്‍ ഇട്ട് യുവാവിനെ പെരുമാറാന്‍ തനിക്ക് ഒപ്പമുള്ള യുവാക്കളെ വീട്ടമ്മ അയച്ചത്. വീട്ടമ്മയുടെ നിര്‍ദ്ദേശമാണ് ഗുണ്ടാ സംഘങ്ങള്‍ അതേപടി നടപ്പിലാക്കിയത്. പെണ്‍വാണിഭ സംഘങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമൊന്നും കൊച്ചിയില്‍ പക്ഷെ ഡേറ്റിംഗ് ഗ്രൂപ്പ് പെണ്‍വാണിഭം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ യുവാവിന്റെ പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്. ഡേറ്റിംഗ് ഗ്രൂപ്പില്‍പ്പെട്ട യുവതികള്‍ക്ക് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ ശക്തമായ ഒരു സെക്സ് റാക്കറ്റ് തന്നെ ഇതിനു…

Read More

‘അറബിക്കടലിന്റെ റാണി’യെ അറബിക്കടല്‍ വിഴുങ്ങുമോ ? 2050 എത്തുമ്പോള്‍ കൊച്ചിയും ലക്ഷദ്വീപുമെല്ലാം മരിക്കും; ആഗോളതാപനം ലോകത്തിന്റെ തന്നെ ഗതി മാറ്റാന്‍ പോകുന്നത് ഇങ്ങനെ…

രാജ്യത്തിന്റെ തീരമേഖലകളില്‍ വീശുന്ന ചുഴലിക്കാറ്റുകള്‍ ആഗോളതാപനത്തിന്റെ ഫലമോ ? എന്ന ചോദ്യമാണുയരുന്നത്. ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) ഗവേഷകന്‍ ഡോ.സുധീര്‍ ജോസഫ് നല്‍കുന്നത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 10 വര്‍ഷത്തിനിടെ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പ്രഹരശേഷി ആറിരട്ടിയിലേറെ വര്‍ധിച്ചതിന് പിന്നിലെ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ 2050ഓടെ കൊച്ചിയെ അറബിക്കടല്‍ വിഴുങ്ങുമെന്ന സൂചനയാണ് പുറത്തു വരുന്നത്. എന്നാല്‍ കൊച്ചി മുങ്ങുന്നതിനു മുമ്പു തന്നെ ലക്ഷദ്വീപ് മുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ, കൊല്‍ക്കത്ത, ചൈനയിലെ ഷാങ്ഹായി, ഈജിപ്തിലെ അലക്സാന്‍ഡ്രിയ, ദക്ഷിണ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. ചൂടു കൂടുന്നതിന്റെ ഫലമായി കാറ്റിന്റെ ശേഷി വര്‍ധിക്കുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്. അറ്റ്ലാന്റിക് മേഖലയിലും മറ്റും ഉണ്ടാകുന്ന തരം അതിശക്തമായ ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഭാവിയില്‍ ഉണ്ടാകാനും സാധ്യത കൂടിയെന്ന് സുധീര്‍ ജോസഫ്…

Read More

ഇപ്പഴല്ലേ സംഗതികളുടെ കിടപ്പ് മനസ്സിലായത് ! മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് പണിത നിര്‍മാണ കമ്പനി സര്‍ക്കാരിന് വേണ്ടി പണിയുന്നത് 296 ഫ്‌ളാറ്റുകള്‍; കരാര്‍ നല്‍കിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരന്‍ ആയിരിക്കവേ…

നിയമം ലംഘിച്ച് മരടില്‍ ഫ്‌ളാറ്റ് സമുച്ചയം കെട്ടിപ്പടുത്ത ശേഷം ഫ്‌ളാറ്റ് വാങ്ങിയവരെ നോക്കി കൊഞ്ഞനം കുത്തുന്ന നിര്‍മാതാക്കള്‍ക്കെതിരേ ഒരു ചെറു വിരലനക്കാന്‍ കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്നേവരെ തയ്യാറായിട്ടില്ല. ഫ്‌ളാറ്റ് നിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനു പിന്നിലുള്ളതെന്ന് ഏവര്‍ക്കും അറിയാമെങ്കിലും ഏതു വിധേന എന്നായിരുന്നു സംശയം. ഒരു വശത്ത് കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫ്‌ളാറ്റ് പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിക്കുമ്പോള്‍ ഭരണ കക്ഷിയായ സിപിഎം ആകട്ടെ സമരക്കാര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തുകയും ചെയ്തു. ഈ ഇരട്ടത്താപ്പ് എന്തിനെന്നറിയാതെ ജനം അന്തംവിടുമ്പോഴാണ് എല്ലാം പകല്‍ പോലെ വ്യക്തമാക്കുന്ന പുതിയ വിവരം പുറത്തു വന്നിരിക്കുന്നത്. മരടില്‍ ഫ്‌ളാറ്റ് നിര്‍മിച്ച നിര്‍മാണകമ്പനികളിലൊന്നാണ് സര്‍ക്കാരിന്റെ ഭവന പദ്ധതിയ്ക്കു വേണ്ടിയും ഫ്‌ളാറ്റ് നിര്‍മിക്കുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതാണ് നിയമലംഘനത്തിനെതിരെ പ്രതികരിക്കാതെ നഷ്ടപരിഹാരം…

Read More

കൊച്ചിയെ ഭീതിയിലാഴ്ത്തി ആഫ്രിക്കന്‍ ഒച്ചുകള്‍ ! ഭക്ഷണം പോലും പാകം ചെയ്യാന്‍ കഴിയാത്ത അവസ്ഥ; എന്തു ചെയ്യണമെന്ന് ഒരെത്തുംപിടിയുമില്ലാതെ നാട്ടുകാര്‍…

അഫ്രിക്കന്‍ ഒച്ചുകളുടെ തേര്‍വാഴ്ച കൊച്ചിയെ ഭീതിയിലാഴ്ത്തുന്നു.കൊച്ചിയിലെ കാക്കനാട്, കളമശേരി, ഏലൂര്‍, പശ്ചിമ കൊച്ചി മേഖലകളിലാണ് വീടിനകത്തു നുഴഞ്ഞു കയറി അഫ്രിക്കന്‍ ഒച്ചുകള്‍ വന്‍ നാശം വിതയ്ക്കുന്നത്. അടുക്കളയില്‍ പാത്രങ്ങളില്‍ ഉള്‍പ്പെടെ കയറുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണു നാട്ടുകാര്‍. കൈപ്പത്തിയോളം വലുപ്പമുണ്ട് ഇവയില്‍ മിക്കതിനും. ഇവ പറ്റിപ്പിടിച്ചു കയറുമെന്നതിനാല്‍ വീടിന്റെ ജനാലകള്‍ പോലും തുറന്നിടാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവയുടെ ശരീര സ്രവം ശുദ്ധജലത്തില്‍ കലര്‍ന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ജനം ഭീതിയിലാണ്. കിണറിന്റെ പരിസരത്തും ഇവ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ജല ശുചിത്വം ഉറപ്പാക്കാനും മാര്‍ഗമില്ല. നശിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികളില്ല എന്നതാണ് ഇവയുടെ വ്യാപനത്തിന് ഇടയാക്കുന്നത്. വ്യവസായ മേഖലയായ ഏലൂര്‍, കളമശേരി നഗരസഭകളില്‍ അഞ്ചു വര്‍ഷമായി ഇവയുടെ സാന്നിധ്യമുണ്ടെങ്കിലും മഴക്കാലത്ത് ഇവ പെരുകുന്നതോടെ ശല്യം രൂക്ഷമാവും. പുത്തലത്ത് വാര്‍ഡിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വാഴ,…

Read More

ഇതു താന്‍ടാ കേരളാ പോലീസ് ! തന്റെ നിരപരാധിത്വം നിയമപോരാട്ടത്തിലൂടെ തെളിയിച്ച വീട്ടമ്മെയെ കൈവിട്ട് പോലീസ്; നഗ്നചിത്രത്തിനു പിന്നിലാരെന്നു കണ്ടെത്താന്‍ മിനക്കെടാതെ കുറ്റപത്രം നല്‍കി നടപടി അവസാനിപ്പിച്ച് പോലീസ്

കൊച്ചി: ഭര്‍ത്താവിന്റെ ഓഫീസില്‍ പ്രചരിക്കപ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് നിയമപോരാട്ടത്തിലൂടെ തെളിയിച്ച കൊച്ചിയിലെ വീട്ടമ്മ ശോഭ സാജു കേരളത്തിലെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ തുടരന്വേഷണത്തില്‍ ശോഭയെ പോലീസ് കൈയ്യൊഴിഞ്ഞു. ശോഭയുടേതെന്ന പേരില്‍ പ്രചരിച്ച നഗ്നദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഡി.ജി.പി. നിര്‍ദേശിച്ചെങ്കിലും കാര്യമായ അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കി നടപടി അവസാനിപ്പിച്ചിരിക്കുന്നു. ഒരു മാസം മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടെയാണു കൊച്ചി സിറ്റി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നഗ്നദൃശ്യം പ്രചരിപ്പിച്ചതു ശോഭതന്നെയാണെന്ന ഭര്‍ത്താവിന്റെ ആരോപണത്തെത്തുടര്‍ന്നാണ് അവര്‍ നിയമപോരാട്ടത്തിനിറങ്ങിയത്. രണ്ടര വര്‍ഷത്തോളം നിയമപോരാട്ടം നടത്തി. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് ഡി.ജി.പിയുടെ ഇടപെടലിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ദൃശ്യങ്ങളിലുള്ളതു ശോഭയല്ലെന്നു തെളിഞ്ഞത്. എറണാകുളം മുന്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജിക്കായിരുന്നു അന്വേഷണച്ചുമതല. ശോഭയുടെ…

Read More

ചികിത്സാ സഹായം തേടി കൊച്ചിയിലെ വീട്ടിലെത്തിയ അമ്മയും മകളും ഒന്നാന്തരം തട്ടിപ്പുകാര്‍ ! വീട്ടില്‍ നിന്നു പൊക്കിയത് ഒന്നര പവന്റെ മാല; സംഭവം ഇങ്ങനെ…

ചികിത്സാ സഹായം ആവശ്യപ്പെട്ട് കൊച്ചി എളമക്കരയിലുള്ള വീട്ടിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന അമ്മയും മകളും അറസ്റ്റിലായി. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ ജിജി, മകള്‍ വിസ്മയ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച മാല ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ വച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എളമക്കര താന്നിക്കല്‍ സ്വദേശി ഷണ്‍മുഖന്റെ ഭാര്യ രാജമ്മാളിന്റെ ഒന്നര പവന്‍ തൂക്കംവരുന്ന മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് സ്ത്രീകള്‍ വീട്ടിലെത്തിയിരുന്നു. ആ സമയം എണ്‍പത്തിമൂന്നുകാരിയായ രാജമ്മാള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വസ്ത്രം ആവശ്യപ്പെട്ടു. അതിനിടെ ജനലില്‍ കൂടി കൈയിട്ട് കഴുത്തിലെ മാല തട്ടിയെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Read More