കൊച്ചി: മുനമ്പത്തു നിന്ന് ഓസ്‌ട്രേലിയയ്ക്ക് മത്സ്യബന്ധന ബോട്ടില്‍ പോയവര്‍ പണം ചിലവഴിച്ചിരുന്നത് ഒരു പിശുക്കുമില്ലാതെയെന്ന് വിവരം. ഇവര്‍ ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്ന ബാഗില്‍ നിന്നും 11810 രൂപയാണ് കിട്ടിയത്. ഇതില്‍ 5,500 നിരോധിക്കപ്പെട്ട 500 നോട്ടുകളുടേതാണ്. പെട്ടിക്കടകളില്‍പോലും 500 ന്റെ നോട്ടുകളാണ് സംഘത്തിലുളളവര്‍ നല്‍കിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിന്ന് രണ്ട് ട്രാവലറിലും മൂന്നുകാറിലുമായാണ് സംഘം ചെറായിയിലേക്ക് തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ചെറായിയില്‍ ആറു റിസോര്‍ട്ടുകളിലായി തങ്ങിയ സംഘം പുലര്‍ച്ചെ അഞ്ചിന് റിസോര്‍ട്ടില്‍ നിന്ന് യാത്ര തിരിച്ചു. മുനമ്പത്തെത്തി ഇവര്‍ കൂട്ടമായി ഹാര്‍ബറിലേക്കു നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ബോട്ടില്‍ കയറുംമുമ്പ് സിം കാര്‍ഡുകളും മൊെബെല്‍ ഫോണും ഉപേക്ഷിക്കാന്‍ സംഘാഗങ്ങളോടു നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫോണ്‍ സിഗ്‌നലുകള്‍ വഴി കണ്ടെത്തുകയും പ്രായോഗികമാകില്ല. ബോട്ടിന്റെ മുഖ്യ ഉടമസ്ഥനായ തമിഴ്‌നാട് തക്കല സ്വദേശി ശ്രീകാന്തനും കുടുംബവും ഒളിവിലാണ്. മനുഷ്യക്കടത്ത് നടന്നതായി…
Read MoreTag: KOCHI
വിസയില്ലാതെ ബോട്ടില്‍ ഓസ്‌ട്രേലിയയ്ക്ക് കടക്കുന്നവര്‍ക്ക് കൊച്ചി ഇടത്താവളമാക്കുന്നു;കഴിഞ്ഞ ദിവസം ബോട്ടില്‍ കടന്ന 40 പേര്‍ക്കായി തിരച്ചില്‍ തുടരന്നു; 27 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തുന്ന മനുഷ്യക്കടത്ത് ഇങ്ങനെ…
മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റവും അതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കവുമെല്ലാം അമേരിക്കയെ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയും നേരിടുന്നത്. ഇതിനു വഴിമരുന്നാകുന്നതോ നമ്മുടെ സ്വന്തം കൊച്ചിയും. ശ്രീലങ്കയും സിംഗപ്പൂരും വഴി ഓസ്‌ട്രേലിയയിലേക്ക് ആളുകളെ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ പുതിയ താവളമായിരിക്കുകയാണ് കൊച്ചി. കൊച്ചി മുനമ്പം ഹാര്‍ബര്‍ വഴി മത്സ്യബന്ധ ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കം നാല്‍പ്പതോളം പേര്‍ ഓസ്ട്രേലിയക്ക് കടന്നതായുള്ള വിവരം അടുത്ത ദിവസങ്ങളിയാണ് പുറത്തുവന്നത്. രാജ്യാന്തര സീമകള്‍ ലംഘിച്ച് മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പോയിരിക്കാമെന്നാണ് നിഗമനം. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് തുടങ്ങി. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ്…
Read Moreഒരു നഗ്നചിത്രത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി ! പിന്നീടുള്ള രണ്ടര വര്‍ഷക്കാലം മുഖം പോലും മറയ്ക്കാതെയുള്ള നിയമപോരാട്ടം; കൊച്ചിയിലെ വീട്ടമ്മ ഒടുവില്‍ വിജയം കൈവരിച്ചത് ഇങ്ങനെ…
അന്തിമ വിജയം സത്യത്തിന് തന്നെയായിരിക്കുമെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും അസത്യം സത്യത്തെ ചവിട്ടിത്താഴ്ത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ആത്മാഭിമാനം രക്ഷിക്കാനുള്ള പോരാട്ടത്തില്‍ വിജയം കൊച്ചിയിലെ ആ വീട്ടമ്മയുടെ ഒപ്പം നിന്നു. വീണ്ടും ഒരിക്കല്‍ കൂടി സത്യം ജയിച്ചു. തന്റെ നഗ്‌നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. ഒടുവില്‍ ഫോറന്‍സിക് പരിശോധനയിലൂടെ അത് തെറ്റാണെന്ന് വീട്ടമ്മ തെളിയിച്ചു. രണ്ടരവര്‍ഷത്തിലധികമാണ് നിയമപോരാട്ടം നീണ്ടു നിന്നത്. തൊടുപുഴ സ്വദേശിനി ശോഭ സജുവിനായിരുന്നു ദുരനുഭവം ഉണ്ടായത്. സ്വന്തം നഗ്നദൃശ്യങ്ങള്‍ ശോഭ തന്നെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു. സംഭവത്തിന് ശേഷം മുഖം പോലും മറയ്ക്കാതെയായിരുന്നു ശോഭ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആ ധൈര്യമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. വാട്സാപ്പ് വഴി പ്രചരിച്ച നഗ്നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് സ്ഥിരീകരിച്ചു. സൈബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ്…
Read Moreകൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തുവന്നത് 43 വര്‍ഷം മുമ്പത്തെ പീഡനക്കേസ് ! കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; കൊച്ചിയില്‍ നടന്ന സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ ഇങ്ങനെ…
കൊച്ചി: പത്തു വര്‍ഷം മുമ്പു നടന്ന കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തു വന്നത് 43 വര്‍ഷം മുമ്പ് നടന്ന പീഡനകഥ.കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ, കേസിലെ പ്രതി തൊഴില്‍ സ്ഥലത്തുവച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന വെളിപ്പെടുത്തലാണു കുറ്റപത്രത്തിലെ മൊഴിയിലുള്ളത്. പീഡനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ യുവതി പ്രസവിച്ച മകനെ വര്‍ഷങ്ങള്‍ക്കു ശേഷം അതേ തൊഴിലുടമ കൊലപ്പെടുത്തിയതു സംബന്ധിച്ചാണു കേസ്. കൊല്ലപ്പെട്ട യുവാവിന്റെ ഡിഎന്‍എ സാംപിള്‍ പൊലീസ് നേരത്തെ ശേഖരിച്ചിട്ടുള്ളതിനാല്‍ കേസിന്റെ തുടരന്വേഷണത്തിനായി കൊലക്കേസിന്റെ വിചാരണ നടപടി കോടതി നിര്‍ത്തിവച്ചു. പിതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിയെ പലതവണ യുവാവ് സമീപിച്ചെന്നും, 33 വയസ്സായപ്പോള്‍ പിതൃസ്വത്ത് ആവശ്യപ്പെട്ടു പ്രതിയെ സമീപിച്ച യുവാവിനെ പ്രതിയും കൂട്ടാളിയും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്. കൊലപാതകത്തിന്റെ കാരണം ബോധ്യപ്പെടുത്താന്‍ പഴയ പീഡന വിവരം കൊല്ലപ്പെട്ട യുവാവിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥനോടു വെളിപ്പെടുത്തിയിട്ടും പ്രതിക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്താതെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മത്സ്യ…
Read Moreഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി കൊച്ചി മാറുന്നു ! വിദ്യാര്‍ഥികള്‍ മുതല്‍ പോലീസുകാര്‍വരെ ഇരകള്‍; വഴങ്ങാത്തവരെ ബലാല്‍സംഗക്കേസില്‍ കുടുക്കും; സംഘത്തിന് ഒത്താശ ചെയ്യുന്നവരില്‍ ചില പ്രമുഖ പോലീസുകാരും…
കൊച്ചി: ഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി കൊച്ചി മാറുന്നു. യുവാക്കളും മധ്യവയസ്‌കരുമാണ് സംഘത്തിന്റെ പ്രധാന ഇരകള്‍. ഇത്തരത്തില്‍ കെണിയില്‍ വീഴുന്നവരെ ഭീഷണിപ്പെടുത്തി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുക്കുന്നത്. പ്രധാനമായി വൈപ്പിന്‍ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം. കൊച്ചി നഗരവുമായി ബന്ധമുള്ള ഈ സംഘത്തില്‍ വൈപ്പിന്‍കരക്കാരായ ചില യുവതികളാണു പ്രധാന കണ്ണികളെണാന്നു സൂചന. ഈ അടുത്തിടെ പോലീസിനു ലഭിച്ച ഒരു ബലാത്സംഗം സംബന്ധിച്ചുള്ള പരാതിയുടെ കേസ് അന്വേഷിച്ചണത്തിനിടെയാണ് ഈ ഹണിട്രാപ്പ് സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ വെളിവായത്. എന്നാല്‍ ഇതുസംബന്ധിച്ച് തട്ടിപ്പിനിരയായവരാരും ഇതുവരെ ഒരിടത്തും പരാതി നല്‍കാത്തതിനാല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിനാകുന്നില്ല. ആദ്യം ഏതുവിധേനയും ഇരയോട് അടുത്തുകൂടി ഇവരുമായി സൗഹൃദം സമ്പാദിക്കുകയാണത്രേ സംഘം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതികള്‍ ഇരകളെ കെണിയില്‍ വീഴ്ത്തുന്നത്. ചിലരെ നേരിട്ടും വളയ്ക്കുന്നു. ഇതിനിടയില്‍ ഇരയെ എവിടേക്കെങ്കിലും ക്ഷണിച്ച് കൊണ്ടുപോകുകയും കാര്യം കണ്ടശേഷം തിരിച്ചുവരുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍…
Read Moreന്യൂഇയര്‍ റേവ് പാര്‍ട്ടികള്‍ കൊഴുപ്പിക്കാന്‍ തയ്യാറാക്കിയിരിക്കുന്നത് 13 വര്‍ഷം പഴക്കമുള്ള മയക്കുമരുന്നുകള്‍; വിതരണം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി…
കോട്ടയം: പുതുവര്‍ഷ രാവില്‍ നടക്കുന്ന റേവ് പാര്‍ട്ടികള്‍ കൊഴുപ്പിക്കാനായി എത്തിക്കുന്നത് കാലാവധി കഴിഞ്ഞ മയക്കുമരുന്നുകളെന്ന് വിവരം.കഴിഞ്ഞ ദിവസം പിടിയിലായ എറണാകുളം സ്വദേശിയില്‍നിന്നു കാലാവധി കഴിഞ്ഞ് 13 വര്‍ഷം പഴക്കമുള്ള 15 ആംപ്യൂളുകള്‍ പൊലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന യുവതികള്‍ അടക്കമുള്ളവര്‍ ഉന്മാദത്തിനിടയില്‍ കാലാവധി കഴിഞ്ഞ മരുന്നുകളാണിതെന്നു തിരിച്ചറിയാതെയാണു ശരീരത്തിലേക്കു കുത്തിവയ്ക്കുന്നത്. കടുത്ത വേദനകള്‍ക്കുള്ള പ്രതിവിധി എന്ന നിലയില്‍ ഉപയോഗിക്കുന്ന മോര്‍ഫിന്‍ സംയുക്തം അടങ്ങിയ മരുന്നുകളുമായാണു ലഹരിമരുന്നു സംഘങ്ങള്‍ ആളെപ്പിടിക്കാനിറങ്ങുന്നത്. വിപണിയില്‍ 15 മുതല്‍ 20 രൂപ വരെ മാത്രം വിലയുള്ള ഇത്തരം മരുന്നുകള്‍ക്കു പതിനായിരങ്ങളാണ് മാഫിയാസംഘം വാങ്ങുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ മരുന്നുകള്‍ ഗ്വാളിയോറില്‍ നിന്നാണ് എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ കേരള വിപണിയില്‍ ഈ ബ്രാന്‍ഡ് മരുന്നുകളുടെ വില്‍പ്പനയില്ല. കാലാവധി കഴിഞ്ഞു നശിപ്പിക്കാനായി കമ്പനികളോ മറ്റോ കൈമാറിയ മരുന്നുകള്‍ തിരിമറി നടത്തി വീണ്ടും വിപണിയിലെത്തിച്ച് വില്‍ക്കുകയാണെന്നാണു…
Read Moreകൂടുതല്‍ കളിക്കണ്ടാ; വേണ്ടിവന്നാല്‍ നിന്നെയങ്ങ് അവസാനിപ്പിച്ചു കളയും! സദാചാര ഗുണ്ടായിസം കളിച്ച് എറണാകുളം ജനമൈത്രി പോലീസ്; സാമൂഹിക പ്രവര്‍ത്തകയോടും സുഹൃത്തിനോടും പറഞ്ഞത് അറയ്ക്കുന്ന തെറി
കൊച്ചി: കേരളാ പോലീസിന്റെ സദാചാര ഗുണ്ടായിസം തുടരുന്നു.സുഹൃത്തിന്റെ വീട്ടില്‍ നിന്നും രാത്രി രണ്ടു മണിക്ക് തനിച്ച് എറണാകുളം റെയില്‍വേസ്റ്റേഷനിലേക്ക് നടന്നു പോവുകയായിരുന്ന സാമൂഹ്യപ്രവര്‍ത്തകയ്ക്കാണ് പോലീസിന്റെ തെറിവിളിയും ജാതീയ അധിക്ഷേപവും നേരിടേണ്ടി വന്നത്. റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയാണെന്ന പറഞ്ഞ, കോഴിക്കോട് വടകര സ്വദേശിനിയും ദളിതയും സാമൂഹിക പ്രവര്‍ത്തകയുമായ, ബര്‍സ എന്ന അമൃത ഉമേഷിനാണ് ഈ ദുരവസ്ഥ. താന്‍ വീട്ടിലേക്ക് പോകാനായാണ് റെയില്‍വെ സ്റ്റേഷനിലേക്ക് ഈ സമയത്ത് ഇറങ്ങിയതെന്ന് വിശദീകരിച്ചപ്പോള്‍ പോലീസിന്റെ ഭാഷ്യം ‘രാത്രി രണ്ട് മണിക്കാണോടി പുലയാടിച്ചിമോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?” എന്നായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. നാരദയിലെ മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് എന്ന സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്നറിഞ്ഞപ്പോള്‍ എങ്കില്‍ ആ സുഹൃത്തിനെ വിളിച്ചു വരുത്ത് എന്നായി പോലീസ്. അമൃത വിളിച്ചതിനെത്തുടര്‍ന്ന് പ്രതീഷ് എത്തിയപ്പോള്‍ പോലീസ് ഇരുവരെയും ്ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കുപറ്റിയ പ്രതീഷ് ഇപ്പോള്‍…
Read Moreമലയാളി ആരാധകരുടേത് ആത്മാര്‍ഥത നിറഞ്ഞ സ്‌നേഹമെന്ന് സണ്ണി; തന്നെ കാണാന്‍ കൊച്ചിയിലെത്തിയവരെ അധിക്ഷേപിക്കുന്നവരോട് പുച്ഛം മാത്രമെന്നും സണ്ണി
കൊച്ചി: ബോളിവുഡ് നടി സണ്ണിലിയോണിന്റെ കേരള സന്ദര്‍ശനം ഒരു സംഭവമായിരുന്നു. സണ്ണിയെ കാണാന്‍ ആയിരങ്ങളാണ് അന്ന് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. പഴയ നീലച്ചിത്ര നടിയോടുള്ള ആവേശത്താലാണ് ആളുകള്‍ കൊച്ചിയിലെത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായും പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്നെ ഒരുനോക്കു കാണാനെത്തിയ ആരാധകര്‍ക്കു വേണ്ടി സാക്ഷാല്‍ സണ്ണിലിയോണ്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊച്ചിയില്‍ വന്ന ജനങ്ങള്‍ തനിക്ക് തന്നത് സ്‌നേഹവും ബഹുമാനവുമാണെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ഒരു ടിവി ചാറ്റ് ഷോയിലാണ് സണ്ണി ലിയോണ്‍ പ്രതികരിച്ചത്. തന്നെ കാണാന്‍ കൊച്ചിയിലെത്തിയവരെ കളിയാക്കുന്നവരെയും ചീത്തപറയുന്നവരെയും കണ്ടപ്പോള്‍ ദേഷ്യം വന്നെന്നും നടി പറഞ്ഞു. ആ ജനക്കൂട്ടം എനിക്ക് തന്നത് സ്‌നേഹവും ബഹുമാനവും. അവര്‍ അക്രമാസക്തര്‍ ആയിരുന്നില്ല.മോശം വാക്കുകള്‍ പറഞ്ഞ് എന്നെ വിഷമിപ്പിച്ചില്ല എന്നായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞത്. നേരത്തെ സ്‌നേഹക്കടലായിരുന്നു കൊച്ചിയില്‍ താന്‍ കണ്ടത് എന്ന് സണ്ണി ലിയോണ്‍ വിശേഷിപ്പിച്ചിരുന്നു.…
Read Moreഎറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് സച്ചിന്റെ വക 25 ലക്ഷം; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇതു കണ്ട് നാണിക്കണമെന്ന് ആരാധകര്‍…
സച്ചിന് കേരളത്തോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും കൊച്ചിയിലാണെന്നതും കൗതുകകരം. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം കൂടുതല്‍ നേരം കേരളത്തില്‍ ചെലവഴിക്കാനാണ് സച്ചിന്‍ താത്പര്യം കാണിച്ചതും. ആ സ്‌നേഹത്തിനു നിദാന്തമായ തെളിവാകുന്ന മറ്റൊരു സംഭവത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്‌സേ യൂണിറ്റിന് സച്ചിന്‍ 25 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. സച്ചിന്റെ എംപി ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എഴുപത് ദിവസത്തിനകം ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്ന് സച്ചിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 2017ലെ ഐഎസ്എല്‍ മത്സരങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും. സച്ചിനെ കൂടാതെ സിനിമ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന്‍, അല്ലു അരവിന്ദ്, നിമ്മഗഡ പ്രസാദ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് ഉടമകള്‍. അതേസമയം…
Read Moreഓഗസ്റ്റ് 17ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കുമോ ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
സണ്ണി ലിയോണ്‍ ഓഗസ്റ്റ് 17ന് കൊച്ചിയിലെത്തുമെന്ന വാര്‍ത്ത പരന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളമാണ്. അന്ന് ഹര്‍ത്താലു വയ്ക്കുന്ന പാര്‍ട്ടിക്കാരെ പക്ഷഭേദമില്ലാതെ പഞ്ഞിക്കിടുമെന്ന് കൊച്ചിയിലെ ഫ്രീക്കന്മാര്‍ പറയുന്നു. ഓഗസ്റ്റ് 17ന് അവധി തരാത്തതില്‍ പ്രതിഷേധിച്ച് ജോലി രാജി വയ്ക്കുന്ന ആളുകളെയും ട്രോളില്‍ കാണാം. എന്തായാലും ഓഗസ്റ്റ് 17ന് കൊച്ചി ജനസാഗരമാവുമെന്നുറപ്പാണ്… ട്രോളുകള്‍ ഇങ്ങനെ…
Read More